ഓൺലൈൻ മാർഗം ഓഹരിനിക്ഷേപ തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുവെന്ന പേരിൽ ഓൺലൈൻ മാർഗം തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തിരുവൊട്ടിയൂർ സ്വദേശികളായ സതീഷ്‌കുമാർ (35), സതീഷ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.8 ലക്ഷം രൂപയും രണ്ട് സ്വർണമാലകളും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാനഗരത്തിലുള്ള ഡോക്ടറുടെ പരാതിയെത്തുടർന്നാണ് സിറ്റി പോലീസ് സൈബർ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് ഉപദേശം നൽകുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പ്രതികളുമായി ഡോക്ടർ ബന്ധപ്പെട്ടത്. ആദ്യം…

Read More

സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത സൈക്കിളുകൾ; പി. ചിദംബരം

ചെന്നൈ : സ്കൂൾവിദ്യാർഥികൾക്ക് തമിഴ്നാട് സർക്കാർ നൽകുന്ന സൗജന്യസൈക്കിൾ ഗുണനിലവാരമില്ലാത്തവയാണെന്ന് രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. സൈക്കിൾ ഉപയോഗിക്കാനാവാതെ കുട്ടികൾ വിൽക്കാൻ നിർബന്ധിതരാവുകയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. അവ സർക്കാർതന്നെ തിരിച്ചുവാങ്ങി ഗുണനിലവാരമുള്ള പുതിയ സൈക്കിളുകൾ കുട്ടികൾക്കുനൽകണമെന്നും ചിദംബരം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. സർക്കാരിനുവേണ്ടി ഏത്കമ്പനികളാണ് സൈക്കിളുകൾ നിർമിക്കുകയും വിതരണം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സൗജന്യ സൈക്കിളുകളുടെ ഗുണനിലവാരം മോശമാണെന്ന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. മറ്റുവഴികളില്ലാതെ മോശം സൈക്കിളുകൾ വിൽക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുന്നത് ഖേദകരമായ അവസ്ഥയാണ്.…

Read More

മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചു; സംസ്ഥാനത്ത് ഇനി വ്യാജമദ്യം വിറ്റാൽ ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

ചെന്നൈ : വ്യാജമദ്യം നിർമിക്കുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കർശന ശിക്ഷാനടപടികളുമായി തമിഴ്‌നാട്ടിൽ മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചു. വ്യാജമദ്യനിർമാണത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയുമടങ്ങുന്ന ശിക്ഷ നൽകുമെന്ന് ശനിയാഴ്ച എക്സൈസ് മന്ത്രി എസ്. മുത്തുസാമി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യക്തമാക്കി. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ 65 പേർ മരിച്ച പശ്ചാത്തലത്തിലാണ് 1937-ലെ തമിഴ്നാട് മദ്യനിരോധന നിയമത്തിൽ ഭേദഗതിവരുത്താൻ സർക്കാർ തീരുമാനിച്ചത്. വ്യാജമദ്യ നിർമാണം, കൈവശം വെക്കൽ, അവയുടെ കൈമാറ്റം, ഉപഭോഗം എന്നിവ കർശനമായി നിരോധിച്ചതായി ബില്ലിൽ പറയുന്നു. വ്യാജമദ്യവുമായി…

Read More

‘ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

tourism

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു. ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.

Read More

റോഡിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ നൂതനമാർഗവുമായി ചെന്നൈ കോർപ്പറേഷൻ

ചെന്നൈ : നഗരവാസികളുടെ ജീവന് ഭീഷണിയാകുന്ന കന്നുകാലികളെ പിടികൂടാൻ നൂതനമാർഗം പരീക്ഷിക്കാൻ ചെന്നൈ കോർപ്പറേഷൻ. കന്നുകാലികളുടെ ശരീരത്തിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കാനാണ് തീരുമാനം. നിരത്തുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ തിരിച്ചറിയുന്നതിനും ഉടമകൾക്ക് എതിരേ നടപടിയെടുക്കുന്നതിനുമാണ് ചിപ്പ് സ്ഥാപിക്കുന്നത്. ആവശ്യം വന്നാൽ ജി.പി.എസ്. സൗകര്യമുള്ള ചിപ്പുകൾ ഉപയോഗിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. പൊതുനിരത്തിൽ കന്നുകാലികൾ യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഇത് തടയാൻ നടപടിയെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയും എരുമകളെയും പിടിച്ചു കൊണ്ടുപോകുകയും ഉടമകളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നിട്ടും…

Read More

ആധുനിക ചരക്ക് ടെർമിനൽ ആർക്കോണത്ത് വരുന്നു

ചെന്നൈ : ദക്ഷിണറെയിൽവേയുടെ ഗതിശക്തി പദ്ധതിപ്രകാരം ആർക്കോണത്ത് മൾട്ടിമോഡൽ ചരക്ക് ടെർമിനൽ നിർമിക്കും. ചരക്ക് ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർക്കോണം റെയിൽവേ സ്റ്റേഷനുസമീപം ഒരുലക്ഷം ഏക്കറിൽ ചരക്ക് ടെർമിനൽ നിർമിക്കുന്നത്. ചരക്ക് എളുപ്പം കൈമാറുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. രണ്ട് ചരക്ക് തീവണ്ടികൾക്ക് പൂർണമായും നിർത്തിയിടാനുള്ള സൗകര്യമുണ്ട്. ചരക്ക് നീക്കത്തിന്റെ വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ടെർമിനൽ സ്ഥാപിക്കുന്നത്. ടെർമിനലിന്റെ നിർമാണം പൂർത്തിയായാൽ വർഷത്തിൽ പത്തുലക്ഷം ടൺ ചരക്ക് ടെർമിനൽ കൈകാര്യംചെയ്യും. ടെർമിനൽ വരുന്നതോടെ റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ കൂടുതൽപേർക്ക് ജോലി ലഭിക്കും.…

Read More

നഗരത്തിൽ നിരോധിത തീവ്രവാദ സംഘടനയിലെ അംഗമായ യുവാവ് പിടിയിൽ

ചെന്നൈ : നിരോധിത തീവ്രവാദ സംഘടനയിലെ അംഗമായ പശ്ചിമബംഗാൾ സ്വദേശിയെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു. കോയമ്പേടിനുസമീപം ഒളിച്ചു താമസിക്കുകയായിരുന്ന അൻവർ എന്നയാളാണ് പിടിയിലായത്. അൽ ഇസ്‍ലാം എന്ന സംഘടനയുമായി അൻവർ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതേ സംഘടനയിൽ ഉൾപ്പെട്ട ഹബീബുള്ള എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അയാൾ നൽകിയ വിവരമനുസരിച്ചാണ് പശ്ചിമബംഗാൾ പോലീസ് അൻവറിനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്. ഇയാൾക്കെതിരേ യു.എ.പി.എ. പ്രകാരം കേസെടുത്തു. ഇന്ത്യൻ ഭരണകൂടത്തിനെതിരേ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. അൽ ഇസ്‌ലാം സംഘടനയ്ക്ക് അൽ ഖായിദയുമായി അടുപ്പമുണ്ടെന്നാണ്…

Read More

ദേശീയ-അന്തർദേശീയ കായികമേളകളിൽ മെഡൽ നേടുന്ന 100 കായികതാരങ്ങൾക്ക് സർക്കാർ ജോലി; ഉദയനിധി സ്റ്റാലിൻ

ചെന്നൈ : ദേശീയ-അന്തർദേശീയ കായികമേളകളിൽ മെഡൽ നേടുന്ന 100 താരങ്ങൾക്ക് സർക്കാർജോലി നൽകുമെന്ന് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു. യുവജനങ്ങളിൽ കായികക്ഷമത വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ് നടപടി. സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഈ വർഷം 66 കോടി രൂപ ചെലവിൽ മിനി സ്റ്റേഡിയം നിർമിക്കും. കായികപ്രതിഭകൾക്കായി നടപ്പുസാമ്പത്തികവർഷം 100 കോടി രൂപയ്ക്ക് കായിക ഉപകരണങ്ങൾ വകുപ്പ് വാങ്ങും. കോയമ്പത്തൂരിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലംകണ്ടെത്തി. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 12 കോടി രൂപ ചെലവിൽ മേലക്കോട്ടയ്യൂരിനുസമീപം രാജ്യത്തെ ആദ്യത്തെ ബൈസിക്കിൾ മോട്ടോക്രോസ് ട്രാക്ക് ഉടൻ തുറക്കും. തെക്കൻ…

Read More

സംസ്ഥാനത്ത് നാല് കോർപ്പറേഷനുകൾ കൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട്ടിൽ നാല് കോർപ്പറേഷനുകൾകൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു. കോർപ്പറേഷൻ രൂപവത്കരണത്തിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പുതുക്കോട്ട, ക്ഷേത്രനഗരമായ തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി എന്നീമുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുന്നത്. കോർപ്പറേഷനുകളാക്കി മാറ്റുന്നതോടെ റോഡുകളുടെ വീതികൂട്ടി നവീകരിക്കും. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകൾ നിർമിക്കും. ഗാർഹികമാലിന്യങ്ങൾ ഒഴുകിപ്പോകാനായി ഭൂഗർഭമാലിന്യ പൈപ്പുലൈനുകൾ സ്ഥാപിക്കും. എല്ലാസൗകര്യങ്ങളും ഒരുക്കുന്നതോടെ കൂടുതൽ വാണിജ്യ-വ്യാപാരസ്ഥാപനങ്ങൾ ഈ സ്ഥലങ്ങളിൽ മുതൽമുടക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ താംബരം, കാഞ്ചീപുരം, കടലൂർ, കുംഭകോണം, കരൂർ, ശിവകാശി…

Read More