ബോളിവുഡ് ഐക്കൺ ശ്രീദേവിയുടെ ചെന്നൈയിലെ വീട്ടിൽ എനി നിങ്ങൾക്കും താമസിക്കാം. കൂടുതൽ വിവരങ്ങൾ അറിയാം.

ചെന്നൈ : സ്‌ക്രീനിലെ കാലാതീതമായ പ്രകടനങ്ങൾക്ക് പേരുകേട്ട അന്തരിച്ച ബോളിവുഡ് ഐക്കൺ ശ്രീദേവിക്ക് തൻ്റെ ചെന്നൈ കടൽത്തീരത്തെ ഭവനം ഒരു ആഡംബര ഹോട്ടലാക്കി മാറ്റാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ, Airbnb അവരുടെ പുതിയ ‘ഐക്കൺസ്’ വിഭാഗത്തിലൂടെ ഈ സ്വപ്നം യാഥാർത്ഥമാക്കിയിരിക്കുന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ആണ് അതിഥികൾക്ക് ഐക്കണിക് പ്രോപ്പർട്ടിയിൽ താമസിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷമാണ് ശ്രീദേവി ചെന്നൈയിലെ മാൻഷൻ സ്വന്തമാക്കിയത്. 2018-ൽ അവളുടെ അകാല മരണത്തിന് മുമ്പ്, മനോഹരമായ വാസസ്ഥലത്തെ ഒരു ഹോസ്പിറ്റാലിറ്റി സങ്കേതമാക്കി മാറ്റാൻ…

Read More

അടുത്ത വർഷം 180 ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും; പദ്ധതിയുമായി ദക്ഷിണ റെയിൽവേ

metro

ചെന്നൈ: അടുത്ത വർഷം ദക്ഷിണ റെയിൽവേ സ്റ്റേഷനുകളിൽ 180 ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിക്കാൻ പദ്ധതി. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീൻ വഴി റിസർവേഷൻ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏതാനും വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്നിരുന്നു. എന്നാൽ കൊറോണ കാലത്ത് ഈ സർവ്വീസ് നിർത്തി. തുടർന്ന്, ട്രെയിൻ സർവീസ് ആരംഭിച്ചതിന് ശേഷം, ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകൾ ക്രമേണയാണ് അവതരിപ്പിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് നിലവിൽ 166 സ്ഥലങ്ങളിലായി 353 ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകളുണ്ട്. ചെന്നൈ റെയിൽവേ സെക്ടറിൽ 63…

Read More

മെട്രോയെ ഏറ്റെടുത്ത് പൊതുജങ്ങൾ; കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത് 80.87 ലക്ഷം യാത്രക്കാർ

ചെന്നൈ : ചെന്നൈ മെട്രോ റെയിൽവേയിൽ ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ 80,87,712 യാത്രക്കാർ സഞ്ചരിച്ചു. ജനുവരിയിൽ 84,63,384 പേരും ഫെബ്രുവരിയിൽ 86,15,008 പേരും, മാർച്ചിൽ 86,82,457 പേരുമാണ് യാത്ര ചെയ്തത്. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നി മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ സഞ്ചരിച്ചവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാർച്ച് എട്ടിന് 3,24,055 പേരാണ് യാത്ര ചെയ്തിരുന്നത്. മെട്രോട്രാവൽ കാർഡ്, മൊബൈൽ ക്യു.ആർ.കോഡ് ടിക്കറ്റിങ്, വാട്‌സാപ്പ്, പേടിഎം ആൻഡ്‌ ഫോൺപി(paytm and phonepe) എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ടുണ്ടെന്ന് മെട്രോ…

Read More

കളിച്ചുകൊണ്ടിരിക്കെ ബൾബ് വിഴുങ്ങി അഞ്ചുവയസ്സുകാരൻ; കൊണ്ട് നടന്നത് ഒരുമാസം

ചെന്നൈ: കളിച്ചുകൊണ്ടിരിക്കെ എൽഇഡി ബൾബ് വിഴുങ്ങിയ അഞ്ച് വയസുകാരനെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ . തിരുവള്ളൂർ ജില്ലയിലെ പിഞ്ചിവക്കാട്ട് സ്വദേശികളായ കൂലിപ്പണിക്കാരായ ദമ്പതികൾളുടെ 5 വയസ്സുള്ള മകനാണ് ബൾബ് വിഴുങ്ങിയത്. ഇതേ പ്രദേശത്തെ സ്‌കൂളിൽ യുകെജിക്ക് പഠിക്കുകയാണ് കുട്ടി. ഈ സാഹചര്യത്തിൽ, ഒരു മാസം മുമ്പ് അമിതമായി ചുമയും ശ്വാസംമുട്ടുന്നതും മാതാപിതാക്കൾ കണ്ടപ്പോൾ അച്ചിരുവനെ എഗ്മോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ ചെറിയ അളവിൽ ദുരൂഹമായ പദാർത്ഥം കണ്ടെത്തി. അപ്പോഴാണ് കുട്ടി എന്തോ ഒന്ന് വിഴുങ്ങിയതായി വെളിപ്പെട്ടത്. തുടർന്ന്, ബ്രോങ്കോസ്കോപ്പി…

Read More

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; കുഞ്ഞിന്റെ കാൽ മുറിച്ചനിലയിൽ; യുവതിയുടെ പേരിൽ കേസ്

ചെന്നൈ : ശൗചാലയത്തിൽ പ്രസവിക്കുന്നതിനിടെ കുഞ്ഞുമരിച്ച സംഭവത്തിൽ യുവതിയുടെ പേരിൽ കേസെടുത്തു. കന്യാകുമാരി സ്വദേശിയും നഴ്സുമായ 24-കാരിയുടെ പേരിലാണ് കേസെടുത്തത്. ചെന്നൈ ടി.നഗർ സൗത്ത് ബോഗ് റോഡിലെ ഹോസ്റ്റലിലെ ശൗചാലയത്തിലാണ് യുവതി പ്രസവിച്ചത്. ഇതിനിടെ വേദന സഹിക്കാനാകാതെ കത്തികൊണ്ട് നവജാതശിശുവിന്റെ കാൽ മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. അമിതരക്തസ്രാവത്താൽ ഇവർ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ ശൗചാലയം തുറന്നുനോക്കിയപ്പോൾ യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നവജാതശിശുവിന്റെ ശരീരം ബക്കറ്റിലും മുറിച്ചുമാറ്റിയ കാൽ തറയിലുമായാണ് കിടന്നിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിശു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.…

Read More

അതിതീവ്ര തിരമാലകൾക്ക് സാധ്യത കേരള-തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്

beach

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് (മെയ് നാല്) രാവിലെ 2.30 മുതൽ ഞായറാഴ്ച (മെയ് അഞ്ച്) രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. അപകട…

Read More

ചെന്നൈ വിമാനത്താവളത്തിൻ്റെ ചില്ല് വാതിൽ തകർന്നു വീണു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വിഐപി അറൈവൽ ഏരിയയിൽ ചില്ല് വാതിൽ തകർത്തത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ 2 വർഷം വരെ ചെന്നൈ വിമാനത്താവളത്തിൽ ചില്ല് ചുവരുകളും ഗ്ലാസ് വാതിലുകളും സീലിംഗ് ബാലസ്റ്ററുകളും ഗ്രാനൈറ്റ് കല്ലുകളും തകരുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ വർഷം വലിയ ഗ്ലാസ് വാതിലുകളിൽ ഒന്ന് തകർന്നിരുന്നു . ഇന്നലെ ചെന്നൈ ഡൊമസ്റ്റിക് എയർപോർട്ട് ടെർമിനലിൻ്റെ അറൈവൽ ഏരിയയുടെ നാലാം ഗേറ്റിലെ ഏഴടി ഉയരമുള്ള ഗ്ലാസ് വാതിൽ ഭയാനകമായ ശബ്ദത്തിൽ പൊടുന്നനെ തകർന്നു വീഴുകയായിരുന്നു. ചില്ലു കട്ടി കൂടിയതിനാൽ അത് പൊട്ടി താഴെ വീഴാതെ…

Read More

സേലം – ദീപാറ്റിപ്പട്ടിയിൽ ക്ഷേത്രാരാധനയെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

ചെന്നൈ : സേലം ജില്ലയിലെ തീവട്ടിപ്പട്ടിയിൽ ക്ഷേത്രാരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കടകളിൽ കല്ലേറും തീവെപ്പും. സംഭവസ്ഥലത്തേക്ക് മൂന്ന് ജില്ലാ പോലീസുകാരെ വിന്യസിച്ചട്ടുണ്ട്. സേലത്ത് ദിവട്ടിപ്പട്ടിയിലെ ഹിന്ദു മത ചാരിറ്റബിൾ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ എല്ലാ വർഷവും ചിത്ര മാസത്തിലാണ് ഉത്സവം നടക്കുന്നത് . ഒരു പാർട്ടി മാത്രമാണ് ഈ ഉത്സവം നടത്തുന്നത്. ഈ വർഷം മാരിയമ്മൻ കോവിൽ ചിത്രൈ ഉത്സവത്തിൽ സാമിയെ വണങ്ങാൻ ക്ഷേത്രത്തിൽ വരുമെന്നും തങ്ങൾ ഉത്സവം നടത്തുമെന്നും മറുവശത്തുള്ളവരും പറഞ്ഞിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ…

Read More

പത്താംക്ലാസ്സുകാരുടെ പാഠ്യവിഷയയത്തിൽ ഇനി കരുണാനിധിയുടെ കലാജീവിതവും ഉൾപ്പെടുത്തും

ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കലാരംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും സ്കൂൾ പാഠ്യവിഷയമാകുന്നു. പത്താംക്ലാസ് തമിഴ് പാഠപുസ്തകത്തിലാണ് കരുണാനിധിയുടെ കലാജീവിതത്തെക്കുറിച്ച് അഞ്ചുതാളുകളിലുള്ള അധ്യായം ഉൾപ്പെടുത്തിയത്. കരുണാനിധി വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തനം, പ്രസംഗം, നാടകം, സിനിമ, കവിത തുടങ്ങി 11 വിഷയങ്ങളെ ആധാരമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. കഴിഞ്ഞവർഷം ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭ്യമാക്കാൻ കരുണാനിധി നടത്തിയ പ്രവർത്തനങ്ങൾ പഠനവിഷയമായിരുന്നു. 2021-ൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ കരുണാനിധിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Read More

കൊടൈക്കനാലിൽ അഞ്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ ഇന്ന് ചെന്നൈയിലേക്ക് മടങ്ങി എത്തി

ചെന്നൈ : കുടുംബസമേതം കൊടൈക്കനാലിൽ വിശ്രമിക്കാൻ പോയ മുഖ്യമന്ത്രി സ്റ്റാലിൻ മധുര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ 19ന് അവസാനിച്ചു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുടുംബത്തോടൊപ്പം കുറച്ച് ദിവസത്തേക്ക് കൊടൈക്കനാലിൽ വിശ്രമിക്കാൻ തീരുമാനിച്ചത്. ഇതിനായി 29ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സ്വകാര്യ വിമാനത്തിൽ മധുര വിമാനത്താവളത്തിലെത്തി. ഇതിനുശേഷം കാറിൽ കൊടൈക്കനാലിലേക്ക് പോയി കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിച്ചു. മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തുടർന്ന് അദ്ദേഹം കൊടൈക്കനാലിൽ നിന്ന് വെള്ളിയാഴ്ച രാത്രി…

Read More