ലോക്സഭാ തിരഞ്ഞെടുപ്പ്; വിജയകാന്തിന്റെ മകൻ വിരുദുനഗറിൽ നിന്ന് മത്സരിക്കും

ചെന്നൈ : നടനും ഡി.എം.ഡി.കെ. സ്ഥാപകനുമായ വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ വിരുദുനഗറിൽ നിന്ന് മത്സരിക്കും. സ്ഥാനാർഥിയാകുന്നതിന് വിജയ പ്രഭാകരൻ പാർട്ടിക്ക് അപേക്ഷ നൽകി. ഇന്ത്യ സഖ്യത്തിൽ കോൺഗ്രസാണ് ഇവിടെ മത്സരിക്കുന്നത്. സിറ്റിങ് എം.പി.യായ മാണിക്യം ടാഗോറിന് വീണ്ടും സീറ്റ് ലഭിക്കാനാണ് സാധ്യത. എൻ.ഡി.എ.ക്കും മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി കമൽഹാസൻ

ചെന്നൈ : സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. ‘ഇളയരാജ’യെന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനം അരുൺ മാതേശ്വരനാണ്. ഇളയരാജയായി ധനുഷ് വേഷമിടും. തമിഴ് കൂടാതെ മലയാളം, തെലുഗു, കന്നട, ഹിന്ദി ഭാഷകളിലും ‘ഇളയരാജ’ റിലീസ് ചെയ്യും. ചെന്നൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പുറത്തിറക്കി. ഇളയരാജ, സഹോദരൻ ഗംഗൈഅമരൻ, സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

പ്രകടനപത്രികയിൽ വാരിക്കോരി വാഗ്ദാനങ്ങൾ നൽകി ഡി.എം.കെ; എല്ലാം നടപ്പാക്കും മുഖ്യമന്ത്രി സ്റ്റാലിൻ

stalin

ചെന്നൈ : തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യസഖ്യം അധികാരത്തിൽ എത്തുമെന്നും അതിനാൽ ഡി.എം.കെ.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്) ഒഴിവാക്കും തുടങ്ങിയ വൻ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. വനിതകൾക്ക് നിയമസഭകളിലും ലോക്‌സഭയിലും 33 ശതമാനം സംവരണം കേന്ദ്രസർക്കാർ നിയമനങ്ങൾക്കുള്ള പരീക്ഷകൾ തമിഴ് അടക്കം എല്ലാ പ്രദേശികഭാഷകളിലും നടത്തും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ചെന്നൈയിൽ അനുവദിക്കും, ദേശീയ പാതകളിലെ ടോൾ ഒഴിവാക്കും യൂണിഫോം സിവിൽ കോഡ് പുതിയ വിദ്യാഭ്യാസ…

Read More

സദ്ഗുരു ജഗ്ഗി വാസു​ദേവ് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി: വീഡിയോ പുറത്ത്

ഡൽഹി: ആത്മീയാചാര്യനും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെ അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇഷ ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്. ശസ്ത്രക്രിയ വിജയകരമായെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വ്യക്തമാക്കി. ഈ മാസം 17ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് ജ​​ഗ്ഗി വാസുദേവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സദ്ഗുരു ജീവന് ഭീഷണിയായ ഒരു മെഡിക്കൽ അവസ്ഥയ്ക്ക് വിധേയനായെന്നും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഇഷ ഫൗണ്ടേഷൻ കുറിച്ചത്. An Update from Sadhguru… https://t.co/ouy3vwypse pic.twitter.com/yg5tYXP1Yo — Sadhguru (@SadhguruJV) March 20, 2024 കടുത്ത തലവേദനയെ…

Read More

‘നിങ്ങൾ വേറെ ലെവൽ, വളരെ സന്തോഷം; ‘മലയാളം പറഞ്ഞ് ആരാധകരെ അമ്പരപ്പിച്ച് വിജയ്

തിരുവനന്തപുരം: ദ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ നടൻ വിജയുടെ പുറകെയാണ് കേരളത്തിലെ ആരാധകർ. ഹയാത്ത് റസിഡൻസിൽ താമസിക്കുന്ന താരത്തെ കാണാൻ പുറത്ത് ആരാധകരുടെ തിക്കും തിരക്കാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ കേരളത്തിൽ എത്തിയ ശേഷം ആദ്യമായി മലയാളത്തിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്. പതിവ് പോലെ ബസിന് മുകളിൽ കയറി നിന്ന വിജയ് പറ‍ഞ്ഞത്, “ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.…

Read More

സിനിമാ നിർമാണ കമ്പനിക്കെതിരേ ആരോപണം ഉന്നയിച്ച യൂട്യൂബറിന് ലഭിച്ചത് എട്ടിന്റെ പണി; വിശദാംശങ്ങൾ

ചെന്നൈ : സിനിമ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്‌ഷൻസിന് എതിരേയുള്ള ആരോപണങ്ങളടങ്ങുന്ന യുട്യൂബ് വീഡിയോയിലൂടെ ലഭിച്ച വരുമാനം നിക്ഷേപത്തുകയായി കെട്ടിവെയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിരീക്ഷകനും യുട്യൂബറുമായ സൗക്ക് ശങ്കറിന് ലഭിച്ച വരുമാനമാണ് കോടതിയിൽ കെട്ടിവെയ്ക്കാൻ ജസ്റ്റിസ് എൻ.സതീഷ്‌കുമാർ ഉത്തരവിട്ടത്. ശങ്കറിനെതിരേ ലൈക്ക പ്രൊഡക്ഷൻസ് സമർപ്പിച്ച മാനനഷ്ട ഹർജിയെ തുടർന്നാണ് നടപടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാൻ യുട്യൂബർമാർക്ക് പ്രത്യേക അവകാശം ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ലഹരികടത്തുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഹർജിക്ക് കാരണം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലൈക്ക…

Read More

രാമേശ്വരം കഫേ സ്ഫോടനം; തമിഴരെ ബന്ധപ്പെടുത്തി പരാമർശം നടത്തിയതിന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ കേസ്

ചെന്നൈ : ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴർക്കെതിരെ പരാമർശം നൽകിയതിന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ മധുര സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു . തമിഴ്‌നാട്ടിലെയും കർണാടകയിലെയും ആളുകൾ തമ്മിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിച്ചുവെന്നാരോപിച്ചാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത് . സെക്ഷൻ 153, (കലാപത്തിലേക്ക് നയിച്ചേക്കാവുന്ന വിധത്തിൽ മറ്റൊരാളെ മനപ്പൂർവ്വം പ്രകോപിപ്പിക്കുക), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതും ചെയ്യുന്നതും) സൗഹാർദ്ദം നിലനിർത്തുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ,) 505 (1)…

Read More

തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഒ. പനീർശെൽവം

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്നലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ  ദർശനം നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്നലെ രാത്രി തിരുച്ചെന്തൂരിലെത്തി. അവിടെയുള്ള സ്വകാര്യ ഹോട്ടലിൽ തങ്ങിയ അദ്ദേഹം ഇന്ന് പുലർച്ചെ നാലിന് തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തി വിശ്വരൂപ ദർശനം നടത്തി. പിന്നീട് വല്ലഭ വിനായഗർ സുരസംഹാര മൂർത്തി ശ്രീകോവിലുകൾ സന്ദർശിച്ചു. തുടർന്ന് സന്നിധി കവാടത്തിൽ ഇരുന്ന് ഗുരുവിന് അഭിഷേകം നടത്തി ദർശനം നടത്തി.…

Read More

പണമിടപാട് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ കൺട്രോൾ റൂം തുറന്ന് ആദായനികുതി വകുപ്പ്; നമ്പറുകൾ അറിയാൻ വായിക്കാം

ചെന്നൈ: വോട്ടർമാർക്ക് പണവും സൗജന്യ സാധനങ്ങളും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുജന പരാതികൾ നൽകുന്നതിനായി ആദായനികുതി വകുപ്പിൻ്റെ കൺട്രോൾ റൂം തുറന്നു. വോട്ടർമാർക്ക് പണവും സൗജന്യ സാധനങ്ങളും വിതരണം ചെയ്യുന്നത് തടയാൻ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആദായ നികുതി വകുപ്പ് തുറന്നിട്ടുള്ളത്. ഏതെങ്കിലും പ്രദേശത്തെ വോട്ടർമാർക്ക് പണവും സൗജന്യ സാധനങ്ങളും വിതരണം ചെയ്താൽ, പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതിനെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അറിയിക്കാം. കൺട്രോൾ റൂമിൽ 1800 425 6669 എന്ന ടോൾ ഫ്രീ…

Read More

പ്രത്യേക തീവണ്ടികളില്ല; അവധിക്കാലയാത്രയ്ക്ക് മലയാളികൾക്ക് ആശ്രയം കാർപൂളിങ്

ചെന്നൈ: അവധിക്കാലത്തോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് വൻ യാത്രത്തിരക്ക്. വേനലവധിക്കൊപ്പം ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളുമെത്തിയതിനാൽ എല്ലാ തീവണ്ടികളിലും തിരക്കേറി. പതിവു വണ്ടികളിൽ റിസർവേഷൻ അവസാനിച്ചിട്ടും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യബസുകളിൽ കഴുത്തറപ്പൻനിരക്കാണ് ഇൗടാക്കുന്നത്. ഇതോടെ പലരും കാർപൂളിങ് യാത്രയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇന്ധനച്ചെലവ് പങ്കിട്ടു കാറിൽ ഒന്നിച്ചു യാത്രചെയ്യുന്നതാണ് കാർപൂളിങ്. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നവരടക്കം ചെറുപ്പക്കാരിൽ മിക്കവരും പ്രത്യേക സർവീസിന് കാത്തിരിക്കാതെ കാർപൂളിങ്ങിന് താത്പര്യമുള്ളവരെ അന്വേഷിക്കുകയാണ്. ഇന്ധനച്ചെലവ് പങ്കിട്ടില്ലെങ്കിലും കുറച്ചുസമയം കാർ ഡ്രൈവ് ചെയ്താൽ മതിയെന്ന ഓഫർ മുന്നോട്ടുവെക്കുന്നവരുമുണ്ട്. ഈസ്റ്ററിനോടനുബന്ധിച്ച ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് സ്വകാര്യബസുകളിൽ…

Read More