സംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റു മരിച്ചത് 22 പേർ

ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പേവിഷബാധയേറ്റു മരിച്ചത് 22 പേർ. 2.42 ലക്ഷം പേരെയാണ് തെരുവുനായകൾ ആക്രമിച്ചത്. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പാണ് ജൂൺ വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 ൽ പേവിഷബാധയേറ്റുള്ള മൊത്തം മരണം പതിനെട്ടായിരുന്നു. എന്നാൽ, ഈ വർഷം ആറുമാസത്തിനകംതന്നെ 22 പേർ മരിച്ചതിനെ ഗൗരവമായി കാണണമെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ടി.എസ്‌. സെൽവ വിനായഗം പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരായ വാക്സിൻ ലഭ്യത ഉറപ്പാക്കാനും അദ്ദേഹം പ്രത്യേക നിർദേശം നൽകി. 2022-നെ…

Read More

ശസ്ത്രക്രിയയിലൂടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പുതുജീവനിലേക്ക്

ചെന്നൈ : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. അഞ്ചാംമാസത്തിൽ അമ്മയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗസാധ്യത കണ്ടെത്തിയിരുന്നു. പ്രസവശേഷം ആശുപത്രി ഡീൻ ഡോ. ജെ. കുമുദയുടെ നേതൃത്വത്തിലുള്ള നിയോനെറ്റോളജി വിഭാഗവും ഡോ. ഏഴിലരശിയുടെ പീഡിയാട്രിക്സ് വകുപ്പും ചേർന്ന് കുഞ്ഞിനെ പരിചരിച്ച് ശരീരഭാരം വർധിപ്പിച്ചു. തുടർന്നാണ് ഡോ. ജയ്ദുരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്കു വിധേയനാക്കിയത്. സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഭാവിയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

Read More

ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ; ‘തമിഴ് പുറ്റുലവൻ’ പദ്ധതിക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ചെന്നൈ: സർക്കാർ സ്‌കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന ‘തമിഴ് പുറ്റുലവൻ’ പദ്ധതി ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തമിഴ് പുട്ടുലവൻ പദ്ധതി ലഭിക്കാൻ ആധാർ നമ്പർ നിർബന്ധമാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ആധാർ നമ്പർ ഉണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപടിയെടുക്കാൻ ഈ പദ്ധതിക്കുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വിവരം എല്ലാ വിദ്യാർത്ഥികൾക്കും പരസ്യം ചെയ്യണം. വിദ്യാർത്ഥികൾക്ക് അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ആധാർ…

Read More

പഴനിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റ്; ഉണ്ടായത് നിരവധി നാശനഷ്ടം

പഴനി : പഴനിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. സർക്കാർ ബസിന്റെ മുകൾഭാഗത്തെ ഷീറ്റിളകി. വീടിന്റെ മേൽക്കൂരയിലെ ഷീറ്റും തകർന്നു.

Read More

അവശനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിയെ കേരള പോലീസിനു കൈമാറി

ചെന്നൈ : പുതുച്ചേരി ലാസ്‌പെട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ കേരള പോലീസിനു കൈമാറി. പോണ്ടിച്ചേരി കേരളസമാജം പ്രവർത്തകരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ് കൊല്ലം മുഖത്തല സ്വദേശി എം.ആർ. മണിയെന്ന രാമചന്ദ്രനെ കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർമാരെത്തിയാണ് കൊണ്ടുപോയത്. കോഴിക്കോട്ടുനിന്ന് തീവണ്ടിയിൽ 14-ന് പുതുച്ചേരിയിലെത്തിയ രാമചന്ദ്രനെ ഇവർ ‘ബഡ്സ് ഓഫ് ഹെവൻ’ എന്ന വയോധികകേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. ഭാര്യയുടെ മരണശേഷം കോഴിക്കോടുള്ള വയോജനമന്ദിരത്തിൽ താമസിക്കുകയായിരുന്നു. അവിടെനിന്ന് കാണാതായതിനെത്തുടർന്ന് വെള്ളയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്…

Read More

സെന്തിൽ ബാലാജിക്ക്‌ എതിരായ കേസ് നാളത്തേക്ക് മാറ്റി:  തെളിവ് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം

ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്കെതിരേയുള്ള ഡിജിറ്റൽ തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി. ബാലാജി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ തെളിവുണ്ടെന്നായിരുന്നു ഇ.ഡി.യുടെ വാദം. 67 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായി തെളിയിക്കുന്ന രേഖകൾ പെൻഡ്രൈവിലുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു തെളിവ് അടങ്ങിയ ഫയൽ ഈ പെൻഡ്രൈവിൽ ഇല്ലെന്നാണ് ബാലാജിയുടെ അഭിഭാഷകൻ വാദിച്ചത്. തുടർന്നാണ് പെൻഡ്രൈവിലെ തെളിവ് ഹാജരാക്കാൻ നിർദേശിച്ചത്. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്കയച്ചു നൽകുകയും…

Read More

കായികമന്ത്രി ഉദയനിധി പ്രവർത്തിക്കുന്നത് നിഴൽ മുഖ്യമന്ത്രിയായി അണ്ണാ ഡി.എം.കെ.

ചെന്നൈ: കായികമന്ത്രി ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തെ നിഴൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്ന് അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ എന്നനിലയിലാണ് ഉദയനിധി ഭരണം നിയന്ത്രിക്കുന്നതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ആരോപിച്ചു. ഡി.എം.കെ.യിൽ കുടുംബാധിപത്യമാണ്. അതുകൊണ്ടാണ് ഉദയനിധിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഒരുങ്ങുന്നത്. പാർട്ടിയിലും ഭരണത്തിലുമുള്ള പരിചയം പരിഗണിച്ചാൽ ജലവിഭവ മന്ത്രി ദുരൈമുരുകനെയാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടതെന്ന് ജയകുമാർ പറഞ്ഞു.

Read More

ഉടൻ ട്രാക്കിലേക്ക് ഇറങ്ങാൻ ഒരുങ്ങി അഞ്ച് വന്ദേഭാരത് തീവണ്ടികൾ

ചെന്നൈ : ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് അഞ്ച് വന്ദേഭാരത് തീവണ്ടികൾ ഉടൻ ട്രാക്കിലിറങ്ങും. 16 കോച്ചുകളടങ്ങിയ അഞ്ച് തീവണ്ടികളാണ് സർവീസിന് സജ്ജമായത്. റൂട്ട് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ തീരുമാനം ഉടൻ പുറത്തുവരുമെന്നും അധികൃതർ അറിയിച്ചു. ഐ.സി.എഫ്. ഇതുവരെ 70 വന്ദേഭാരത് തീവണ്ടികളാണ് നിർമിച്ചത്. ഈവർഷം വന്ദേഭാരതിന്റെ 650 കോച്ചുകൾ നിർമിക്കാനാണ് ഐ.സി.എഫ്. ലക്ഷ്യമിടുന്നത്. ഇതുവരെ എ.സി. ചെയർ കാർ തീവണ്ടികളാണ് പുറത്തിറങ്ങിയത്. ഈ വർഷം തന്നെ 20, 24 കോച്ചുകളടങ്ങിയ സ്ലീപ്പർ വന്ദേഭാരത് തീവണ്ടികൾകൂടി ഐ.സി.എഫ്. പുറത്തിറക്കും.

Read More

ശബരിമല സീസണിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് പരിഗണനയിൽ

ചെന്നൈ : ശബരിമല തീർഥാടനകാലത്ത് ചെന്നൈയിൽനിന്ന് തെങ്കാശി വഴി കൊല്ലത്തേക്ക് പ്രത്യേക വന്ദേഭാരത് ഓടിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ തീവണ്ടിയാത്രക്കാരുടെ അസോസിയേഷനുകളും അയ്യപ്പഭക്തരും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യം പരിഗണിക്കുന്നതെന്നും അധികൃതർ അറിയിച്ചു. തമിഴ്‌നാട്ടിലെ അയ്യപ്പതീർഥാടകർക്കും തെക്കൻ ജില്ലക്കാർക്ക് പ്രത്യേകിച്ചും പ്രയോജനകരമായ നീക്കമാകുമിത്.

Read More

എൻജിനീയറിങ് പ്രവേശനം: സ്‌പെഷ്യൽ സെക്ഷൻ കൗൺസലിങ് ഇന്ന് ആരംഭിക്കും

ചെന്നൈ: ജനറൽ സ്പെഷ്യൽ കാറ്റഗറി വിദ്യാർഥികൾക്കുള്ള കൗൺസലിങ് ഇന്ന് ആരംഭിക്കും. 8,948 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത് . എന്നിരുന്നാലും, 416 വിദ്യാർത്ഥികൾ കൗൺസലിങ്ങിന് പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. 27ന് ആകും അന്തിമമായി പ്രൊവിഷണൽ അലോട്ട്മെൻ്റ് ഉത്തരവ് പുറപ്പെടുവിക്കുക. വിദ്യാർത്ഥികൾ ഈ അലോട്ട്‌മെൻ്റ് നടപടികൾ ഉത്തരവ് അന്നേ ദിവസം വൈകിട്ട് 7 മണിക്കകം പൂർത്തിയാക്കണം. സ്ഥിരീകരിച്ച വിദ്യാർഥികളിൽ യോഗ്യരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള അന്തിമ അലോട്ട്‌മെൻ്റ് ഉത്തരവ് 28ന് രാവിലെ ഏഴിന് ആകും വിതരണം ചെയ്യും. അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിൽ 433 എഞ്ചിനീയറിംഗ് കോളേജുകളാണ് പ്രവർത്തിക്കുന്നത്. ഈ…

Read More