സൂക്ഷിക്കുക നെല്ലൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: തമിഴ്‌നാട്ടിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന പൊതുജനാരോഗ്യവകുപ്പ്

ചെന്നൈ : ആന്ധ്രയിലെ നെല്ലൂർജില്ലയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ അഞ്ചുജില്ലകൾക്ക്‌ കടുത്ത ജാഗ്രതാനിർദേശം. തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, കൃഷ്ണഗിരി ജില്ലകൾക്കാണ് സംസ്ഥാന പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകിയിരിക്കുന്നത്. ആന്ധ്രയിൽ വെള്ളിയാഴ്ച പതിനായിരം കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും ജാഗ്രതാ നിർദശേം നൽകിയത്. പക്ഷിപ്പനിയെത്തുടർന്ന് നെല്ലൂർ ഇപ്പോൾ അതി ജാഗ്രതയിലാണ്. കോവൂർ, പൊടലക്കുരു മണ്ഡലങ്ങളിലെ ചില കോഴിഫാമുകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതായാണ് കണ്ടെത്തിയത്. ഇവിടെ എച്ച്5എൻ1 പകർച്ചവ്യാധിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Read More

പാർട്ടിയുടെ പേര് പെട്ടെന്ന് മാറ്റാൻ ഒരുങ്ങി നടൻ വിജയുടെ; പുതിയ പേരിങ്ങനെ; പ്രഖ്യാപനം ഉടൻ

ചെന്നൈ∙പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരിൽ നേരിയ മാറ്റം വരുത്താനൊരുങ്ങി നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മിഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണു പ്രവർത്തിക്കുകയെന്നു പാർട്ടി…

Read More

തമിഴ്നാട്ടിൽ ചൂട് വർധിക്കുന്നു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്നാട്ടിൽ ചൂട് വർധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 18.02.2024, 19.02.2024; തമിഴ്നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ കൂടിയ താപനില സാധാരണയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. എന്നാൽ കിഴക്കൻ തിമോറിൽ ചിലയിടങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. 20.02.2024 മുതൽ 23.02.2024 വരെ: തമിഴ്‌നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ നിലനിൽക്കാം. 24.02.2024: തമിഴ്‌നാട് തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യയിൽ എമ്പാടും ചൂട്…

Read More

വിരുദുനഗറിലെ പടക്ക ഫാക്ടറി അപകടത്തിൽ മരിച്ച 10 പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ചെന്നൈ : വിരുദുനഗറിലെ പടക്ക ഫാക്ടറി അപകടത്തിൽ മരിച്ച 10 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിരുദുനഗർ ജില്ലയിലെ പടക്ക ഫാക്ടറിയിലുണ്ടായ അപകടത്തെക്കുറിച്ച് ഞാൻ അറിഞ്ഞത് ഹൃദയഭാരത്തോടെയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഈ വിഷമഘട്ടത്തിൽ ഞാൻ അവർക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും…

Read More

തമിഴ്നാട്ടി‍ൽ പഞ്ഞി മിഠായി നിരോധനം പ്രാബല്യത്തിൽ

ചെന്നൈ: : കാൻസറിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെ പഞ്ഞിമിഠായിയുടെ വിൽപന നിരോധിച്ച് തമിഴ്നാട്  തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. മറീന ബീച്ചിൽ നിന്നു പിടിച്ചെടുത്ത സാംപിളുകളിൽ നിറം വർധിപ്പിക്കുന്നതിനായുള്ള ‘റോഡാമിൻ ബി’ എന്ന രാസവസ്തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാത്തിൻ‍ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽ‌ ഡൈ ആണു റോഡാമിൻ ബി. “2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്‌ട് അനുസരിച്ച്, വിവാഹ ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലും റോഡാമൈൻ-ബി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കൽ, പാക്കേജിംഗ്, ഇറക്കുമതി, വിൽപന, വിളമ്പൽ എന്നിവ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനത്തിൽ മാറ്റം

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്ന തീയതിയിൽ മാറ്റം. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഈ മാസം 25-ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തീയതിയിൽ മാറ്റമുണ്ടാകുമെന്നും പുതിയ തീയതി രണ്ട് ദിവസങ്ങൾക്കുള്ളിൽ അറിയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽകൂടി പങ്കെടുക്കേണ്ടതിനാലാണ് തീയതി മാറ്റുന്നത്.

Read More

പുത്തൻമാറ്റങ്ങളുമായി റെയിൽവേ; ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കറിൽ ജനറൽ കോച്ചുകൾ

ചെന്നൈ : കൂടുതൽ സൗകര്യവും വേഗതയുമായി ചെന്നൈ – ബെംഗളൂരു ഡബിൾഡക്കർ എക്സ്‌പ്രസ് തീവണ്ടി കോച്ചുകളിൽ പുത്തൻമാറ്റങ്ങളുമായി റെയിൽവേ. നേരത്തെ പത്ത് എ.സി. ഡബിൾഡക്കർ കോച്ചുകളുണ്ടായിരുന്ന തീവണ്ടിയിൽ ഇപ്പോൾ എട്ട് എ.സി. ഡബിൾഡക്കർ കോച്ചുകളും അഞ്ച് നോൺ എ.സി. കോച്ചുകളും ഒരു ജനറൽകോച്ചും സജ്ജമാക്കി. വ്യാഴാഴ്ച മുതൽ പുതിയസൗകര്യങ്ങളുമായാണ് ഡബിൾ ഡക്കർ തീവണ്ടി ഓടുന്നത്. പുതിയ സൗകര്യം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. കുറഞ്ഞ സമയത്തിനകം ചെന്നൈയിൽനിന്ന് ബെംഗളൂരുവിൽ എത്തുമെന്നതാണ് ഈ തീവണ്ടിയുടെ മറ്റൊരു സവിശേഷത. മറ്റ് സൂപ്പർഫാസ്റ്റ് വണ്ടികളെ അപേക്ഷിച്ച്…

Read More

വിരുദുനഗറിലെ പടക്ക ഫാക്ടറി അപകടത്തിൽ 10 മരണം; കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

ചെന്നൈ : വിരുദുനഗറിലെ പടക്ക നിർമാണശാല അപകടത്തിൽ മരിച്ച 10 പേരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം സഹായധനം നൽകാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് ഉത്തരവിട്ടു . വിരുദുനഗർ ജില്ലയിലെ ആലങ്കുളത്തിനടുത്തുള്ള പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു . 8 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ പടക്കം പൊട്ടിക്കാൻ മരുന്ന് പുരട്ടുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചത്. ഇതോടെ മുറി മുഴുവൻ തകർന്നു. കൂടാതെ, തീപ്പൊരി മറ്റ് മുറികളിലേക്കും വ്യാപിക്കുകയും തൊട്ടടുത്തുള്ള 4 മുറികളിൽ സ്ഫോടനം ഉണ്ടാകുകയും കെട്ടിടങ്ങൾ…

Read More

ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥ പ്രവചനം,…

Read More

വാഴനാരിൽ നിന്നും സാരി നെയ്ത് സ്ത്രീകൾ; സാരി നെയ്ത്ത് തുടങ്ങിയത് പത്തുവർഷം മുൻപ്

ചെന്നൈ : പാഴ്‌വസ്തുവെന്ന് കരുതുന്ന വാഴനാരിൽ നിന്നും അരലക്ഷംരൂപ വിലയുള്ള സാരിയാക്കി മാറ്റി പല്ലാവരം അനകാപുത്തൂരിലെ ഒരുകൂട്ടം സ്ത്രീകൾ. പത്തുവർഷം മുമ്പാണ് ഇവർ വാഴനാരിൽനിന്ന് നൂലുണ്ടാക്കി സാരി നെയ്തുതുടങ്ങിയത്. ഇതിന്റെ പ്രശസ്തി രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. വിദേശത്തുനിന്നുവരെ ഇവർക്കിപ്പോൾ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് സീതാദേവിക്കായി ഇവർ സാരി സമർപ്പിച്ചിരുന്നു. മൂന്നുതലമുറയായി അനകാപുത്തൂരിൽ തറി നടത്തുന്ന കുടുംബത്തിൽപ്പെട്ട ശേഖറാണ് വാഴനാര് സാരിയുടെ സംരംഭത്തിനായി വനിതാ സ്വയംസഹായ സംഘവുമായി കൈകോർത്തത്. സംഘത്തിന് നേതൃത്വംനൽകുന്നതിൽ മലയാളിയായ ലൈലയുമുണ്ട്. 20 വർഷത്തിലേറെ നെയ്ത്തുജോലി ചെയ്യുന്ന ലൈല പാറശ്ശാല…

Read More