ജോലിക്കിടെയുള്ള ബസ് യാത്രയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ടിക്കറ്റ് എടുക്കേണ്ടെന്ന പരാമർശം ; പോലീസുകാർക്ക് എതിരെ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ടിക്കറ്റെടുക്കാന്‍ തയാറാകാത്ത പൊലീസ് കോണ്‍സ്റ്റബിളിന്റെ വിഡിയോ വൈറല്‍. ചൊവ്വാഴ്ച നാഗര്‍കോവിലില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. കന്യാകുമാരി-തിരുനെല്‍വേലി ഹൈവേയിലെ നാങ്കുനേരി കോടതി സ്റ്റോപ്പില്‍ നിന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ബസില്‍ കയറിയത്. കണ്ടക്ടര്‍ കോണ്‍സ്റ്റബിളിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ടിക്കറ്റ് എടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസുകാരന്‍ പറയുന്നത്. യാത്രാ പാസുള്ള പൊലീസുകാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടന്നും അല്ലാത്തവര്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറുയന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ സര്‍ക്കാര്‍ ബസിലെ ജീവനക്കാര്‍ക്ക് ടിക്കറ്റില്ലാതെ…

Read More

സംസ്ഥാനത്ത് മഴ തുടരും

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വെള്ളിയാഴ്ച തീവ്ര ന്യൂനമർദമാകുന്നതോടെ അടുത്ത രണ്ടുദിവസങ്ങളിൽ മിക്കജില്ലകളിലും മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ചയും കനത്തമഴ പെയ്തു. തീവ്രന്യൂനമർദം പശ്ചിമബംഗാളിലൂടെ കരയിലെത്തും. ഈ ഘട്ടത്തിൽ പശ്ചിമഘട്ടത്തിലും സംസ്ഥാനത്തെ പടിഞ്ഞാറൻ ജില്ലകളിലും മഴ ലഭിക്കും. ന്യൂനമർദം കരയിലെത്തുമ്പോൾ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Read More

കലാക്ഷേത്ര മുൻവിദ്യാർഥിനികളുടെ ലൈംഗികാതിക്രമ പരാതി; മലയാളി അധ്യാപകന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ചെന്നൈ : തങ്ങൾക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻ അധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ബുധനാഴ്ച ശ്രീജിത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ജാമ്യംനൽകുന്നതിനെ പോലീസ് എതിർത്തു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണെന്നും പ്രതിയെ ഇപ്പോൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് വാദം തുടരുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കലാക്ഷേത്രയിൽ 15 വർഷംമുമ്പ് തങ്ങളുടെ അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്ത് താമസിക്കുന്ന രണ്ടുവിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതി നൽകിയത്.…

Read More

ശ്രദ്ധിക്കുക; കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസം മാത്രം; നിയന്ത്രണം നാളെമുതൽ

ചെന്നൈ : നെമ്മേലിയിലെ കടൽവെള്ള ശുദ്ധീകരണ കേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 24 മുതൽ ജൂൺ രണ്ട് വരെ ചെന്നൈ കോർപറേഷനിലെ നാല് സോണുകളിൽ കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. തേനാംപ്പേട്ട, അഡയാർ, പെരുങ്കുടി, ഷോളിങ്കനല്ലൂർ എന്നീ സോണുകളിലാണ് കുടിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ വിതരണം ചെയ്യുക. തേനാംപ്പേട്ട സോണിലെ മന്ദവേലി, മൈലാപ്പൂർ, രാജ അണ്ണാമലൈപുരം, നന്ദനം, ട്രിപ്ലിക്കേൻ, റോയപ്പേട്ട എന്നിവിടങ്ങളിലും അഡയാർ സോണിൽ ബസന്ത് നഗർ, ബേബി നഗർ, തന്തൈ പെരിയാർ നഗർ, കരുണാനിധി നഗർ, വേളാച്ചേരി, പള്ളിപ്പെട്ട്, തിരുവള്ളൂർ നഗർ,…

Read More

ചെന്നൈയിലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു

ചെന്നൈ: ചെന്നൈ സിറ്റി പോലീസ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു, ഒരാൾ ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തി പണം കൈപ്പറ്റി കുറച്ച് പേരെ കബളിപ്പിച്ചു, മറ്റൊരാൾ അനുമതിയില്ലാതെ വാഹന പരിശോധന നടത്തിയതിനുമാണ് സസ്പെൻഷൻ. സസ്‌പെൻഡ് ചെയ്യപ്പെട്ട പോലീസുകാരിൽ ഒരാളായ കൃഷ്ണ പ്രദീഷ് തൗസൻഡ് ലൈറ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ്-1 കോൺസ്റ്റബിളാണ്. വെസ്റ്റ് മമ്പലത്തെ ഒരു വയോധികയുടെ പേരിൽ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ച് നല്ല വരുമാനം നൽകാമെന്ന് ഉറപ്പ് നൽകി ഇയാളും മറ്റ് രണ്ട് പേരും ചേർന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.…

Read More

പാലം പണി പൂർത്തിയായില്ല; തുടർച്ചയായ മഴയിൽ പുഴയിൽ വെള്ളമുയർന്നു; അക്കരെക്കടക്കാൻ വടംകെട്ടി നാട്ടുകാർ

ചെന്നൈ : കാടമ്പൂർ മേക്കംപാളയത്ത് തുടർച്ചയായ മഴയിൽ പുഴയിൽ വെള്ളമുയർന്നതോടെ ഗ്രാമത്തിലെ ജനങ്ങൾ ഒറ്റപ്പെട്ടു. കയർകെട്ടിയശേഷം അതിൽ പിടിച്ച്‌ സാഹസികയാത്ര ചെയ്താണ് നാട്ടുകാർ മറുവശത്തേക്ക് പോകുന്നത്. മേക്കംപാളയം ഗ്രാമത്തിൽ 2000-ത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ചക്കരപ്പള്ളം പുഴ കടന്നുവേണം ഗ്രാമവാസികൾക്ക് സത്യമംഗലത്തേക്ക് പോകാൻ. അതുകൊണ്ട് നിറഞ്ഞൊഴുകുന്ന പുഴ കടക്കാതെ മാർഗമില്ല. വേനൽകാലങ്ങളിൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പുഴയിലൂടെയാണ് അക്കരെയ്ക്ക് പോകുന്നത്. നല്ലമഴയുള്ള സമയത്ത് പുഴയിൽ വെള്ളം കയറിയാൽ പിന്നെ ബസുകൾ പോകില്ല. അപ്പോൾ പുഴയ്ക്കുസമീപം ബസ് നിർത്തിയശേഷം നാട്ടുകാർ വെള്ളമില്ലാത്ത ഭാഗത്തുകൂടെ മറുകരയിലേക്ക് പോകുകയാണ് പതിവ്.…

Read More

ഊട്ടി ഹിൽ ഗ്രോവ് റെയിൽവേസ്റ്റേഷനിൽ നാശംവിതച്ച് കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം

ഊട്ടി : നീലഗിരി പൈതൃക തീവണ്ടിപ്പാതയിലെ ഹിൽ ഗ്രോവ് റെയിൽവേസ്റ്റേഷനിൽ കാട്ടാനകൾ ഇറങ്ങി ഓഫീസിലും സമീപത്തെ മുറികളിലും നാശങ്ങൾ വിതച്ചു. ബുധനാഴ്ച പുലർച്ചെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം കാടിറങ്ങി റെയിൽവേസ്റ്റേഷനിൽ എത്തിയത്. ആനകൾ കുടിവെള്ള പൈപ്പ് ലൈൻ, ഫർണിച്ചറുകൾ, കതക് തുടങ്ങിയവ നശിപ്പിച്ചു. കുറേ സമയത്തിനുശേഷം കാട്ടിലേക്ക് തിരിച്ചുപോയി. ഹിൽ ഗ്രോവ് റെയിൽവേസ്റ്റേഷൻ പരിസരം കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ട്രെയിൻ ഗതാഗതവും തടസ്സപ്പെടാറുണ്ട്.

Read More

തമിഴ്നാട്ടുകാരെ കുറിച്ചുള്ള വിവാദ പരാമർശം; മോദിക്കെതിരെ ആഞ്ഞടിച്ച് തിരിച്ചടിച്ച് സ്റ്റാലിൻ

ചെന്നെെ: ഒഡീഷയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് സ്റ്റാലിൻ. ഒഡീഷയിൽ വെച്ച് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ബന്ധർ’ കലവറയുടെ ‘താക്കോൽ തമിഴ്നാട്ടിലേക്ക് പോയി’ എന്നാണ് മോദി പറഞ്ഞത്. മോദിയുടെ പരാമർശം ജഗന്നാഥനെ ആരാധിക്കുന്ന കോടിക്കണക്കിന് ഭക്തരെ വേദനിപ്പിക്കുന്നതാണെന്നും ഒഡീഷക്കാരും തമിഴ്നാട്ടുകാരും തമ്മിൽ നല്ല രീതിയിൽ നിലനിൽക്കുന്ന ബന്ധത്തെ ബാധിക്കുന്നതാണെന്നും സ്റ്റാലിൻ പ്രതികരിച്ചു. “മോദിക്ക് തമിഴ്നാട്ടുകാരെ മോഷ്ടാക്കളായി മുദ്രകുത്താൻ എങ്ങനെ കഴിയും? ഈ പ്രസ്താവന തമിഴ്നാട്ടുകാരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും മോശക്കാരാക്കുന്നതുമാണ്. എന്താണ് തമിഴ്നാട്ടുകാരോട് മോദിക്കുള്ള പ്രശ്നം”…

Read More

ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ 12 പേർ മരിച്ചു

ചെന്നൈ: കനത്ത മഴയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 പേർ മരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച റാണിപേട്ട് ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിൽ 19 കന്നുകാലികൾ മരിക്കുകയും 55 കുടിലുകൾ/വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രവചനം കണക്കിലെടുത്ത് കന്യാകുമാരി, കോയമ്പത്തൂർ, തിരുനെൽവേലി, നീലഗിരി ജില്ലകളിൽ 296 അംഗങ്ങളുള്ള പത്ത് എസ്ഡിആർഎഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

Read More

നഗരത്തിൽ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത: ചൂട് കുറഞ്ഞു

ചെന്നൈ : നഗരത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രിപെയ്ത മഴയെത്തുടർന്ന് ചൂട് കുറഞ്ഞു. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ചാറ്റൽമഴയാണ് പെയ്തത്. വരുംദിവസങ്ങളിലും ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ന്യൂനമർദത്തെത്തുടർന്ന് വെല്ലൂർ, കാഞ്ചീപുരം, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, വിഴുപുരം, ദിണ്ടിഗൽ, മധുര, രാമനാഥപുരം, കന്യാകുമാരി, കടലൂർ, കരൂർ, കള്ളക്കുറിച്ചി, മൈലാടുതുറൈ, കോയമ്പത്തൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

Read More