പകൽ സമയങ്ങളിൽ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കരുത്: കമ്പനികൾക്ക് ആരോഗ്യവകുപ്പിൻ്റെ മാർഗനിർദേശം

sun heat

ചെന്നൈ: തമിഴ്‌നാട്ടിൽ വേനൽച്ചൂടിൻ്റെ ആഘാതം മുമ്പെങ്ങുമില്ലാത്തവിധം വർധിക്കുകയാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾക്കും ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പൊതുജനാരോഗ്യ വകുപ്പ് വിവിധ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ നിർമാണ തൊഴിലാളികളും വഴിയോര കച്ചവടക്കാരും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നുണ്ട്. തൽഫലമായി, നിരവധി ആളുകൾ ഹീറ്റ് സ്ട്രോക്ക് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും ചിലർ മരിക്കുന്നതായും പൊതുജനാരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് തടയാൻ വ്യവസായ കമ്പനികളും കെട്ടിട ഉടമകളും തൊഴിലാളികളുടെ ക്ഷേമത്തിനായി ചില മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ പല ജില്ലകളിലും 40 ഡിഗ്രിയ്ക്ക് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ആ…

Read More

രൂക്ഷമായി വേനൽച്ചൂട്; ട്രാഫിക് സിഗ്നലിന് സമീപം പച്ച ഷീറ്റ് സ്ഥാപിച്ച് ട്രാഫിക് പോലീസ്

  ചെന്നൈ: കാഞ്ചീപുരം മേഖലയിൽ വേനൽച്ചൂട് രൂക്ഷമാകുന്നു. ഉച്ചസമയത്താണ് ചൂട് തരംഗം ബൈക്ക് യാത്രികരെയാണ് കൂടുതലായി ബാധിക്കുന്നത്. ബസ് സ്റ്റാൻഡിന് സമീപത്തെ സിഗ്നൽ ജംഗ്ഷനിൽ വെയിൽ കൂടുതലായതിനാൽ വാഹനയാത്രക്കാരുടെ സൗകര്യാർത്ഥം ട്രാഫിക് പോലീസ് ഗ്രീൻ ഷേഡിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഇത് റോഡിലെ വാഹനയാത്രക്കാർക്ക് തണലൊരുക്കാൻ സഹായിക്കുന്നു. കാഞ്ചീപുരം സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് മുതൽ കച്ചബേശുവരർ ക്ഷേത്രം, മോങ്ങിൽ മണ്ഡപം മുതൽ ബസ് സ്‌റ്റേഷൻ വരെയുള്ള റോഡ് ജംക്‌ഷൻ, കച്ചബേശുവര ക്ഷേത്രം മുതൽ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ ബസ് സ്‌റ്റേഷൻ സിഗ്നലിന് സമീപം 3 സ്ഥലങ്ങളിലാണ്…

Read More

നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലയിൽ ‘പ്ലാസ്റ്റിക് സർജറി’ ഇന്ന്; നായകളെ നാടുകടത്തി

ചെന്നൈ: നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ തലയിൽ പ്ലാസ്റ്റിക് സർജറി നടത്താൻ ഡോക്ടർമാരുടെ തീരുമാനം. കുട്ടിയുടെ പിതാവ് വില്ലുപുരം സ്വദേശി രഘു ചെന്നൈ നുങ്കമ്പാക്കം ഹൈവേ നാലാം ലെയ്ൻ ഏരിയയിലെ ചെന്നൈ കോർപ്പറേഷൻ പാർക്കിൽ വാച്ച്മാനും മെയിൻ്റനറുമാണ്. ഭാര്യ സോണിയയ്ക്കും അഞ്ചുവയസ്സുള്ള മകൾ സുരക്ഷയ്ക്കുമൊപ്പമാണ് പാർക്കിൽ താമസിക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി പെൺകുട്ടി പാർക്കിൽ കളിക്കുകയായിരുന്നു. ഈ സമയം പാർക്കിൻ്റെ എതിർവശത്തുള്ള വീട്ടിൽ വളർത്തിയിരുന്ന 2 നായ്ക്കൾ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കടിച്ചുകീറി. തുടർന്ന് തലയ്ക്കും…

Read More

ചെന്നൈ മെട്രോ സ്‌റ്റേഷനുകളിൽ നെറ്റ്‌വർക്ക് പ്രശ്‌നം: വാട്‌സ്ആപ്പ് ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട്

ചെന്നൈ: മെട്രോ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്നൽ തകരാർ പതിവായതോടെ വാട്‌സ്ആപ്പ് പോലുള്ള ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ചെന്നൈയിൽ മെട്രോ റെയിൽ സൗകര്യം ഉപയോകപെരുത്തുന്ന യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ വെബ്‌സൈറ്റ് സൗകര്യത്തോടൊപ്പം മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനും യാത്ര ചെയ്യാനും കൂടുതൽ സൗകര്യമൊരുക്കുന്നു. എന്നാൽ സബ്‌വേ മെട്രോ സ്‌റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്‌നലിൽ ഇടയ്‌ക്കിടെ തടസ്സം നേരിടുന്നതിനാൽ ഓൺലൈൻ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല.…

Read More

+2 പരീക്ഷയിൽ വിജയിച്ച ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളെ ആദരിച്ച് സ്റ്റാലിൻ

ജാതി അതിക്രമങ്ങൾക്ക് ഇരയായ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നിന്നുള്ള ദളിത് വിദ്യാർത്ഥികൾക്ക് ആദരം. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നേട്ടങ്ങൾ കൈവരിച്ച ചിന്നദുരൈയെയും നിവേതയെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഭിനന്ദിച്ചു. ചിന്നദുരൈ +2 പൊതു പരീക്ഷകളിൽ 78 ശതമാനം മാർക്ക് നേടിയപ്പോൾ ട്രാൻസ്‌ജെൻഡർ എ നിവേത 47.1 ശതമാനം മാർക്ക് നേടി. “മുഖ്യമന്ത്രി എന്നെ അഭിനന്ദിക്കുകയും ഉന്നത പഠനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഭാവി പരിപാടികളെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. തിരുനെൽവേലിയിലെ ഒരു കോളേജിൽ ബി.കോം പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.…

Read More

പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് അപകടം; വാഹനം തകർന്നു

ചെന്നൈ: പുതിയ കാറിൻ്റെ ക്ഷേത്ര പൂജക്കിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വാഹനം തകർന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ശ്രീമുഷ്‌ണം പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. പുതിയ കാറിൻ്റെ ആശിർവാദ പൂജാ ചടങ്ങിന് ശേഷം കാർ മുന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ആചാരാനുഷ്ഠാനങ്ങൾക്കുശേഷം വാഹനം മുന്നോട്ട് കൊണ്ടുപോകുന്ന പതിവ് ആചാരത്തിൽ പങ്കുചേരാൻ വാഹനയുടമയായ സുധാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആശയക്കുഴപ്പത്തിലായ സുധാകരൻ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലറേറ്റർ അമർത്തി. തുടർന്ന് കാർ അനിയന്ത്രിതമായി മുന്നോട്ട് കുത്ിക്കുകയായിരുന്നു. കുത്തനയുള്ള നിരവധി പടികൾ കടന്ന് കാർ ക്ഷേത്രപരിസരത്തിനുള്ളിലെ തൂണിലിടിച്ചാണ് നിന്നത്.…

Read More

വണ്ണം കുറക്കുന്ന സർജറി മൂലം യുവാവ് മരിച്ചു: ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്

ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ പുതുച്ചേരിയിൽ യുവാവ് മരിച്ചതിനെ തുടർന്ന് പമ്മൽ സ്വകാര്യ ആശുപത്രിയുടെ അനുമതി താൽക്കാലികമായി റദ്ദാക്കി ആശുപത്രി അടച്ചുപൂട്ടാൻ ചെങ്കൽപട്ട് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഉത്തരവിട്ടു. ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ടിഎംഎസ് ജോയിൻ്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽ, കഴിഞ്ഞ (12.04.2023) പുതുച്ചേരി ആസ്ഥാനമായുള്ള ശെൽവനാഥൻ്റെ മകൻ എസ്. ഹേമചന്ദ്രൻ ( 26) അമിതവണ്ണത്തിൻ്റെ ചികിത്സയ്ക്കായി ഡോ. റെല ഹോസ്പിറ്റലിൽ ഡോ. പെരുങ്കോയെ കണ്ടു ഭാരം – 145.5 കി.ഗ്രാം, ഓളം…

Read More

വാഹനാപകടത്തിൽ വേദപണ്ഡിതർ മരിച്ചു

ചെന്നൈ: വാഹനാപകടത്തിൽ വേദപണ്ഡിതർ പണ്ഡിതർ മരിച്ചു. അരിയല്ലൂർ-ഏലക്കുറിച്ചി ബ്രാഞ്ച് റോഡിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ തഞ്ചാവൂർ സ്വദേശികളായ ജി. ഈശ്വരൻ(24), ബി. ഭുവനേഷ് കൃഷ്ണസ്വാമി(19), ഡി. സെൽവ(17), വി. ഷൺമുഖം(23) എന്നിവരാണ് മരിച്ചത് തഞ്ചാവൂരിൽനിന്ന് അരിയല്ലൂരിൽ ഹോമം നടത്താൻ വരുകയായിരുന്നു ഇവർ. കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അരിയല്ലൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. പാർക്കിങ് മേഖലയിലല്ല ലോറിനിർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ : പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ രാമനാഥപുരത്തിനടുത്ത് വൈരവൻ കോവിൽ പരിസരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചു. വണ്ണ്കുണ്ട് ഗവ. സ്കൂൾ വിദ്യാർഥിനി സൗമ്യ എന്ന കിഷോരിനി (17) യാണ് മരിച്ചത്. തിങ്കളാഴ്ച പരീക്ഷാ ഫലം വന്നപ്പോൾ സൗമ്യ വിജയിച്ചെങ്കിലും മാർക്ക് കുറവാണെന്ന നിരാശയുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Read More

മുൻ മന്ത്രിയെയും എം.എൽ.എ.യെയും കോൺഗ്രസ് നേതാവിന്റെ മരണം സംബന്ധിച്ച് ചോദ്യം ചെയ്യുന്നു

ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ ദുരൂഹമരണത്തിൽ മുൻ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യൻ, നാങ്കുനേരി എം.എൽ.എ. റൂബി മനോഹരൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നു. തൂത്തുക്കുടിയിലെ സ്വകാര്യകോളേജിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യൽ. റൂബി മനോഹരൻ തിരഞ്ഞെടുപ്പ് ചെലവിനായി ജയകുമാറിൽനിന്ന് വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരികെനൽകിയില്ലെന്നു പറയപ്പെടുന്നു. ധനുഷ്‌കോടി ആദിത്യനെയും പണമിടപാടു സംബന്ധിച്ച കാര്യങ്ങളറിയാനാണ് ചോദ്യംചെയ്യുന്നത്. തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കെ.വി. തങ്കബാലുവും നടപടി നേരിടുന്നുണ്ട്. ഇനിയും ഒട്ടേറെ പ്രമുഖരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യയാണോ…

Read More