വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളി കാമുകന്റെ വിവാഹ ദിവസം പോലീസുമായി കന്നഡ യുവതിയുടെ എൻട്രി

ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെ തേടി വിവാഹ ദിവസം വിവാഹവേദിയിൽ കന്നഡ യുവതി എത്തി. ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂരു സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്പേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരങ്കാവ് പോലീസില്‍ പരാതി…

Read More

കമിതാക്കൾ എന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ച സംഘത്തിലെ 9 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കൾ ആണെന്ന് സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 9 പേർ അറസ്റ്റിൽ. 23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇരുവരും തടാകക്കരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇവരെ ആൾക്കൂട്ടം വളഞ്ഞ് മർദ്ദിച്ചത്. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുരുതരമായി പാർക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉമർ സാദിഖ്‌, സെയ്ഫ്…

Read More

ഈറോഡിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ഈറോഡിൽ പെട്രോൾ പമ്പ് ഉടമ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഈറോഡ് ജില്ലയിലെ കൗണ്ടപ്പടിക്കടുത്തുള്ള അമ്മൻ കോവിൽ എസ്റ്റേറ്റ് സ്വദേശിയാണ് ഈശ്വരൻ (55). ഗാന്ധിമതി എന്ന കനിമൊഴിയാണ് ഭാര്യ. ഈശ്വരൻ കൗണ്ടപ്പാടി അയ്യംപാളയം ഡിവിഷനിലും കഞ്ചിക്കോവിലിനു സമീപം നസിയന്നൂർ ഡിവിഷനിലും പെട്രോൾ പമ്പ് നടത്തിയിരുന്നു. ദമ്പതികൾക്ക് അസമിൽ പൈലറ്റായി ജോലി ചെയ്യുന്ന കാർത്തി (27) എന്ന മകനുണ്ട്. . അമ്മൻ ക്ഷേത്ര പരിസരത്ത് ക്ഷേത്രോത്സവം നടക്കുന്നതിനാൽ മകൾക്കൊപ്പം താമസിക്കാൻ കനിമൊഴിയുടെ അമ്മയും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈശ്വരൻ…

Read More

ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്‌മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.

Read More

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാൻ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുൻകൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടറിയിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ്…

Read More

സെന്തിൽബാലാജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ചെന്നൈ: അനധികൃത പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മുൻ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെ സെന്തിൽ ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, സെന്തിൽ ബാലാജിയുടെ ശാരീരികാസ്വാസ്ഥ്യം പരിഗണിച്ച് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹർജിയിലെ കഴമ്പിൽ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ജാമ്യം തേടി മന്ത്രി സെന്തിൽ ബാലാജി വീണ്ടും മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഹർജിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. പണമിടപാട് കേസിൽ…

Read More

കാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.  

Read More

ഒരു വശത്ത് ഗതാഗത തൊഴിലാളികളുടെ പണിമുടക്ക് തീരുമാനം; മറുവശത്ത്, തമിഴ്നാട് സർക്കാരിന്റെ പൊങ്കൽ സ്പെഷൽ ബസുകളുടെ പ്രഖ്യാപനം; ആശങ്കയിലായി ആളുകൾ

ചെന്നൈ: തമിഴ്‌നാട് സർക്കാരുമായി ട്രാൻസ്‌പോർട്ട് തൊഴിലാളികൾ നടത്തിയ ത്രികക്ഷി ചർച്ച പരാജയപ്പെട്ടെന്നും അതിനാൽ നിശ്ചയിച്ച പ്രകാരം നാളെ മുതൽ പണിമുടക്ക് ആരംഭിക്കുമെന്നും ട്രാൻസ്‌പോർട്ട് യൂണിയനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊങ്കൽ ഉത്സവത്തിനുള്ള പ്രത്യേക ബസുകൾ സംബന്ധിച്ച് തമിഴ്‌നാട് ഗതാഗത മന്ത്രി ശിവശങ്കർ പ്രഖ്യാപനം നടത്തിയത്. പൊങ്കൽ സ്പെഷൽ ബസുകൾ: പൊങ്കലിന് പ്രത്യേക ബസുകൾ 12 മുതൽ സർവീസ് നടത്തും. കെ കെ നഗർ ബസ് സ്റ്റാൻഡ്, താംബരം ബസ് സ്റ്റാൻഡ്, പൂന്തമല്ലി ബൈപാസ് കോർപ്പറേഷൻ ബസ് സ്റ്റാൻഡ്, കോയമ്പേട് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ബസുകൾ…

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കപ്പടിച്ച് കണ്ണൂര്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. 949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി. വൈകിട്ട് അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തിൽ നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ…

Read More

കെട്ടിടത്തിന് തീപിടിച്ചതോടെ രക്ഷപെടാൻ രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരി മരിച്ചു

മധ്യപ്രദേശ്: തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. എയ്ഞ്ചൽ ജെയിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ കണ്ടെത്തി.

Read More