കളമശ്ശേരി സ്ഫോടനം; മരണം രണ്ടായി

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 53 വയസുള്ള കുമാരി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 90 അധികം പൊള്ളലേറ്റ ഇവർ വെന്റിലേറ്ററിലായിരുന്നു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 52 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. 90 ശതമാനത്തിൽ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 30 പേരാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. അതിൽ 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവിൽ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്.…

Read More

തിളച്ച പാലിൽ വീണ് നാല് വയസുകാരൻ മരിച്ചു

ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു. ഗോര്‍ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി…

Read More

ഡ്രൈവിങ്ങിനിടെ സെൽഫി; കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു

റാഞ്ചി: കാര്‍ പുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് സംഭവം. സികാതിയ ബാരിയേജിന് സമീപം എസ് യുവി കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ദിയോഗറിലെ അസന്‍സോള്‍ സാന്‍കുല്‍ ഗ്രാമത്തില്‍ നിന്നും ഗിരിധിഹിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഓടിച്ചയാള്‍ ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ്, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

Read More

ട്രെയിനിടിച്ച് കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൂജ അവധി ആഘോഷിക്കാന്‍ ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം. കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.

Read More

മുംബൈയില്‍ വൻ തീപിടിത്തം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ എട്ടുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുംബൈ ബോറിവലിയിലെ പവന്‍ ധാം വീണ സന്ദൂര്‍ ബില്‍ഡിങില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നാല് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Read More

ബൈക്ക് അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു

ബെംഗളുരു: നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ലോറി ബൈക്കിൽ ഇടിച്ചാണ് ആമ്പല്ലൂർ സ്വദേശി ഹിരൺ ആണ് മരിച്ച ഒരാൾ. ആമ്പല്ലൂർ നിരപ്പത്ത് സോമന്റെയും സീനയുടെയും മകനായ ഹിരൺ ഐടി കമ്പനി ജീവനക്കാരൻ ആണ്. നഗരത്തിലെ തന്നെ മറ്റൊരു അപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയും മരിച്ചു. ചേലാട് കരിങ്ങഴമനയാനിപ്പുറത്ത് സിബി ചാക്കോ- ഷൈല ദമ്പതികളുടെ മകൻ ആന്റൺ ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Read More

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു 

ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്. വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു. ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Read More

ടയർ പൊട്ടിത്തെറിച്ചു; കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയാൾ ടയർ വീണ് മരിച്ചു 

ചെന്നൈ: തമിഴ്നാട്ടിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാൾ ടയർ ദേഹത്ത് വീണ് മരിച്ചു. അമിതമായി കാറ്റടിച്ചതിനെ തുടർന്നാണ് ടയർ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വായുവിലേക്ക് ടയർ ഉയർന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാളുടെ ദേഹത്ത് ടയർ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സേലത്ത് ടയർ കടയിലാണ് സംഭവം. രാജ്കുമാർ ആണ് മരിച്ചത്. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പഞ്ചർ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാർ അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി…

Read More

യുവാവ് തീവണ്ടിക്ക് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് വായ്പാ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് 

ബെംഗളൂരു : തീവണ്ടിക്ക് മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കിയത് വായ്പാ ആപ്പുകളുടെ കെണിയിൽ കുടുങ്ങിയതിനെത്തുടർന്നെന്ന് ബന്ധുക്കൾ. ഹൊസൂർ റോഡ് നാഗനാദപുര സ്വദേശിയായ ഡി. ഗൗതമിന്റെ മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. ഏതാനുംദിവസങ്ങൾക്ക് മുമ്പ് വായ്പാ ആപ്പ് ജീവനക്കാരുടേതെന്ന് കരുതുന്ന നമ്പറുകളിൽ നിന്ന് ഗൗതമിന്റെ മോർഫുചെയ്ത ചിത്രങ്ങൾ ഇയാളുടെ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കൂടുതൽ പേർക്ക് ഇത്തരംചിത്രങ്ങൾ അയയ്ക്കുമെന്ന് ഭയപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അഞ്ചുലക്ഷത്തോളം രൂപ വിവിധ ആപ്പുകളിൽ നിന്നായി ഗൗതം വായ്പയെടുത്തിരുന്നതായാണ് വിവരം. ഓൺലൈൻ റമ്മി കളിക്കാനാണ് ഈ തുക ഉപയോഗിച്ചിരുന്നത്. റമ്മിയിൽ…

Read More

ശിവകാശിയിൽ പടക്കകടകളിൽ സ്‌ഫോടനം; 9 പേർ മരിച്ചു 

ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഒമ്പതുപേര്‍ മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആണ് ഒമ്പതു പേര്‍ മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Read More