പോലീസുകാരനെ ആക്രമിച്ച കേസ്; കഞ്ചാവിന് അടിമകളായ 7 യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഘത്തിലെ ഏഴ് പേർ അറസ്റ്റിൽ. മൈലാപ്പൂർ സ്വദേശി ആനന്ദ് (31) ആണ് അക്രമിക്കപെട്ടതെന്നാണ്  പോലീസ് പറയുന്നത്. ഐസ് ഓസ് പോലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി 11.45ന് വില്ലിവാക്കത്ത് നിന്ന് അയനാവരം ന്യൂ ആവടി റോഡ് വഴി വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു. ന്യൂ ആവടി റോഡിൽ ഗംഗയ്യമ്മൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് ലഹരിയിൽ എത്തിയ സംഘം കാറിന് നേരെ കല്ലെറിഞ്ഞു. വണ്ടി നിർത്തി ചോദ്യം ചെയ്തപ്പോൾ സംഘം തർക്കിക്കുകയും കത്തിയും വടിയും ഉപയോഗിച്ച്…

Read More

പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി ആരോപണം; സ്റ്റാലിനെതിരേ നടപടി ആവശ്യപ്പെട്ട് പളനിസ്വാമി

ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും അണ്ണാ ഡി.എം.കെ. സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോയമ്പത്തൂരിൽ വൻ ക്രിക്കറ്റ് സ്റ്റേഡിയം പണിയുമെന്ന് അറിയിച്ചു. ഇക്കാര്യം ഡി.എം.കെ.യുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. പ്രകടനപത്രികയിൽ പറയാത്ത കാര്യം കോയമ്പത്തൂരിൽ പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണ്. വോട്ട് നേടുകയെന്ന ലക്ഷ്യം മാത്രമാണ് പ്രഖ്യാപനത്തിന് പിന്നിൽ. എടപ്പാടി പളനിസ്വാമി പറഞ്ഞു. കൂടാതെ ഡി.എം.കെ. ഗൃഹനാഥയ്ക്ക് മാസവും 1000 രൂപ നൽകുന്നുണ്ട്. ഇപ്പോൾ…

Read More

സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ 48 ലക്ഷം രൂപയുടെ മോഷണം

ചെന്നൈ : കോവിൽപട്ടിക്കടുത്ത് പാണ്ഡവർമംഗലത്ത് സർക്കാർ ഉദ്യോഗസ്ഥൻ്റെ വീടിൻ്റെ പൂട്ട് കുത്തിത്തുറന്ന് 48 ലക്ഷം രൂപ കവർന്ന കള്ളന്മാരെ പോലീസ് തിരയുന്നു. പഞ്ചായത്ത് പാണ്ഡവർമംഗലം രാജീവ് നഗർ ആറാം സ്ട്രീറ്റിലാണ് സിംഗരാജ്. ഗായത്താരു പഞ്ചായത്ത് യൂണിയൻ ഡെപ്യൂട്ടി ജില്ലാ വികസന ഓഫീസറായി ജോലി ചെയ്തു വരികയാണ്. ഇയാളുടെ കുടുംബം ഇന്നലെ രാത്രി ചെന്നൈയിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ പതിവുപോലെ ജോലി കഴിഞ്ഞ് സിംഗരാജ് വീട്ടിലെത്തിയപ്പോൾ വീടിൻ്റെ വാതിൽ തകർത്ത നിലയിൽ ആയിരുന്നു. വീട്ടിനുള്ളിൽ ചെന്ന് നോക്കിയപ്പോൾ ബ്യൂറോ തകർത്ത് 48 ലക്ഷം രൂപ അപഹരിച്ചതായി…

Read More

സഹോദരിമാരെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി അറസ്റ്റിൽ

ചെന്നൈ: ദിണ്ടിഗലിന് സമീപം രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത കേസിൽ തിരച്ചിൽ നടത്തിയിരുന്ന പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ ജില്ലയിലെ ഡാഡിക്കൊമ്പുവിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള 19-ഉം 17-ഉം വയസ്സുള്ള സഹോദരിമാർ തങ്ങളുടെ കാമുകന്മാരോടൊപ്പം അടുത്തിടെ ഒരു ക്ഷേത്രോത്സവത്തിന് പോയിരുന്നു. പിന്നീട് ഡിണ്ടിഗൽ ബൈപ്പാസിലെ ഒരു റസ്‌റ്റോറൻ്റിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. ആ സമയം സഹോദരിമാരെയും കാമുകൻമാരെയും തട്ടിക്കൊണ്ടു പോയ ചില യുവാക്കൾ കാമുകന്മാരെ കെട്ടിയിട്ട് അവരുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ സഹോദരിമാർ ചാനാർപട്ടി ഓൾ വനിതാ പോലീസിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി ഇന്ന് തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജയലളിതയെ അനുസ്മരിച്ച്, ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നുവെന്നതടക്കമുള്ള രൂക്ഷ പരാമര്‍ശമാണ് മോദി നടത്തിയത്. ഇതിനു മറുപടിയായി മോദിയേയും ബിജപിയേയും പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരന്റി’യേയും വെല്ലുവിളിച്ചാണ് സ്റ്റാലിന്‍ ‘എക്‌സി’ല്‍ കുറിപ്പിട്ടത്. 2019ലെ തിരഞ്ഞെടുപ്പില്‍ 3.7 ശതമാനത്തില്‍ താഴെയും 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ താഴെയും വോട്ടുകള്‍ നേടിയ ബിജെപി തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കൊരു എതിരാളിയേ അല്ലെന്നാണ് സ്റ്റാലിന്റെ വാദം. ബിജെപി…

Read More

അമിത് ഷാ നാളെ തമിഴ്നാട് സന്ദർശിക്കും;

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തമിഴ്നാട്ടിലെത്തും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർത്ഥികളെ പിന്തുണച്ച് രണ്ട് ദിവസത്തേക്ക് തമിഴ്നാട്ടിൽ ശക്തമായ പ്രചാരണം നടത്താനാണ് പദ്ധതി. ഇതനുസരിച്ച് അമിത് ഷാ ഏപ്രിൽ 12ന് ഉച്ചകഴിഞ്ഞ് 3.05ന് മധുര വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററിൽ ശിവഗംഗയിലേക്ക് പോകും. റോഡ് ഷോകളിലൂടെയാണ് അദ്ദേഹം അവിടെ പ്രചാരണം നടത്തുന്നത്. വൈകിട്ട് 5.40ന് മധുരയിലെത്തുന്ന അമിത് ഷാ റോഡ് ഷോയിലൂടെ പ്രചാരണം നടത്തും. രാത്രി 7.30ന് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ സ്വാമിയെ ദർശിച്ച ശേഷം രാത്രി മധുരയിൽ തങ്ങും. ഏപ്രിൽ 13…

Read More

പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി പി എസ് രാഘവൻ ചെന്നൈയിൽ അന്തരിച്ചു

ചെന്നൈ: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി പി എസ് രാഘവൻ ഇന്നലെ ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസായിരുന്നു. 1952ൽ പശ്ചിമ ബംഗാൾ ഡിവിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പി എസ് രാഘവൻ ജനിച്ചത് ചെന്നൈക്കടുത്തുള്ള പൂന്തമല്ലിയിലാണ്. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. 1961-ൽ ദേശീയ ഐക്യ സമിതിയിൽ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാനമന്ത്രിമാരോടൊപ്പം പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹമാണ് തമിഴ്‌നാടിന് അധിക അരി…

Read More

രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതിയുടെ പ്രവൃത്തി ദ്രുതഗതിയിൽ; വിജയകരമായി അഡയാർ നദി മുറിച്ചുകടന്ന് ‘കാവേരി

ചെന്നൈ: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അഡയാർ നദിക്ക് താഴെ 56 അടി താഴ്ചയിൽ നടന്നുകൊണ്ടിരുന്ന ‘കാവേരി’ യന്ത്രത്തിൻ്റെ ടണലിങ് ജോലികൾ അഡയാർ നദി മുറിച്ചുകടന്ന് വിജയകരമായി പൂർത്തിയാക്കി. 63.246 കോടി രൂപ ചെലവിൽ 116.1 കി.മീ. വരുന്നതാണ് ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി. മാധവരം മുതൽ സിരുച്ചേരി ചിപ്ഗഡ് വരെയുള്ള മൂന്നാമത്തെ റൂട്ട് (45.4 കി.മീ), ലൈറ്റ്ഹൗസ് മുതൽ പൂന്തമല്ലി ബൈപ്പാസ് (26.1 കി.മീ.), അഞ്ചാമത്തെ പാത മാധവരം മുതൽ ചോശിങ്ങനല്ലൂർ (44.6 കി.മീ.) വരെയും വരുന്ന 3…

Read More

രാത്രി 10-ന് ശേഷം പ്രചാരണം നടത്തിയ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് എതിരെ കേസ് 

ചെന്നൈ : രാത്രി 10-ന് ശേഷവും പ്രചാരണം നടത്തിയതിന് ബി.ജെ.പി. തിരുനെൽവേലി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച സമയം. എന്നാൽ ഞായറാഴ്ച രാത്രി 10-ന് ശേഷവും വള്ളിയൂരിന് സമിപം പ്രചരണം നടത്തിയതിന് പഴവൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രാത്രി പത്തിന് ശേഷവും പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പഴവൂർ പോലീസിൽ പരാതി നൽകിയിരുന്നു.

Read More

മോശമായി പെരുമാറി; ചെന്നൈയിലെ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസറെ മാറ്റി

ചെന്നൈ : പരിശോധനയ്ക്കിടെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസർ സൂര്യ പ്രിയയെ (34) കളക്ടർ ക്രാന്തികുമാർ പാഠി ചുമതലയിൽനിന്നു നീക്കി. സിങ്കാനല്ലൂരിൽ പരിശോധനയ്ക്കിടെ ഒരു സ്ത്രീയിൽനിന്നു 50,010 രൂപ പിടിച്ചെടുത്തിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള പണമാണെന്ന് പറഞ്ഞെങ്കിലും ഓഫീസറായ സൂര്യപ്രിയ സമ്മതിച്ചില്ല. തുടർന്ന്, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം കൈയിലുണ്ടായിരുന്ന സ്ത്രീ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതിനിടെ, ഉയർന്ന ഉദ്വോഗസ്ഥർ ഇടപെട്ട് പണം തിരികെ നൽകിയിരുന്നു. കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചുമതലയിൽനിന്നു മാറ്റിയത്.

Read More