തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക; മഴക്കാലത്ത് പകർച്ചവ്യാധികളെ ചെറുക്കാൻ മുന്നൊരുക്കവുമായി പൊതുജനാരോഗ്യവകുപ്പ്

ചെന്നൈ : മഴയെത്തുടർന്ന് പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികൾ ശക്തമാക്കി പൊതുജനാരോഗ്യവകുപ്പ്. പകർച്ചവ്യാധികൾ ചെറുക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പൊതുജനങ്ങൾ ചികിത്സതേടിയെത്തുന്ന ആശുപത്രികൾ വൃത്തിയോടെ പരിപാലിക്കാൻ പ്രത്യേക നിർദേശമുണ്ട്. ആശുപത്രിപരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വെള്ളക്കെട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. മുഴുവൻ സമയവും വൈദ്യുതിയുണ്ടാകണം. വൈദ്യുതി തടസ്സം പരിഹരിക്കാൻ പവർ ബാക്കപ്പ് സൗകര്യവും ഒരുക്കണം. ആശുപത്രിമാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിൽമാത്രം തള്ളണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും നിയമം ബാധകമാണ്. കൊതുകുകൾ വളരാതിരിക്കാൻ ആശുപത്രിവളപ്പിലെ മഴവെള്ള ഓടകൾ വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കണം. ക്ലോറിനേഷൻ,…

Read More

പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ വിജയ് അനുമോദിക്കും

ചെന്നൈ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പത്ത്, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ജൂൺ 28, ജൂലായ് മൂന്ന് തീയതികളായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് പങ്കെടുക്കും. കഴിഞ്ഞ വർഷമാണ് വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ മൂന്നുപേർക്ക് വീതം ക്യാഷ് അവാർഡടക്കമുള്ള സമ്മാനങ്ങൾ നൽകുകയായിരുന്നു. കഴിഞ്ഞതവണ ആരാധക സംഘടനയായ…

Read More

കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു

ചെന്നൈ : ശിവഗംഗ ജില്ലയിലെ സിങ്കപ്പുണരിയിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. സിങ്കപ്പുണരി സ്വദേശി കിച്ചാൻ (60), മധുര മേലൂർ സ്വദേശി ശരൺ (28) എന്നിവരാണ് മരിച്ചത്. മത്സരത്തിൽ പങ്കെടുത്ത 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജല്ലിക്കെട്ടിന്റെ വകഭേദമായ മഞ്ചുവിരട്ട് മത്സരത്തിനിടെയാണ് വിരണ്ടോടിയ കാള മത്സരത്തിൽ പങ്കെടുത്തവരെയും കാഴ്ചക്കാരെയും കുത്തിയത്. ശരൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിച്ചാൻ മരിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300-ഓളം കാളകളെയായിരുന്നു മത്സരത്തിൽ പങ്കെടുപ്പിച്ചത്. അനുമതിയില്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘാടകരായ അഞ്ച്‌ ആളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

Read More

വീട്ടമ്മ തനിച്ചിരിക്കെ വീടിന് നേരെ പെട്രോൾ നിറഞ്ഞ കുപ്പിയെറിഞ്ഞ് ആക്രമണം; പ്രതികൾ പോലീസ് പിടിയിൽ

ചെന്നൈ : കഞ്ചാവ് സംഘത്തെ എതിർത്തതിനെത്തുടർന്ന് വീട്ടമ്മ തനിച്ചിരിക്കെ വീടിനുനേരെ മൂന്നംഗ സംഘം പെട്രോൾ കത്തിച്ച് കുപ്പിയെറിഞ്ഞു. വീടിന്റെ ഒരുഭാഗത്ത് കുപ്പിവീണെങ്കിലും വീട്ടമ്മയ്ക്ക് പരിക്കേറ്റില്ല. ടി.പി.ചത്രം ഒൻപതാം സ്ട്രീറ്റിൽ താമസിക്കുന്ന അമുദയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇവരുടെ വീടിന് സമീപം ഇരുന്ന് ഒരു കൂട്ടംയുവാക്കൾ കഞ്ചാവ് ഉപയോഗിച്ചശേഷം പതിവായി ബഹളം വെയ്ക്കാറുണ്ട്. ഇതിനെ അമുദ എതിർത്തിരുന്നു. സംഭവത്തിൽ അമുദ ടി.പി. ചത്രം പോലീസിൽ പരാതി നൽകി. വീടിന് നേരെ ആക്രമണം നടത്തിയത് സന്തോഷ്(24), മനോജ് കുമാർ(20) ഉൾപ്പെടെ മൂന്ന് പേരാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ…

Read More

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ചാടി യുവാവ് മരിച്ചു

ചെന്നൈ : പെൺസുഹൃത്ത് പിണങ്ങിയതിന്റെപേരിൽ യുവാവ് ബസിൽനിന്ന് ചാടി മരിച്ചു. തിരുച്ചിറപ്പള്ളി തുറയൂർ സ്വദേശി വിനോദാണ് (21) ഒാടിക്കൊണ്ടിരുന്ന ബസിൽനിന്ന് ചാടിയത്. തലയിടിച്ചുവീണ വിനോദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുറയൂരിൽ പൂക്കടയിൽ ജോലിചെയ്യുകയായിരുന്ന വിനോദ് പെരമ്പല്ലൂരിലുള്ള കോളേജ് വിദ്യാർഥിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ചുദിവസമായി പെൺകുട്ടി വിനോദിനെ അവഗണിച്ചതിനെത്തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. പെരമ്പല്ലൂരിൽനിന്ന് തുറയൂരിലേക്ക് സർക്കാർബസിൽ യാത്രചെയ്യുന്നതിനിടെ മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന വിനോദ് ബസിൽനിന്ന് ചാടി മരിക്കാൻ പോകുകയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് വാതിലിലൂടെ ചാടിയത്. ഇത് കണ്ട സഹയാത്രക്കാർ ശബ്ദമുണ്ടാക്കിയതോടെ ഡ്രൈവർ ബസ്…

Read More

തക്കാളിക്ക്‌ കിലോയ്ക്ക്‌ 60 രൂപ; നഗരത്തിൽ കുത്തനെ ഉയർന്ന് പച്ചക്കറിവില

ചെന്നൈ : കടുത്തചൂടിലും തുടർന്നുപെയ്ത മഴയിലും തമിഴ്‌നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതോടെ വില കുതിച്ചുയരുന്നു. ലഭ്യത കുറഞ്ഞതിനാൽ മൊത്തവ്യാപാര ചന്തയിൽ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയായി ഉയർന്നു. മഹാരാഷ്ട്രയിൽ വ്യാപകമായി മഴപെയ്യുന്നതിനാൽ സവാളവരവ്‌ കുറഞ്ഞതോടെ തമിഴ്‌നാട്ടിലും വിലകൂടി. മഹാരാഷ്ട്രയിൽനിന്ന് 45 ലോഡ് സവാള വന്നുകൊണ്ടിരുന്ന സ്ഥാനത്തിപ്പോൾ 30 ലോഡ് മാത്രമാണ് വരുന്നത്. സവാളയ്ക്ക് 65 രൂപയാണിപ്പോൾ. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നെത്തുന്ന പച്ചക്കറികളുടെ വരവും കുറഞ്ഞു. രണ്ടുസംസ്ഥാനങ്ങളിലും മഴപെയ്യുന്നതിനാൽ അവിടെയും പച്ചക്കറിയ്ക്ക് വില ഉയരുകയാണ്. ചെന്നൈയിലേക്ക് ഈ രണ്ട് സംസ്ഥാനങ്ങളിൽനിന്നുമായി 600 ലോറികളിലാണ് പച്ചക്കറി എത്തിയിരുന്നത്.…

Read More

സംസ്ഥാനത്ത് കൊഴുപ്പു കൂടിയ പാലിന്റെ ലഭ്യത കുറഞ്ഞു; 2,000 എരുമക്കുട്ടികളെ ദത്തെടുക്കാൻ ഒരുങ്ങി ആവിൻ

ചെന്നൈ : കൊഴുപ്പു കൂടിയ പാലിന്റെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് 12 ജില്ലകളായി 2,000 എരുമക്കുട്ടികളെ ആവിൻ ദത്തെടുക്കുന്നു. നാമക്കൽ, സേലം, ഈറോഡ്, തിരുപ്പൂർ, കരൂർ ജില്ലകൾ ഉൾപ്പെടെ 12 ജില്ലകളിലെ ക്ഷീരകർഷകരിൽനിന്നാണ് ദത്തെടുക്കുക. കർഷകരെ സഹായിക്കുന്നതിനുകൂടിയാണ് ആവിൻ മുന്നോട്ടുവന്നത്. 2007-ലെ കന്നുകാലികളുടെ സെൻസസ് പ്രകാരം സംസ്ഥാനത്തെ എരുമകളുടെ എണ്ണം 11.8 ലക്ഷമായിരുന്നു. 2019-ൽ ഇത് 5.19 ലക്ഷമായി കുറഞ്ഞു. അതേസമയം ഗുജറാത്തിലും പഞ്ചാബിലും എരുമകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് കണക്കുകൾ തെളിയിക്കുന്നതായി ആവിൻ മാനേജിങ് ഡയറക്ടർ എസ്. വിനീത് പറഞ്ഞു. ആവിൻ ശേഖരിക്കുന്ന 30 ലക്ഷം…

Read More

വിവാഹമോചനം ഭയന്ന് സോഫ്റ്റ്‌വേർ എൻജിനിയറായ യുവതി ജീവനൊടുക്കി

ചെന്നൈ : വിവാഹമോചനം ഭയന്ന് സോഫ്റ്റ്‌വേർ എൻജിനിയറായ യുവതി വേളാച്ചേരി മേൽപ്പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്. നാലുവർഷംമുമ്പാണ് ശോഭ സോഫ്റ്റ്‌വേർ എൻജിനിയറായ കാർത്തിക്കിനെ വിവാഹം കഴിച്ചത്. മൂന്നുവയസ്സുള്ള ആൺകുട്ടിയുണ്ട്. ശോഭയ്ക്കും കാർത്തികിനും ഇടയിൽ കഴിഞ്ഞ ആറുമാസമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയുന്നു. തുടർന്ന് കാർത്തിക് വിവാഹമോചനത്തിനുള്ള നടപടികളുമായി പോകുകയായിരുന്നു. വിവാഹമോചന നടപടികളിൽനിന്ന് പിന്മാറണമെന്ന് ശോഭ അഭ്യർഥിച്ചെങ്കിലും കാർത്തിക് വഴങ്ങിയില്ല. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ വേളാച്ചേരി മേൽപ്പാലത്തിൽനിന്ന് ശോഭ ചാടുകയായിരുന്നു. പരിസരവാസികൾ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വേളാച്ചേരി പോലീസെത്തി മൃതദേഹം…

Read More

സംസ്ഥാനത്തെ 25 വിദ്യാർഥികൾക്ക് ലണ്ടനിൽ പരിശീലനം

ചെന്നൈ : ‘നാൻ മുതൽവൻ’ പദ്ധതിക്കുകീഴിൽ സംസ്ഥാനത്തെ 25 കോളേജ് വിദ്യാർഥികൾക്ക് ലണ്ടനിൽ പ്രത്യേകപരിശീലനം. വിദ്യാർഥികൾ ഞായറാഴ്ച രാവിലെ ലണ്ടനിലേക്ക് യാത്രതിരിച്ചു. ലണ്ടനിലെ ന്യൂകാസ്റ്റിൽ സർവകലാശാലയിൽ ഇവർക്ക് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒരാഴ്ചത്തെ വിദഗ്ധപരിശീലനം ലഭിക്കും. പരിശീലനപരിപാടിയിലേക്ക് 1267 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഇവർക്കായി മത്സരപരീക്ഷയും അഭിമുഖവും നടത്തി. അതിൽനിന്ന് മികച്ച 25 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ രണ്ട് അധ്യാപകർക്കൊപ്പമാണ് വിദ്യാർഥികൾ യാത്രതിരിച്ചത്. തങ്ങൾക്ക് ഇതിനുള്ള അവസരമൊരുക്കിയ തമിഴ്‌നാട് സർക്കാരിനോടും ബ്രിട്ടീഷ് കൗൺസിലിനോടും…

Read More

89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവള ജീവനക്കാരന് ഒരുവർഷം തടവ്

ചെന്നൈ : 89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവളജീവനക്കാരന് ഒരുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. എ.ഡി. കാർത്തികേയനെയാണ് (38) ആലന്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2017 സെപ്റ്റംബർ നാലിനാണ് കാർത്തികേയൻ അറസ്റ്റിലായത്. കാർഗോ ടെർമിനൽ ഡ്യൂട്ടിയിലായിരുന്ന ഇയാളിൽനിന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) ഒരുകിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കേസിൽ ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. ഒമാനിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ചതാണ് സ്വർണമെന്നും അദ്ദേഹം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും കാർത്തികേയൻ പറഞ്ഞതായി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.…

Read More