ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ രണ്ടുസീറ്റുകളിൽ സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുപ്പൂരിൽ കെ. സുബ്ബരായനും നാഗപട്ടണത്ത് വൈ. സെൽവരാജും മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആർ. മുത്തരസൻ അറിയിച്ചു. രണ്ടുദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷമാണ് സി.പി.ഐ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സി.പി.ഐ. സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥികളായി ഏഴുപേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. സുബ്ബരായൻ തിരുപ്പൂരിലെ സിറ്റിങ് എം.പി.യാണ്. നാഗപട്ടണത്ത് നിലവിലെ എം.പി കെ. സെൽവരാജിനുപകരമാണ് വൈ. സെൽവരാജ് മത്സരിക്കുന്നത്. കെ. സെൽവരാജിനെതന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഒടുവിൽ നടത്തിയ…

Read More

ആരാധകരുടെ അതിരുകടന്ന ആവേശം; തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

തിരുവനന്തപുരം: പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ പൊതിഞ്ഞത് ജനസാ​ഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി…

Read More

നിലപാട് മാറ്റം; അണ്ണാ ഡി.എം.കെ.യെ തള്ളി ബി.ജെ.പി. പാളയത്തിലേക്ക് എത്തി പി.എം.കെ.

ചെന്നൈ : ഒരാഴ്ചയിലേറെ നീണ്ട മലക്കംമറിച്ചിലുകൾക്കൊടുവിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ പി.എം.കെ. തീരുമാനം. പാർട്ടിസ്ഥാപകൻ എസ്. രാമദാസിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് അണ്ണാ ഡി.എം.കെ.യെ തള്ളി ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്. സീറ്റുകൾ സംബന്ധിച്ച് അടുത്തദിവസം പ്രഖ്യാപനം നടത്തുമെന്ന് പി.എം.കെ. ജനറൽ സെക്രട്ടറി വടിവേൽ രാവണൻ അറിയിച്ചു. ഞായാറാഴ്ച വൈകീട്ട് എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ ഏകദേശധാരണയായിരുന്നു. എന്നാൽ, പാർട്ടിപ്രസിഡന്റ് അൻപുമണി രാമദാസിന്റെ എതിർപ്പാണ് തീരുമാനം മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച സേലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണപരിപാടിയിൽ അൻപുമണി പങ്കെടുക്കും. ഒരാഴ്ചയിലേറെയായി…

Read More

മന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി; പൊൻമുടിയുടെ സത്യപ്രതിജ്ഞ: തമിഴ്നാട് സുപ്രീംകോടതിയിൽ

ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയിൽ സ്റ്റേ നേടിയ മുതിർന്ന ഡി.എം.കെ. നേതാവ് കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. പൊൻമുടിക്ക് പദവി നൽകാനുള്ള മന്ത്രിസഭയുടെ ആവശ്യം നിരസിച്ച ഗവർണർ, സമാന്തരസർക്കാരോ ഭരണാധിപത്യമോ നടത്താനാണ് ശ്രമിക്കുന്നതെന്നും സത്യവാചകം ചൊല്ലിക്കൊടുക്കാൻ അദ്ദേഹത്തോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനമന്ത്രിയെ നിയമിക്കുന്നതിൽ ഗവർണർക്ക് വ്യക്തിപരമായ വിവേചനാധികാരമില്ലെന്നും ഭരണഘടനയുടെ അനുച്ഛേദം 164 (1) പ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ശുപാർശ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്ച…

Read More

ജനങ്ങൾ ആഘോഷമാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഇത് രാഷ്ട്രീയവിജയമെന്ന് ബി.ജെ.പി.

കോയമ്പത്തൂർ : കൊങ്കുനാട്ടിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യംവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ബി.ജെ.പി. കളത്തിലിറക്കിയത്. ഫെബ്രുവരി 27-ന് പല്ലടത്ത് കൂറ്റൻറാലി സംഘടിപ്പിച്ചു രണ്ടാഴ്ച കഴിയുംമുമ്പ് കോയമ്പത്തൂരിൽ റോഡ് ഷോ പ്രഖ്യാപിച്ചതും അതിനുമാത്രമായിരുന്നു. പക്ഷെ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെ ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള രാഷ്ട്രീയപ്പോര് തീവ്രമായി. രാജ്യത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുന്നത്. വിഷയം രാജ്യാന്തരതലത്തിൽപോലും വാർത്തയായതോടെ ബി.ജെ.പി.യ്ക്കിത് അഭിമാനപ്രശ്നമായി മാറി. റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനുപിന്നിൽ ഡി.എം.കെ.യുടെ രാഷ്ട്രീയക്കളിയാണെന്ന ആരോപണവും ഉയർന്നു. ഇതോടെ ബി.ജെ.പി. ജില്ലാ നേതൃത്വം…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിൽ : കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി നടത്തുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. കേന്ദ്രസർക്കാർ ‘ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായാണ് മുന്നോട്ടുനീങ്ങുന്നത്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം നടത്തി നോക്കേണ്ടതായിരുന്നു. ഏഴുഘട്ടമാക്കുന്നതിനുപകരം ‘ഒരു തിരഞ്ഞെടുപ്പ് ഒരുഘട്ടം’ എന്നനിലയിൽ പ്രവർത്തിച്ച് കാട്ടുകയായിരുന്നു നല്ലതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. കമൽഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെ. സഖ്യത്തിനാണ്…

Read More

പഴനി മുരുകൻ ക്ഷേത്രത്തിൽ ശുചീകരണം നടത്തി സർവ ശിവനടിയർകൾ സംഘം

പഴനി : പഴനി മുരുകൻ ക്ഷേത്രത്തിൽ സർവ ശിവനടിയർകൾ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. മധുര, ദിണ്ടിക്കൽ, പഴനി, കരൂർ, ഈറോഡ്, കോയമ്പത്തൂർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നു വന്നിരുന്ന മൂവായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. ദേവസ്വം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സുബ്രഹ്മണ്യനും രാജശേഖറും ഉദ്ഘാടനംചെയ്തു. പഴനിമല അടിവാരംപാത വിനായകർ ക്ഷേത്രം, ഗിരിവീഥിയിലെ, പഴനി ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.

Read More

അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ചിഹ്നത്തർക്കം രൂക്ഷമായി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് പനീർശെൽവം

ചെന്നൈ : വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.) പുതിയ അവകാശവാദവുമായെത്തിയതോടെ അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ചിഹ്നത്തർക്കം. പാർട്ടി കോ-ഓർഡിനേറ്ററെന്ന നിലയിൽ ചിഹ്നം അനുവദിക്കുന്നതിനുള്ള ഫോമിൽ ഒപ്പിടാനുള്ള അവകാശം തനിക്കാണെന്നുപറഞ്ഞ് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരേയുള്ള കേസ് കോടതിയിലുള്ളതിനാൽ എടപ്പാടി പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അംഗീകരിക്കാൻ പാടില്ലെന്നാണ് ഒ.പി.എസിന്റെ വാദം. പിളർപ്പിനുശേഷംനടന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ പളനിസ്വാമി വിഭാഗം പാർട്ടിയുടെ രണ്ടിലചിഹ്നത്തിലാണ് മത്സരിച്ചത്. അന്ന് പനീർശെൽവം പക്ഷം മത്സരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം താത്കാലികമായിട്ടാണ് അന്ന് ചിഹ്നം അനുവദിച്ചതെന്നാണ്…

Read More

വീണ്ടും 21 മീൻപിടിത്തക്കാർ കൂടി ശ്രീലങ്കൻ പിടിയിൽ; പ്രതിഷേധ സമരം നടത്തി മീൻപിടിത്തക്കാർ

ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 21 തമിഴ് മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. രാമേശ്വരത്തുനിന്ന് പോയ തൊഴിലാളികളാണ് സേനയുടെ പിടിയിലായത്. നെടുന്തീവിന് സമീപം മീൻപിടിക്കുമ്പോൾ അവിടെ ബോട്ടിലെത്തിയ ലങ്കൻ സേന തൊഴിലാളികളെ പിടിച്ചുകൊണ്ടുപോയി. തൊഴിലാളികൾ സഞ്ചരിച്ച രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയാവശ്യപ്പെട്ട് രാമനാഥപുരത്ത് മറ്റ് മീൻപിടിത്തക്കാർ സമരം നടത്തി.

Read More

വോട്ടെടുപ്പ് ആദ്യഘട്ടത്തിൽ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു

ചെന്നൈ : വോട്ടെടുപ്പ് ആദ്യഘട്ടത്തിലായിരിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം അടക്കമുള്ള നടപടികൾ വേഗത്തിലാക്കി. തിരഞ്ഞെടുപ്പ് അധികൃതരും തയ്യാറെടുപ്പുകൾ ആരംഭിച്ചു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ ബാനറുകളും പോസ്റ്ററുകളും നീക്കിത്തുടങ്ങി. ഇതേ സമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ പ്രചാരണത്തിനായി പാർട്ടികൾ ബുക്ക് ചെയ്തുതുടങ്ങി. പുതുച്ചേരിയിലും ഏപ്രിൽ 19-ന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളും ഡി.എം.കെ.-കോൺഗ്രസ് സഖ്യം വിജയിച്ചു. തേനിയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിന് വിജയിക്കാൻ സാധിച്ചത്. തമിഴ്‌നാട്ടിൽ ഇത്തവണ 6.19 കോടി…

Read More