ഡി.എം.കെ. കനത്ത പോരാട്ടത്തിന് വേദിയൊരുക്കി കൊങ്കുനാട്

ചെന്നൈ : അണ്ണാ ഡി.എം.കെ.യുടെ ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയിൽ കരുത്തുകാട്ടാൻ ബി.ജെ.പി. ഒരുങ്ങുമ്പോൾ ഇരുപാർട്ടികളെയും പിടിച്ചുകെട്ടാൻ ഡി.എം.കെ. നീക്കം. തമിഴ്നാടിന്റെ പടിഞ്ഞാറ് മേഖലയിലെ 11 ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാട്ടിലെ പ്രധാന മണ്ഡലങ്ങൾ സഖ്യകക്ഷികളിൽനിന്ന് ഡി.എം.കെ. ഏറ്റെടുത്തു. കോയമ്പത്തൂർ സി.പി.എമ്മിൽനിന്നും ഈറോഡ് എം.ഡി.എം.കെ.യിൽനിന്നും ഏറ്റെടുത്തു. രണ്ടുമണ്ഡലത്തിലും ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ഡി.എം.കെ. ഒരുങ്ങുന്നത്. മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാനാണ് തയ്യാറെടുത്തത്. തങ്ങളുടെ സിറ്റിങ് സീറ്റെന്നനിലയിൽ സി.പി.എമ്മും കോയമ്പത്തൂരിനായി വാദിച്ചു. എന്നാൽ, ഇരുപാർട്ടിക്കും നൽകാതെ ഡി.എം.കെ. ഈ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. കമലിന് രാജ്യസഭാസീറ്റ്…

Read More

മൂന്നാർ മാങ്കുളത്ത് മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു; വിനോദസഞ്ചാരികളായ അച്ഛനും പിഞ്ചു കുഞ്ഞുമടക്കം നാലുപേർ മരിച്ചു

മൂന്നാർ : തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന മിനിബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. യുവാവും ഒരുവയസ്സുള്ള മകനും ഉൾപ്പെടെ നാലുപേർ മരിച്ചു. തേനി വി.വി.ജി. ട്രേഡേഴ്സ് ഉടമ അബിനേഷ് മൂർത്തി (30), മകൻ തന്വിക് വെങ്കട്ട് (ഒന്ന്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ മെറ്റൽസ് ഉടമ പി.കെ.സേതു (34) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. 15 പേരാണ് മിനിബസിൽ ഉണ്ടായിരുന്നത്. നൂറടി താഴ്ചയിലുള്ള പാറക്കെട്ടിലും മരത്തിലുമായി തങ്ങിനിന്നതിനാൽ വാഹനം കൂടുതൽ താഴേക്കുപോയില്ല. മാങ്കുളം-ആനക്കുളം റോഡിൽ പേമരം…

Read More

സംസ്ഥാനത്ത് ചിക്കൻപോക്‌സും മുണ്ടിനീരും രോഗം പടരുന്നു: പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ ചിക്കൻപോക്‌സും മുണ്ടിനീരും  വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം അറിയിച്ചു. തമിഴ്‌നാട്ടിൽ മാത്രം ഈ മാസം 250 പേർക്കാണ്  മുണ്ടിനീര് സ്ഥിരീകരിച്ചത്. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ഈ രോഗം ചെവിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് വീക്കം ഉണ്ടാക്കുന്നു. ഉമിനീർ ഗ്രന്ഥികളിലെ അത്തരം വീക്കം കടുത്ത വേദനയ്ക്കും പനിക്കും കാരണമാകും. തലവേദന, വിശപ്പില്ലായ്മ, കവിൾത്തടങ്ങൾ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. ഇതിനായി പ്രത്യേകം പ്രതിരോധ മരുന്നുകളുടെ ആവശ്യമില്ലാത്തതിനാൽ രോഗബാധിതരെ ഒറ്റപ്പെടുത്തിയാൽ അണുബാധയിൽ നിന്ന് മുക്തി…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ ഏറ്റുവാങ്ങിയത് 3 ടൺ പൂക്കൾ

കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂരിൽ പൊതുജനങ്ങൾ ചൊരിഞ്ഞത് 3 ടൺ പൂക്കൾ . ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തമിഴ്‌നാട്ടിൽ ആദ്യമായി പ്രധാനമന്ത്രി മോദി ഇന്നലെ മേട്ടുപ്പാളയം റോഡ് സായിബാബ ടെമ്പിൾ ജങ്ഷൻ മുതൽ കോയമ്പത്തൂരിലെ ആർഎസ് പുരം ഹെഡ് പോസ്റ്റ് ഓഫീസ് വരെ 2.50 കിലോമീറ്റർ വാഹന റാലിയാണ് നടത്തിയത്. റാലി ആരംഭിച്ച സായിബാബ കോവിലിനു സമീപം ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും തടിച്ചുകൂടി കൈകളിൽ ബാനറുകളുമായി പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിച്ചു. സായിബാബാക്കോയിൽ ജംക്‌ഷൻ, അവിനാശിലിംഗം വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിങ് ആൻഡ്…

Read More

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് 4 അധിക സ്റ്റോപ്പുകൾ: അനുമതി നൽകി റെയിൽവേ ബോർഡ്

ചെന്നൈ: ചെന്നൈ-എഗ്‌മോർ-കൊല്ലം എക്‌സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 4 എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ദക്ഷിണ റെയിൽവേയിലെ പ്രധാന റൂട്ടുകളിൽ ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകൾക്ക് യാത്രക്കാരുടെ ആവശ്യമനുസരിച്ച് അധിക സ്റ്റോപ്പുകൾ നൽകാറുണ്ട്. യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് ഇത് നീട്ടും. ഈ സാഹചര്യത്തിൽ ചെന്നൈ-എഗ്‌മോർ-കൊല്ലം എക്‌സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 4 എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പിന് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ചെന്നൈ എഗ്‌മോർ-കൊല്ലം എക്‌സ്‌പ്രസ് തീവണ്ടി രാത്രി 7.52-ന് ഉലുന്ദൂർപേട്ട് റെയിൽവേ സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ്പ്…

Read More

ഒ..പി.എസിന്  അണ്ണാ ഡി.എം.കെ.യുടെ ചിഹ്നം, കൊടി ഉപയോഗിക്കുന്നതിന്    വിലക്ക് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ : അണ്ണാ ഡി.എം.കെ.യുടെ ചിഹ്നവും കൊടിയും ഒ. പനീർശെൽവം(ഒ.പി.എസ്.) പക്ഷം ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സതീഷ്‌കുമാർ, പാർട്ടി കോ-ഓർഡിനേറ്ററെന്ന് ഒ.പി.എസ്. അവകാശപ്പെടുന്നതും നിരോധിച്ചു. മുമ്പ് ഇതേ ഹർജിയിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്ഥിരമായി വിലക്കി ഹർജി തീർപ്പാക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അണ്ണാ ഡി.എം.കെ.യുടെ രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ പളനിസ്വാമി…

Read More

സർക്കാർ ഭൂമി കയ്യേറി തിരഞ്ഞെടുപ്പ് ഓഫീസുകൾ തുറക്കരുത്: രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് ഓഫീസർ

ചെന്നൈ: ചെന്നൈയിലെ പാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായുള്ള ആലോചനാ യോഗം ഇന്നലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജെ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ റിബൺ ഹൗസിൽ ചേർന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളും റാലികളും നിരോധിക്കരുത് എന്നും അദ്ദേഹം യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടി അനുഭാവികളെ ചോദ്യം ചെയ്തും ലഘുലേഖകൾ വിതരണം ചെയ്തും മറ്റ് പാർട്ടി യോഗങ്ങൾ തടസ്സപ്പെടുത്തരുത്. മറ്റൊരു പാർട്ടിയുടെ റാലിയുടെ വഴിയിലൂടെ മറ്റൊരു പാർട്ടി റാലി നടത്താൻ ശ്രമിക്കുന്നതും ഒരു പാർട്ടിയുടെ പോസ്റ്ററുകൾ മറ്റൊരു പാർട്ടി പ്രവർത്തകർ കീറുന്നതും ഇതിൽ…

Read More

മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികളെ നിർത്തിച്ചുത് നഗ്നമായ ലംഘനമെന്ന്; മുത്തരശൻ

ചെന്നൈ: എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളും നഗ്നമായി ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തുന്നതെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുത്തരശൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി മുത്തരശൻ പാർട്ടി സ്ഥാനാർത്ഥികളോടൊപ്പം മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു അഭിവാദ്യം ചെയ്തു. “ഐക്യ സർക്കാരിൻ്റെ തെറ്റായ നയം കാരണം ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, അവ അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നുവെന്നും വൈദ്യുതി ബിൽ പരിഗണിച്ച് നല്ല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും തിരഞ്ഞെടുപ്പിന് ശേഷം നല്ല…

Read More

ബിജെപി പ്രചാരണ റാലി ഇന്ന് സേലത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

സേലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സേലത്ത് നടക്കുന്ന ബിജെപി പ്രചാരണ റാലിയിൽ പങ്കെടുക്കും. സേലത്ത് ഡ്രോണുകൾക്ക് നിരോധനമുണ്ട്. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ഒറ്റഘട്ടമായി നടക്കും. രാഷ്ട്രീയ പാർട്ടി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബിജെപിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മോദി ഇന്ന് സേലം കെജൽനായകൻപട്ടിയിൽ നടക്കുന്ന ബിജെപിയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കും. ഇതിനായി ഹെലികോപ്റ്ററിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് നായ്ക്കൻപട്ടിയിലെ പൊതുയോഗ ഗ്രൗണ്ടിലേക്ക് പ്രധാനമന്ത്രി എത്തി. ഉച്ചയ്ക്ക് ഒന്നിന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ചു. പൊതുയോഗം നടക്കുന്ന സ്ഥലവും പരിസര പ്രദേശങ്ങളും പൂർണമായും…

Read More

പട്ടാപ്പകൽ റസ്റ്റോറന്റിനുള്ളിൽ ക്രൂര കൊലപാതകം; തലയിൽ വെടിവെച്ചു വീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാൻ വെട്ടി നുറുക്കി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ചെന്നൈ: നഗരത്തെ നടുക്കി റിയൽ എസ്റ്റേറ്റ് ഏജന്റായ യുവാവിൻ്റെ കൊലപാതകം. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഇരച്ച് കയറിയ ഒരു സംഘം അവിനാഷിൻ്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി നുറുക്കുകയും ചെയ്തു. പൂനെയിലെ ജഗദാംബ ഹോട്ടലിലാണ് ക്രൂര കൊലപാതകം നടന്നത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്. ഇതിനിടെ ഒരു ഫോൺ വന്നു. അതിൽ സംസാരിക്കുന്നതിനിടെ ഹോട്ടലിലേക്ക് രണ്ട് പേർ എത്തുകയും കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക്…

Read More