സംസ്ഥാനത്തെ 5495 സ്ത്രീകൾക്ക് അർബുദം; പരിശോധനയ്ക്കു വിധേയരായത് 1.58 ലക്ഷം സ്ത്രീകൾ

ചെന്നൈ : സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധനാക്യാമ്പുകളിലൂടെ 5495 സ്ത്രീകൾക്ക് അർബുദ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. 30 വയസ്സിനുമുകളിലുള്ള 1.58 ലക്ഷം സ്ത്രീകളെ പരിശോധനയ്ക്കു വിധേയരാക്കി. സ്തനാർബുദ പരിശോധന നടത്തിയ 89,947 സ്ത്രീകളിൽ 1,889 പേർക്ക് അർബുദം കണ്ടെത്തി.

Read More

രാഹുലും പ്രിയങ്കയും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും

ചെന്നൈ : കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിനുവേണ്ടി പ്രചാരണത്തിനെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തഗൈ അറിയിച്ചു. ഏപ്രിൽ പത്തിനുള്ളിൽ ഇവർ തമിഴ്‌നാട് സന്ദർശിക്കും. ഒരേദിവസം മൂന്നു സ്ഥലങ്ങളിൽ പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നതിനാണ് രാഹുൽഗാന്ധി ക്രമീകരണം നടത്തുക. രാഹുലിന് എത്താൻകഴിയാത്തിടത്ത് പ്രിയങ്കയും ഖാർഗെയും പോകും. മൂന്നു നേതാക്കൾക്കുമായുള്ള തമിഴ്നാട്ടിലെ യാത്രാപദ്ധതികൾ തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചിട്ടുണ്ടെന്ന്പാർട്ടി നേതാക്കൾ പറഞ്ഞു.

Read More

ലോറിക്കു പിന്നിൽ ട്രാവലർ ഇടിച്ച് മലയാളി യുവതിക്ക് പരിക്ക്

തിരുപ്പൂർ : ഊത്തുക്കുഴിക്കുസമീപം ട്രാവലർലോറിയുടെ പുറകിലിടിച്ച് മലയാളിയുവതിക്ക് പരിക്കേറ്റു. ട്രാവലറിലെ യാത്രക്കാരി, തൃശ്ശൂർ ആറാട്ടുപുഴസ്വദേശി എസ്. ഷെർലിക്കാണ്‌ (44) നെറ്റിക്ക്‌ പരിക്കേറ്റത്. വാൻ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന്‌ പോലീസ് പറഞ്ഞു.

Read More

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; അണ്ണാമലൈ അടക്കം 700 ആളുകളുടെ പേരിൽ കേസ്

ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അടക്കം 700 ആളുകളുടെപേരിൽ പോലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി 10-ന് ശേഷം പ്രചാരണം നടത്തിയതിനാണ് കേസ്. സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ.) സ്ഥാനാർഥി പി.സെന്തിൽനാഥന് വേണ്ടിയായിരുന്നു പ്രചാരണം. സെന്തിൽനാഥൻ, ചാരുബാല തൊണ്ടൈമാൻ തുടങ്ങിയ എ.എം.എം.കെ. നേതാക്കൾക്കും എതിരേയും കേസെടുത്തിട്ടുണ്ട്. ബി.ജെ.പി., എ.എം.എം.കെ. പ്രവർത്തകരാണ് കേസ് നേരിടുന്ന മറ്റുള്ളവർ.

Read More

ഒടുവിൽ തീരുമാനമായി ; ചക്ക ചിഹ്നം ഒ. പനീർശെൽവത്തിന് 

paneer chakka

ചെന്നൈ : രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ അണ്ണാ ഡി.എം.കെ. നേതാവ് ഒ. പനീർശെൽവത്തിന് ചക്ക ചിഹ്നം അനുവദിച്ചു. ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീർശെൽവം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്

Read More

ടാസ്മാക് മദ്യശാലകളിൽ സ്ഥിരമായി വിൽക്കുന്നതിനെക്കാൾ 30 ശതമാനം വർധന; നിരീക്ഷണം ശക്തമാക്കി ഫ്ലൈയിങ് സ്ക്വാഡ്

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ലക്ഷ്യമിട്ട് ടാസ്മാക് മദ്യ വിൽപ്പനശാലകളിൽ ഫ്ലൈയിങ് സ്ക്വാഡിന്റെ നിരീക്ഷണം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരാൾക്ക് മൂന്ന് ക്വാർട്ടർ കുപ്പികളിൽ കൂടുതൽ നൽകരുതെന്നാണ് നിർദേശം. ഇത് നിരീക്ഷിക്കാൻ സ്ക്വാഡിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തു നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും മദ്യപാനം മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതേത്തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ടാസ്മാക് കടകളിൽനിന്ന് എത്ര കുപ്പി മദ്യമാണ് ആളുകൾ വാങ്ങുന്നതെന്നും അതിൽ കൂടുതൽ വാങ്ങുന്നുണ്ടോ എന്നും അന്വേഷിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം…

Read More

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരതിയുഴിഞ്ഞവർക്ക് പണം നൽകി: പനീർശെൽവത്തിന്റെ പേരിൽ കേസ്

ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരതിയുഴിഞ്ഞു സ്വീകരിച്ച ബി.ജെ.പി. വനിതാപ്രവർത്തകർക്ക് പണം നൽകിയതിന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ പേരിൽ കേസ്. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായ ഒ.പി.എസ്., മണ്ഡലത്തിലെ അരന്താങ്കിയിലെത്തിയപ്പോൾ ബി.ജെ.പി. സ്വീകരണം നൽകിയിരുന്നു. അപ്പോൾ വനിതാപ്രവർത്തകർ ആരതി ഉഴിയുകയും ഒ.പി.എസ്. 500 രൂപവീതം നൽകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ഒ.പി.എസിന് ബി.ജെ.പി.യുടെ പിന്തുണയുണ്ട്. നിലവിൽ ബോഡിനായ്ക്കനൂരിൽനിന്നുള്ള എം.എൽ.എ.യാണ്.

Read More

കാശിമേട് മൽസ്യ മാർക്കറ്റിലെത്തുന്ന വ്യാപാരികളുടെ പണം കണ്ടുകെട്ടരുത്: കലക്ടർക്ക് പരാതി നൽകി മത്സ്യത്തൊഴിലാളി അസോസിയേഷൻ

fish market

ചെന്നൈ: കാശിമേട് മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്താനെത്തുന്ന മൽസ്യ വ്യാപാരികൾ കൊണ്ടുവരുന്ന പണം ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് കണ്ടുകെട്ടരുതെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷൻ്റെ പേരിൽ ചെന്നൈ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇത് സംബന്ധിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി അസോസിയേഷൻ്റെ ദേശീയ സംഘടനാ സെക്രട്ടറി നഞ്ചിൽ ജി.ആർ.സേവിയർ ചെന്നൈ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. പുറത്തുള്ള ജില്ലകളിൽ നിന്നും മത്സ്യം വാങ്ങുന്നതിനായി ആയിരക്കണക്കിന് മത്സ്യ വിൽപനക്കാരാണ് കാശിമേട് മൊത്ത മത്സ്യ മാർക്കറ്റിൽ എത്തുന്നത്. ചില്ലറ, മൊത്തവ്യാപാരികൾ തുടങ്ങി വിവിധ തരം വ്യാപാരികൾ വന്നു പോകാറുണ്ട്. 10,000…

Read More

മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ച് കിലോ സ്വർണം പിടികൂടി

ചെന്നൈ : മതിയായ രേഖകളില്ലാതെ ജീപ്പിൽ കടത്തുകയായിരുന്ന 5.3 കിലോ സ്വർണാഭരണങ്ങൾ വിരുദുനഗറിൽ ഇലക്ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പിടികൂടി. വിരുദുനഗറിനടുത്തുള്ള ഛത്രറെഡിയപ്പട്ടി ചെക്ക് പോസ്റ്റിൽ ഇന്നലെ ഉച്ചയോടെ ഇലക്ഷൻ ഫ്‌ളയിംഗ് ഓഫീസർ ഇന്ദുമതിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി. ആ സമയം മധുരയിൽ നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ കൊറിയർ കമ്പനിയുടെ ജീപ്പ് തടഞ്ഞുനിർത്തി പരിശോധന നടത്തി. കന്യാകുമാരിയിലെ വിവിധ ജ്വല്ലറികളിൽ മതിയായ രേഖകളില്ലാതെ 5.3 കിലോ സ്വർണാഭരണങ്ങൾ കൊണ്ടുപോയതായി കണ്ടെത്തി. മധുര സ്വദേശിയായ ഡ്രൈവർ നാഗരാജും ഡെലിവറി അസിസ്റ്റൻ്റ് നരേഷ്…

Read More

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ‘സി വിജിൽ’ ആപ്പിൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തത് 79,000 നിയമലംഘനങ്ങൾ

ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കുന്ന ‘സി വിജിൽ’ ആപ്പ് വഴി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 79,000 പരാതികൾ ലഭിച്ചതായും അതിൽ 99 ശതമാനവും പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായാണ് 2018-ൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ‘സി വിജിൽ’ ആപ്പ് പുറത്തിറക്കിയത്. പൊതുജനങ്ങൾക്ക് അവരുടെ ലൊക്കേഷനിൽ നിന്ന് കാണുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് ഫോട്ടോയായോ വീഡിയോയായോ റെക്കോർഡ് ചെയ്യാനും ഈ ആപ്പ് വഴി അയയ്ക്കാനും കഴിയും. ഈ ആപ്പിൽ ലഭിക്കുന്ന പരാതിയിൽ അടുത്ത…

Read More