സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യേണ്ട റീലിനായി തീക്കളി; രണ്ടുപേർ അറസ്റ്റിൽ

ചെന്നൈ : സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള റീലിനായി വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി അഭ്യാസപ്രകടനം നടത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ. തൂത്തുക്കുടി സാത്താങ്കുളം വാൽതുറൈ സ്വദേശി രഞ്ജിത്ത് ബാലയെയും (23) സുഹൃത്ത് ശിവകുമാറിനെയുമാണ് (21) പോലീസ് അറസ്റ്റുചെയ്തത്. ഇവിടെയുള്ള ചതുപ്പുനിലത്തിൽ കെട്ടിക്കിടന്ന വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയും രഞ്ജിത്ത് ബാല അതിലേക്ക് ചാടുകയുമായിരുന്നു. പിന്നീട് നീന്തി കരയ്ക്കുകയറി. നിസ്സാര പൊള്ളലേറ്റു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. രഞ്ജിത്ത് ബാലയ്ക്കും വീഡിയോ ചിത്രീകരണത്തിന് ഒപ്പമുണ്ടായിരുന്ന ശിവകുമാർ, ഇസക്കി രാജ എന്നിവരുടെപേരിലായിരുന്നു കേസ്. ഇസക്കി രാജ ഒളിവിലാണ്. സാഹസിക വീഡിയോകളിലൂടെ…

Read More

നഗരത്തിൽ ചൂട് കൂടി; വൈദ്യുതി ഉപഭോഗവും ഉയർന്നു

ചെന്നൈ : ചൂടുകൂടിക്കൊണ്ടിരിക്കെ ശനിയാഴ്ചമാത്രം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 19,305 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞവർഷം ഏപ്രിൽ 30-നായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതിഉപഭോഗം. 19,387 മെഗാവാട്ട് വൈദ്യുതി മെഗാവാട്ടായിരുന്നു അന്നത്തെ ഉപഭോഗം. ഈ വർഷം മാർച്ച് തുടക്കത്തിൽതന്നെ ഒരുദിവസത്തെ വൈദ്യുതിഉപഭോഗം ശരാശരി 18,000 മെഗാവാട്ടായി ഉയർന്നിരുന്നു. അടുത്തദിവസങ്ങളിൽ ചൂട് രണ്ട് മൂന്ന് ഡിഗ്രിവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചതിനാൽ വൈദ്യുതിഉപഭോഗം ഇനിയുംകൂടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. സോളാർ പവർ പ്ലാന്റുകളിൽ ദിവസവും 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാർഷിക…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന്  മുന്നോടിയായി വാഹനപരിശോധന: രണ്ടുകോടി പിടിച്ചെടുത്ത്‌ പോലീസ്

ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് വാഹനപരിശോധനയിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ദിവസം രണ്ടുകോടിരൂപ പിടിച്ചെടുത്തു. വോട്ടർമാരെ സ്വാധീനിക്കാനായി കൊണ്ടുപോകുന്ന പണം പിടികൂടാനായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകമ്മിഷൻ 702 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. രേഖകളില്ലാതെ 50,000 രൂപയ്ക്കുമുകളിൽ കൊണ്ടുപോകുന്ന പണമാണ് വാഹനപരിശോധനയിൽ പോലീസ് പിടിച്ചെടുക്കുന്നത്. കരൂർ, തഞ്ചാവൂർ, തേനി എന്നീ ജില്ലകളിൽ 4,80,000 രൂപ പിടിച്ചെടുത്തു. തിരുച്ചിയിൽ നടത്തിയ പരിശോധനയിൽ വെങ്കിടേശൻ എന്നയാളിൽനിന്ന് രേഖകളില്ലാത്ത 5,83,500 രൂപ പിടിച്ചെടുത്തു. കുളിത്തലൈ-കരൂർ ഹൈറോഡിൽ മരുത്തൂർ ടോൾ പ്ലാസയിൽ നടത്തിയ വാഹനപരിശോധനയിൽ വിജയകുമാർ എന്നയാളിൽനിന്ന് ഒരു ലക്ഷം രൂപ…

Read More

IPL 2024: CSK vs RCB മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും

ചെന്നൈ : ടാറ്റ ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ഇന്ന് ആരംഭിക്കും. മാർച്ച് 22-ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ ടിക്കറ്റുകളാണ് ഇന്ന് രാവിലെ 9:30 മുതൽ പേടിഎം ആപ്പ്, ഇൻസൈഡർ.ഇൻ എന്നീ വെബ്സൈറ്റുകൾ വഴി വില്പന ആരംഭിക്കുന്നത്. ഐപിഎൽ ഓപ്പണറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1:- എംഎ ചിദംബരം സ്റ്റേഡിയം പ്ലാസ്റ്റിക് വിമുക്ത മേഖലയാണ്, കൂടാതെ പരിസരത്ത് പ്ലാസ്റ്റിക്…

Read More

ഗരീബ്‌രഥ് വണ്ടികളിൽ ഇനി തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കി മറ്റും; നടപടി ഘട്ടം ഘട്ടമായി

ചെന്നൈ : ഗരീബ്‌രഥ് തീവണ്ടികളുടെ കോച്ചുകൾ തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ റെയിൽവേബോർഡ് തീരുമാനം.ഘട്ടംഘട്ടമായാണ് തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റുക. നിലവിൽ ഗരീബ് രഥിൽ തേഡ് എ.സി. കോച്ചുകൾ മാത്രമാണുള്ളത്.ഗരീബ്‌രഥ് വണ്ടികളുടെ ബർത്തുകൾക്ക് സാധാരണ തീവണ്ടികളിലെ തേഡ് എ.സി. കോച്ചുകളിലേതിനെ അപക്ഷേിച്ച് ഒരു ഇഞ്ച് നീളംകുറവാണ്.അതുപോലെ ബർത്തുകൾക്ക് ഇടയിലുള്ള വീതിയും കുറവാണ്. അതിനാൽ പകൽസമയങ്ങളിൽ ബർത്തുകളിൽ ഇരിക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.തുടർന്നാണ് എ.സി.കോച്ചുകൾക്ക് പകരം തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ തീരുമാനിച്ചത്. രാജ്യത്ത് സർവീസ് നടത്തുന്ന 47 ഗരീബ്‌രഥ് തീവണ്ടികളുടെ കോച്ചുകൾ…

Read More

സംസ്ഥാന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി: 95 ശതമാനം ആയി ഉയർന്ന് സ്കൂളുകളിലെ ഹാജർനില

ചെന്നൈ : സംസ്ഥാന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതിയിലൂടെ വിദ്യാർഥികളുടെ ഹാജർനില 95 ശതമാനം വരെ വർധിച്ചു.പ്രഭാതഭക്ഷണം കഴിക്കാനായി കുട്ടികൾ സമയത്തിന് മുമ്പായിത്തന്നെ സ്കൂളുകളിൽ എത്തുന്നുണ്ട്.എല്ലാ കുട്ടികളും ക്ഷീണം വിട്ട് ഉൻമേഷം പ്രകടിപ്പിക്കുന്നുണ്ടെന്നും വീടുകളിലും നല്ല ഭക്ഷണം ഒരുക്കാൻ രക്ഷിതാക്കളോട് അവർ ആവശ്യപ്പെടാൻ തുടങ്ങിയെന്നും ഇതേക്കുറിച്ചു പഠനം നടത്തിയ സംസ്ഥാന ആസൂത്രണക്കമ്മിഷൻ ചെയർമാൻ ജെ. ജയരഞ്ജൻ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നിലവാരം കൃത്യമായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളമുള്ള സർക്കാർ ഡോക്ടർമാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം…

Read More

സംസ്ഥാനത്ത് നാല് കോർപ്പറേഷനുകൾകൂടി രൂപവത്കരിക്കും; ആകെ എണ്ണം 25 ആയി ഉയരും

ചെന്നൈ : തമിഴ്‌നാട്ടിൽ നാല് കോർപ്പറേഷനുകൾ കൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി, പുതുക്കോട്ട എന്നീ മുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുക. ഇതോടെ സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ എണ്ണം 25 ആയി ഉയരും. പുതുക്കോട്ട മുനിസിപ്പാലിറ്റിയിൽ 11 ഗ്രാമപ്പഞ്ചായത്തുകൾകൂടി ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക. തിരുവണ്ണാമലൈ മുനിസിപ്പാലിറ്റിയിൽ 18 ഗ്രാമപ്പഞ്ചായത്തുകളും നാമക്കൽ മുനിസിപ്പാലിറ്റിയിൽ 12 പഞ്ചായത്തുകളും കാരൈക്കുടി മുനിസിപ്പാലിറ്റിയിൽ രണ്ട് ടൗൺ പഞ്ചായത്തുകൾ, അഞ്ച് പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക. കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും ഗാർഹികമാലിന്യം ഒഴുകിപ്പോകാനുള്ള ഭൂഗർഭ…

Read More

തേനി, പെരിയകുളം സീറ്റുകളിൽ മത്സരിക്കുന്നതിനെച്ചൊല്ലി ഒ.പി.എസും ദിനകരനും ഇടയിൽ അഭിപ്രായഭിന്നത

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തേനി, പെരിയകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെച്ചൊല്ലി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും അണ്ണാ ഡി.എം.കെ. വിമത നേതാവ് ഒ. പനീർശെൽവവും തമ്മിൽ അഭിപ്രായഭിന്നത. ഇതോടെ എൻ.ഡി.എ. സഖ്യത്തിലും ആശങ്ക. ഒ.പി.എസും ദിനകരനും ബി.ജെ.പി. സഖ്യത്തോട് അടുത്തിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ഭിന്നത ഉടലെടുത്തത്. തേവർ സമുദായത്തിന് ആധിപത്യമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് അനായാസം വിജയം നേടാനാകുമെന്ന് ഇരു നേതാക്കളും കരുതുന്നു. തനിയിൽ മകൻ രവീന്ദ്രനാഥിനെ മത്സരിപ്പിക്കാനാണ് ഒ.പി.എസ്. നീക്കം നടത്തുന്നത്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ മകനെ മധുരയിൽ…

Read More

രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി: മേയ് മുതൽ നന്ദമ്പാക്കം, പാടോട് ഗതാഗതം വഴിതിരിച്ച് വിടും

ചെന്നൈ: നന്ദമ്പാക്കം മദ്രാസ് യുദ്ധ സെമിത്തേരി, ഭട്ട് റോഡ്, പാൽവെൽസ് റോഡ് എന്നിവിടങ്ങളിൽ മെട്രോ റെയിൽ പണി നടക്കുന്നതിനാൽ മേയ് ആദ്യവാരം മുതൽ താത്കാലിക ഗതാഗതം വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വരും. ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി, 116.1 കി.മീ. 3 ചാനലുകളിൽ വിദൂരമായി പ്രവർത്തിക്കുന്നു. 118 മെട്രോ സ്‌റ്റേഷനുകൾ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, ഇതിൻ്റെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. മാധവരം മുതൽ ചോശിങ്ങനല്ലൂർ വരെയുള്ള റൂട്ട് 5 (44.6 കി.മീ.) സി.എം.പി.ഡിയിൽ നിന്ന് ആരംഭിച്ച് കാളിയമ്മൻ ടെമ്പിൾ സ്ട്രീറ്റ്, മൗണ്ട്-പൂന്തമല്ലി റോഡ്, ഭട്ട്…

Read More

രാജീവ് ഗാന്ധി വധക്കേസ് : ശ്രീലങ്കൻ ഹൈക്കമ്മിഷനിൽ ഹാജരായി ജയിൽ മോചിതരായ മൂന്നുപേർ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ബുധനാഴ്ച ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ ഹാജരായി. ശ്രീലങ്കയിലേക്കു മടങ്ങാനായി പാസ്പോർട്ട് ലഭിക്കുന്നതിനുള്ള വ്യക്തിഗത അഭിമുഖത്തിനായാണ് ഇവരെ എത്തിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വെങ്കിടേശ്വരൻ രണ്ടു മണിക്കൂറോളം അവരുമായി അഭിമുഖം നടത്തി. മുരുകനെ കാണാൻ ഭാര്യ നളിനിയും ഇവിടെ എത്തി. നിലവിൽ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരർക്കായുള്ള പ്രത്യേക ക്യാമ്പിൽ തടങ്കലിൽ കഴിയുന്ന മൂന്നുപേരെയും കനത്ത പോലീസ് സുരക്ഷയിലാണ് ചെന്നൈയിൽ എത്തിച്ചത്. അഭിമുഖം പൂർത്തിയാക്കിയ ശേഷം തിരുച്ചിറപ്പള്ളിയിലേക്കുതന്നെ കൊണ്ടുപോയി. ഇവർക്കൊപ്പം…

Read More