ശ്വാ​സ​ത​ട​സ്സ​വും പനിയും ഉള്ളവർക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നിർബന്ധം

ബെംഗളൂരു: ശ്വാ​സ​ത​ട​സ്സ​ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും പ​നി പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നിർദേശം. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ദി​നേ​ന 7000ത്തി​ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ ശ​രാ​ശ​രി 3.82 ശ​ത​മാ​ന​മാ​ണ് ​പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ദി​വ​സം ചെ​ല്ലും ​തോ​റും പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​യ​ൽ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യോ ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ​യോ ക​​ണ്ടെ​ത്തി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും കോ​വി​ഡ് രോ​ഗി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും…

Read More

​ഗൂഡല്ലൂരിൽ പുള്ളിപ്പുലി 3 വയസുകാരനെ അച്ഛന്റെ കൈയിൽ നിന്നു തട്ടിയെടുത്ത് കടിച്ചു കൊന്നു

​ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ​ഗൂഡല്ലൂരിൽ മൂന്ന് വയസുകാരനെ പുലി കടിച്ചു കൊന്നു. ​ ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൻ നാഞ്ചിയാണ് മരിച്ചത്. ഗൂഡല്ലൂരിലെ ദേവാന മാം​ഗോ വില്ലേജിലാണ് ദാരുണ സംഭവം. അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.

Read More

ലൈസൻസ് റദ്ദാക്കി; കോയമ്പത്തൂർ വിസി പാർക്കിൽ നിന്ന് 17 പാമ്പുകളെ മാറ്റി

ചെന്നൈ: പാർക്കിൽ സ്ഥലമില്ലായ്മ കാരണം കേന്ദ്ര വനസംരക്ഷണ കമ്മിഷൻ പാർക്കിന്റെ ലൈസൻസ് റദ്ദാക്കി. കോയമ്പത്തൂർ ജില്ലയിലാണ് വിയുസി മൃഗശാല പ്രവർത്തിക്കുന്നത് . സിംഹം, കടുവ, കരടി, പാമ്പ് തുടങ്ങി ധാരാളം മൃഗങ്ങളും പക്ഷികളുമാണ് ഈ പാർക്കിൽ പരിപാലിക്കപ്പെട്ടിരുന്നത്. എന്നാൽ പാർക്കിലെ സ്ഥലമില്ലായ്മ കാരണം വിയുസി മൃഗശാലയിലെ പെലിക്കൻ, കുരങ്ങ്, പാമ്പ്, മുതല തുടങ്ങിയ മൃഗങ്ങളെ കഴിഞ്ഞ നവംബറിൽ വണ്ടല്ലൂർ, വെല്ലൂർ മൃഗശാലയിലേക്ക് മാറ്റിയിരുന്നു . ഈ സാഹചര്യത്തിത്തിലാണ് ഇന്ന് ചില പാമ്പുകളെ കൂടി ശിരുവാണി വനത്തിലേക്ക് മാറ്റിയത് . പാർക്കിലുണ്ടായിരുന്ന 10 മൂർഖൻ, 3…

Read More

സംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

Read More

1000 രൂപ ക്യാഷ് ഉൾപ്പെടെയുള്ള പൊങ്കൽ സമ്മാന പാക്കേജിനുള്ള ടോക്കൺ വിതരണം ഞായറാഴ്ച മുതൽ

ചെന്നൈ : തമിഴ്‌നാട്ടിലെ പൊങ്കൽ സമ്മാന പാക്കേജ് നൽകുന്നതിനുള്ള ടോക്കൺ വിതരണ തീയതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 10 മുതൽ 13 വരെ പൊങ്കൽ സമ്മാന കിറ്റ് വിതരണം ചെയ്യും. ഇതിനായുള്ള ടോക്കൺ വിതരണം നാളെ ആരംഭിക്കും. തുടർന്ന് ജനുവരി 9 വരെ ടോക്കൺ വിതരണം ചെയ്യും. ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്ത് റേഷൻ കടയിലെത്തി പൊങ്കൽ സമ്മാനപ്പൊതി കൈപ്പറ്റാം. അതുപോലെ 13-നകം സമ്മാനപ്പൊതി കൈപ്പറ്റാൻ കഴിയാത്തവർക്ക് 14-ന് സമ്മാനപ്പൊതി കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പൊങ്കൽ പാക്കേജിൽ ഒരു കിലോ അരിയും ഒരു കിലോ പഞ്ചസാരയും…

Read More

ആദിത്യ L1 വിജയം; വിജയ വാർത്ത അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. വിജയത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി. ഗംഭീര ചുവടുവെപ്പിന് അഭിനന്ദനം എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22…

Read More

ചെന്നൈയിൽ നാളെ കനത്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ച് ഐഎംഡി

ചെന്നൈ : ജനുവരി 7 ഞായറാഴ്ച തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, റാണിപ്പേട്ട്, കല്ല്കുറിച്ചി, മയിലാടുതുറൈ ജില്ലകളിൽ കനത്ത മഴയ്ക്ക് ഉണ്ടെന്നു ഐഎംഡി അറിയിച്ചു. തുടർന്ന് വില്ലുപുരം, കടലൂർ ജില്ലകളിൽ ചെന്നൈ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. . ജനുവരി 5 മുതൽ ജനുവരി 10 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരെത്തെ പുറത്തിറക്കിയ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. ജനുവരി ആറിന് കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ,…

Read More

കുതിരപ്പുറത്ത് സൊമാറ്റോ ഭക്ഷണം എത്തിച്ച് ഡെലിവറി ബോയി; കാരണം ഇത്!!; വിഡിയോ കാണാം;

ഹൈദരാബാദ്: ഏത് പ്രതിസന്ധിയിലും മനുഷ്യന്‍ അതിജീവനത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുമെന്ന് തെളിയിക്കുന്നതാണ് ഹൈദരാബാദിലെ ഈ കാഴ്ച. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറി നടത്തുകയാണ് ഒരാള്‍. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹിറ്റ് ആന്റ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ചെയ്തതിനെത്തുടര്‍ന്ന് പെട്രോള്‍ ലഭിക്കില്ലെന്ന ഭയം കൊണ്ട് ആളുകള്‍ പെട്രോള്‍ പമ്പിലേക്ക് ഒഴുകിയായിരുന്നു. ഇതോടെ അന്ന് ഹൈദരാബാദിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ചില പെട്രോള്‍ പമ്പുകളില്‍ ബാരിക്കേഡുകള്‍…

Read More

ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ലക്ഷ്യ ആദിത്യ എൽ വൺ സ്ഥാനത്തെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ഇനി മണിക്കൂറുകൾ മാത്രം. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. ബെംഗളുരൂവിലെ ഐഎസ്‌ആര്‍ഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്‌ആര്‍ഒ. സൂര്യന്റെ കൊറോണയെക്കുറിച്ചും,…

Read More

കേരളത്തിലെ വ്യാപാരിയെ കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികള്‍ തെങ്കാശിയില്‍ നിന്ന് പിടിയിലായി

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ തെങ്കാശിയില്‍ നിന്നും അറസ്റ്റിലായി. പ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ്  പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയാണു കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്തുഞെരിച്ചു കൊല്ലാന്‍ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷര്‍ട്ടും കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട ജോര്‍ജ്ജിന്റെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികള്‍ കൊണ്ടുപോയത്. കടയിലുണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെ പ്രതികള്‍…

Read More