കാറ്റിൽ തെങ്ങുവീണ് വൈദ്യുതത്തൂൺ പൊട്ടി;

സേലം : തേവൂരിൽ അമ്മാപ്പാളയത്ത് കാറ്റിൽ തെങ്ങുവീണ് വൈദ്യുതത്തൂൺ പൊട്ടി. റോഡരികിൽനിന്ന തെങ്ങ്‌ കടപുഴകി വീഴുകയായിരുന്നു. ആളപായമില്ല. പ്രദേശത്ത് വൈകുന്നേരം മിന്നലോടുകൂടി മഴയും പെയ്തിരുന്നു. പലസ്ഥലങ്ങളിലെ കൃഷി നശിച്ചു. റവന്യൂവകുപ്പധികൃതർ സ്ഥലത്തെത്തി തെങ്ങും വൈദ്യുതത്തൂണും മാറ്റി.

Read More

സെൽവപെരുന്തഗൈയ്ക്ക് ഒന്നും അറിയില്ലെന്ന് അണ്ണാമലൈ; അണ്ണാമലൈയെ സംവാദത്തിന് വിളിച്ച് ടി.എൻ.സി.സി.പ്രസിഡന്റ്

ചെന്നൈ : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ സംവാദത്തിന് വെല്ലുവിളിച്ച് ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കോൺഗ്രസിന്റെ രാഷ്ട്രീയത്തെയും കുറിച്ച് സെൽവപെരുന്തഗൈയ്ക്ക് ഒന്നും അറിയില്ലെന്ന് അണ്ണാമലൈ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെല്ലുവിളി. താൻ കോൺഗ്രസിനെയും അതിന്റെ ചരിത്രത്തെയും അടിസ്ഥാനമാക്കി സംവാദം നടത്താമെന്നും അണ്ണാമലൈ ഹിന്ദുമഹാസഭയെയും ജനസംഘത്തെയും ബി.ജെ.പി.യെയും കുറിച്ച് വിശദീകരിക്കാമോയെന്നും സെൽവപെരുന്തഗൈ ചോദിച്ചു. മാധ്യമങ്ങൾ നിശ്ചയിക്കുന്ന സ്ഥലത്ത് സംവാദം നടത്താമെന്നും കൂട്ടിച്ചേർത്തു.

Read More

യാത്രക്കാരെ ദുരിതത്തിലാക്കി ചെന്നൈ വിമാനത്താവളത്തിൽ അറിയിപ്പില്ലാതെ 12 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽനിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ചെന്നൈയിൽനിന്നും ഡൽഹി, ശിർദ്ദി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങളാണ് ഒരേദിവസം റദ്ദാക്കിയത്. ഒൗദ്യോഗികമായ കാരണങ്ങളാലാണ് വിമാനങ്ങൾക്ക്‌ സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് വിമാനത്താവളം ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

കടമാനിനെ കൊന്ന ആറുപേർ പിടിയിൽ; ഇവരിൽ നിന്നും വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു

പഴനി : കൊടൈക്കനാലിനടുത്ത് വാഴഗിരിയിൽ വേലിയിൽ കുടുങ്ങിയ കടമാനിനെ കൊന്നുതിന്ന ആറുപേരെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തു. വാഴഗിരിയിലെ സെൽവകുമാർ (28), കന്നിവാടിയിലെ രാജേഷ്‌കുമാർ (24), കാരക്കുടിയിലെ അജിത് (29), പണ്ണകാട്ടിലെ ശിവരാമൻ (27), സിത്തരേവിലെ രാമകൃഷ്ണൻ (45), മണ്ണാർക്കുടിയിലെ പ്രവീൺ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് ഒരു ട്രാക്ടറും ബൈക്കും ആയുധങ്ങളും പിടിച്ചെടുത്തു. വന്യമൃഗങ്ങൾ വെള്ളം കുടിക്കാനും ഭക്ഷണത്തിനും സമീപത്തെ തോട്ടങ്ങളിലേക്ക് ഇടയ്ക്കിടെ വരാറുണ്ട്. ഇതിനിടെ, വാഴഗിരിഭാഗത്തെ തോട്ടത്തിലേക്ക് കയറിയ രണ്ടുവയസ്സുള്ള പെൺ കടമാനെയാണ് കൊന്നത്.രഹസ്യവിവരത്തെത്തുടർന്ന് വനംവകുപ്പധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ടവരെ പിന്നീട് പിടികൂടുകയായിരുന്നു.

Read More

 സ്ത്രീകൾക്ക് ഉപജീവനം മെച്ചപ്പെടുത്താൻ പിങ്ക് ഓട്ടോ’ പദ്ധതി; പതിനേഴ് സ്ത്രീകൾക്ക് ഓട്ടോറിക്ഷകൾ നൽകി

ചെന്നൈ : ഒട്ടേറെ മലയാളിവനിതകളുടെ നേതൃത്വത്തിൽ അണ്ണാനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടന എന്യു (അസോസിയേഷൻ ഫോർ നോൺ-ട്രഡീഷണൽ എംപ്ലോയ്മെന്റ് ഫോർ വുമൺ) 17 സ്ത്രീകൾക്ക് ഉപജിവനം മെച്ചപ്പെടുത്താനായി ഓട്ടോറിക്ഷകൾ വാങ്ങാൻ ഒരു ലക്ഷം വീതം സഹായധനം നൽകി. ഫോർട്ട്‌സ് ലാബ്‌സ്, റോട്ടറി ക്ലബ് ഓഫ് അഡയാർ എന്നിവയുമായി സഹകരിച്ച് ‘പിങ്ക് ഓട്ടോ’ പദ്ധതി എന്ന പേരിലാണ് സഹായം നൽകിയത്. 17 വനിതകൾക്കും ഓട്ടോറിക്ഷകളുടെ താക്കോൽ കൈമാറി. ഫോർട്ട്സ് ലാബ്സ് ചെയർമാൻ ഡോ.എസ്.വി. വീരമണി ഉദ്ഘാടനം ചെയ്തു. റോട്ടറി ജില്ലാ ഗവർണർ രവി രാമൻ, ജില്ലാ…

Read More

ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതിക്കമ്പിയിൽ തട്ടി പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു

ചെന്നൈ : ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റുമരിച്ചു. തിരുവാരൂരിലെ മാരിയമ്മർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുമ്പോൾ മധുരാജാണ് മരിച്ചത്. മധുരാജ് അടക്കം നാലുപേർചേർന്ന് ബോർഡ് ഉയർത്തുമ്പോൾ അതിന്റെ ഒരുഭാഗം വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. നാലുപേർക്കും ഷോക്കേറ്റു. മധുരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുരണ്ടുപേർ പ്രാഥമികചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു.

Read More

മലിനജലം കുടിച്ച 11 വയസ്സുകാരൻ മരിച്ചസംഭവത്തിൽ ജലത്തിൽ മാലിന്യം കലർന്നതായി കോർപ്പറേഷൻ

ചെന്നൈ : മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിൽ 17 എണ്ണത്തിൽ മാലിന്യമുണ്ടെന്ന് കണ്ടെത്തി. കുട്ടി മാലിന്യം കലർന്നവെള്ളമാണ് കുടിച്ചതെന്നും ചെന്നൈ കോർപ്പറേഷൻ അധികൃതർ സമ്മതിച്ചു. ചോർച്ചയുള്ള കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു. സൈദാപ്പേട്ടയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ രാജേഷ് കുമാറിന്റെ മകൻ യുവരാജാണ് മരിച്ചത്. സഹോദരിയെ എഗ്‌മോറിലെ വുമൺ ആൻഡ്‌ ചൈൽഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കയാണ്. ജൂൺ 26-നാണ് യുവരാജിന് വയറിളക്കമുണ്ടായത്. ശനിയാഴ്ച മരിച്ചു.

Read More

കർണാടക അണക്കെട്ടുകളിൽ നിന്ന് ഉപരിതലജലം തുറന്നുവിട്ടു; ഹൊഗൈനക്കലിൽ ജലനിരപ്പ് ഉയർന്നു

സേലം : കർണാടക അണക്കെട്ടുകളിൽ നിന്ന് ഉപരിതലജലം തുറന്നുവിട്ടതിനാൽ ഹൊഗൈനക്കലിലേക്കുള്ള ഒഴുക്ക്‌ കൂടി. ജലനിരപ്പും ഉയർന്നു. കർണാടക, കേരളം എന്നിവിടങ്ങളിൽ തെക്കുകിഴക്ക് മൺസൂൺ തീവ്രമായതിനാൽ കർണാടകത്തിലെ കബനി, കൃഷ്ണരാജസാഗർ അണകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. കബനി അണയിൽനിന്ന് 1,000 ഘനയടി വെള്ളവും കൃഷ്ണരാജസാഗർ അണയിൽനിന്ന് 490 ഘനയടി വെള്ളവും തുറന്നുവിട്ടു., അജ്ചരുവി, സിനിഫാൾസ് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടത്തിന് ശക്തിയേറി.

Read More

ഉണ്ടായിരുന്നത് ഒരു വിദ്യാർത്ഥി മാത്രം; രാമനാഥപുരത്തെ സ്കൂൾ അടച്ചു

ചെന്നൈ : പഠിക്കാൻ ഒരു വിദ്യാർഥിനി മാത്രമുണ്ടായിരുന്ന പ്രൈമറി സ്കൂൾ പൂട്ടി. രാമനാഥപുരം തിരുവാടനെ താലൂക്കിലെ കടമ്പൂരിലെ ഗവ. പ്രൈമറി സ്കൂളാണ് ഒരു കുട്ടിമാത്രമായതിനാൽ പൂട്ടിയത്. വിദ്യാർഥിനിയെ രക്ഷിതാക്കൾ കുരുത്തഗുഡി പ്രൈമറി സ്കൂളിൽ ചേർത്തു. നാല് വർഷം മുമ്പ് വരെ കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. പിന്നീട് പലരും സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് പോയി. അധ്യാപകർക്കും മറ്റ് സ്കൂളുകളിലേക്ക് മാറ്റം കിട്ടുകയും ചെയ്തു.

Read More

പരന്തൂർ വിമാനത്താവളം ഉപേക്ഷിക്കണമെന്നാവശ്യം; പ്രദേശവാസികൾ നിരാഹാരസമരത്തിലേക്ക്

ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരാഹാര സമരത്തിനൊരുങ്ങുന്നു. പരന്തൂരിലും സമീപത്തുമുള്ള 20 ഗ്രാമങ്ങളിൽനിന്നുള്ളവരാണ് സമരം നടത്താൻ തീരുമാനിച്ചത്. കാഞ്ചീപുരം കളക്ടറേറ്റിന് മുന്നിൽ ബുധനാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് റിലേസമരം നടത്താനാണ് തീരുമാനം. പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാവ് സുബ്രഹ്മണ്യൻ പറഞ്ഞു. ചെന്നൈയിലെ രണ്ടാം വിമാനത്താവളമെന്ന നിലയിലാണ് പരന്തൂരിൽ 5000 ഏക്കറിലേറെസ്ഥലത്ത് ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നത്. 20,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഏറ്റെടുക്കുന്നസ്ഥലത്തിൽ ഏറെയും കൃഷിയിടങ്ങളും ചതുപ്പുനിലങ്ങളുമാണ്. 1500-ഓളം കുടുംബങ്ങളെയും ഒഴിപ്പിക്കണം. സ്ഥലത്തിന് നിലവിലെ വിലയുടെ മൂന്നിരട്ടി നൽകാമെന്ന്…

Read More