നെൽച്ചാക്ക്‌ തലയിൽ ചുമന്ന് 62-കാരനായ പുതുച്ചേരി മുൻമന്ത്രി

ചെന്നൈ : നെൽച്ചാക്ക്‌ തലയിൽ ചുമക്കുന്ന പുതുച്ചേരി മുൻമന്ത്രി. കോൺഗ്രസ് നേതാവും മുൻകൃഷിമന്ത്രിയുമായ ആർ. കമലക്കണ്ണനാണ് നെൽച്ചാക്കുകൾ തലയിൽ ചുമന്നത്. വാഹനത്തിൽനിന്ന് നെൽവിത്തുകളടങ്ങിയ ചാക്കുകൾ 62-കാരനായ കമലക്കണ്ണൻ തലയിൽ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപംനിന്ന് ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു. ഞങ്ങൾ വോട്ടുചെയ്താൽ താങ്കൾ ഈ ജോലി ചെയ്യുമോയെന്ന് വീഡിയോ പകർത്തുന്നയാൾ ചോദിച്ചപ്പോൾ ഇത് വോട്ടിനല്ലെന്നും ഭക്ഷണത്തിനുള്ള അരിയുണ്ടാക്കാനാണെന്നും കമലക്കണ്ണൻ പ്രതികരിച്ചു. വീട്ടിൽ പശുവുണ്ടെന്നും പാലും തൈരും കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ കാരയ്ക്കൽ മേഖലയിലെ തിരുനള്ളാർ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ.യായിരുന്ന കമലക്കണ്ണൻ വി.…

Read More

ചൂട് കനക്കുന്നു : വേനൽക്കാലത്ത് വണ്ടല്ലൂർ മൃഗശാലയിൽ മൃഗങ്ങളെ തണുപ്പിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി അധികൃതർ

ചെന്നൈ : മൃഗങ്ങൾക്കും പക്ഷികൾക്കും വേനൽച്ചൂടിൽനിന്ന് രക്ഷനേടാൻ വണ്ടല്ലൂർ മൃഗശാലയിൽ പ്രത്യേക സൗകര്യങ്ങൾ. ആനകൾ, ഹിപ്പോപൊട്ടാമസ്, കടുവകൾ തുടങ്ങിയവയ്ക്കായി പ്രത്യേക കുളങ്ങളും ഷവറും ക്രമീകരിച്ചിട്ടുണ്ട്. ചിമ്പാൻസി അടക്കമുള്ളവയ്ക്കും ഇടയ്ക്കിടെ കുളിയ്ക്കുന്നതിനുള്ള സൗകര്യം ചെയ്യുന്നുണ്ട്. പക്ഷികൾക്ക് വേണ്ടി കൂടിന് മുകളിൽ ചണച്ചാക്കുകൾ വിരിച്ചിട്ടുണ്ട്. കൂടുകളോട് ചേർന്ന ചെറിയ കുളങ്ങളും ഒരുക്കിരിക്കുന്നു. മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സിംഹങ്ങൾക്കും കടുവകൾക്കും പ്രത്യേകം തണുപ്പിച്ച ഇറച്ചിയാണ് നൽകുന്നത്.

Read More

അറിയിപ്പ്; ജൂൺ 27 വരെ നീട്ടി ചെന്നൈ – നാഗർകോവിൽ വന്ദേഭാരത്

ചെന്നൈ : ചെന്നൈ-നാഗർകോവിൽ പ്രതിവാര വന്ദേഭാരത് പ്രത്യേക വണ്ടികളുടെ (നമ്പർ 06067, 06068) സർവീസ് ജൂൺ 27 വരെ നീട്ടി. മേയ് രണ്ടുവരെയായിരുന്നു സർവീസ് നിശ്ചയിച്ചിരുന്നത്. വണ്ടികളുടെ സമയം, സ്റ്റോപ്പുകൾ, കോച്ച് ഘടന എന്നിവയിൽ മാറ്റമുണ്ടാകില്ല. റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

Read More

തൂത്തുക്കുടി വെടിവയ്പ്പ് ; ജൂൺ ഏഴിനകം മറുപടി നൽകണമെന്ന് കോടതി

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിൽ സ്വമേധയാ കേസ് അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവിനെതിരായ കേസിൽ പ്രതികളാക്കിയ ഉദ്യോഗസ്ഥർ ജൂൺ ഏഴിനകം മറുപടി നൽകാൻ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. . 2018ൽ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാൻ്റിനെതിരെ സമരം ചെയ്തവർക്ക് നേരെ പൊലീസ് വെടിയുതിർത്തിരുന്നു . ഇക്കാര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തന്നെ കേസ് എടുത്ത് അന്വേഷണം നടത്തി. പിന്നീട് അന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചു. മധുരയിലെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹെൻറി ഡിബെൻ ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.…

Read More

ചൂട് മൂലമുള്ള രോഗങ്ങൾക്ക് 2000-ത്തിലധികം ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: ചൂട് മൂലമുള്ള രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനായി തമിഴ്‌നാട്ടിലെ 2000-ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ക്ഷേമ കേന്ദ്രങ്ങൾ, സാമൂഹിക ക്ഷേമ കേന്ദ്രങ്ങൾ, പ്രസവ ആശുപത്രികൾ, പകർച്ചവ്യാധി ആശുപത്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവന ഇറക്കി, “ താപനില കൂടും, ചൂട് തരംഗം വീശും, അത്തരത്തിലുള്ള വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നു. വേനൽച്ചൂട് ദിനംപ്രതി കൂടിവരികയാണ്. അടുത്ത 5 ദിവസത്തേക്ക് വടക്ക് കിഴക്കൻ ജില്ലകളിൽ അതിശക്തമായ ചൂടും ഉഷ്ണ തരംഗവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്…

Read More

തമിഴ്‌നാട്ടിലെ ഉൾജില്ലകൾക്കായി ബെംഗളൂരുവിൽ പുതിയ റഡാർ: വിശദാംശങ്ങൾ

ചെന്നൈ: രാജ്യത്തുടനീളം ഗ്രാമതലത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് നോട്ടീസ് നൽകാൻ പദ്ധതിയുണ്ടെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രൻ പറഞ്ഞു. സതേൺ മെറ്റീരിയോളജിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ 150-ാം വാർഷികവും സതേൺ മെറ്റീരിയോളജിക്കൽ സെൻ്ററിൻ്റെ 80-ാം വാർഷികവും ഇന്നലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) ചെന്നൈയിൽ നടന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച, മേഘസ്‌ഫോടനം മൂലമുണ്ടാകുന്ന കനത്ത മഴ, കുറഞ്ഞ സമയത്തിനുള്ളിലെ കനത്ത മഴ എന്നിവയ്‌ക്ക് ഇരയാകാൻ സാധ്യതയുള്ള സംസ്ഥാനമാണ് തമിഴ്‌നാട് എന്ന് ചടങ്ങിൽ സംസാരിച്ച റവന്യൂ അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർ എസ്.കെ.പ്രഭാകർ…

Read More

വേനൽ ചൂട് വർധിച്ചു സംസ്ഥാനത്തെ സംഭരണികളിൽ ജലനിരപ്പ് കുറയുന്നു

ചെന്നൈ : വേനൽ ചൂട് വർധിച്ചുവരികെ ചെന്നൈയിലെ കുടിവെള്ള ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് മൊത്തം സംഭരണശേഷിയുടെ 51 ശതമാനമായി കുറഞ്ഞു. ചൂട് കൂടിയതോടെ ടാങ്കർ ലോറികളിൽ വിതരണംചെയ്യുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതാണ് സംഭരണശേഷി കുറയാൻ കാരണം. ചെന്നൈയിലെ ജലസംഭരണികളിലെയും കടലൂരിലെ വീരാനം തടാകത്തിൽ നിന്നുമായി ലഭിക്കുന്ന വെള്ളത്തിന്റെ അളവും ചേർത്ത് മൊത്തം 13.2 ടി.എം.സി. വെള്ളമാണ് മൊത്തം സംഭരണശേഷി. എന്നാൽ, ഇപ്പോൾ സംഭരണികളിലെ ജലനിരപ്പ് 6.8 ടി.എം.സി.യായി കുറഞ്ഞു. കടുത്ത ചൂടിൽ ബാഷ്പീകരണം വർധിച്ചതും വെള്ളത്തിന്റെ അളവ് കുറയാൻ കാരണമായതായി ജലവിതരണ അതോറിറ്റി അധികൃതർ…

Read More

ശിവകാശിയിലെ പടക്കശാലകളിൽ നടന്ന അപകടങ്ങളിൽ 50 മാസത്തിനിടെ മരിച്ചത് 93 പേർ

ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ പടക്കശാലകളിലെ പൊട്ടിത്തെറിയിൽ കഴിഞ്ഞ 50 മാസത്തിനിടെ മരണമടഞ്ഞത് 93 പേർ. വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ വിരുദുനഗറിലെ സന്നദ്ധസംഘടനയാണ് പുറത്തുവിട്ടത്. 2020 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള 50 മാസത്തിനിടെ 83 പടക്കശാലകളിൽ പൊട്ടിത്തെറിയുണ്ടായി. 93 പേർ മരിച്ചു. നാലു പടക്കഫാക്ടറികൾ പൂർണമായും കത്തിനശിച്ചുവെന്നും ഇതിൽ വ്യക്തമാക്കുന്നു. വിരുദുനഗർ ജില്ലയിൽ 1087 പടക്കനിർമാണശാലകളുണ്ട്. കൂടാതെ പടക്കങ്ങൾ വിൽക്കുന്ന 2963 കടകളുണ്ടെന്നും ജില്ലാഭരണകൂടം വിശദീകരിച്ചു. അമ്പതിനായിരത്തിലധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പടക്കശാലകളിൽ ജോലിചെയ്യുന്നുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ…

Read More

ചെന്നൈയിലെ ടി.നഗർ ഉസ്മാൻ റോഡിൽ ഒരു വർഷത്തേക്ക് ഗതാഗത മാറ്റം നിലവിൽ വന്നു; വിശദാംശങ്ങൾ

ചെന്നൈ: മഡ്‌ലി ജംഗ്ഷൻ സൗത്ത് ഒസ്മാൻ റോഡിൽ നിന്ന് നോർത്ത് ഉസ്മാൻ റോഡിലേക്കുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്നതിനാൽ ഇന്നലെ (ഏപ്രിൽ 27) മുതൽ 26.04.2025 വരെയുള്ള ഒരു വർഷത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടൽ നടപ്പാക്കുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ ട്രാഫിക് പോലീസ് അറിയിച്ചു . ഒരു വർഷത്തേക്ക് ഇനിപ്പറയുന്ന ഗതാഗത വഴിതിരിച്ചുവിടലുകൾ നടപ്പിലാക്കും: > നോർത്ത് ഉസ്മാൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടി.നഗർ ബസ് സ്റ്റാൻഡ് പനഗൽ പാർക്കിന് നേരെ അടുത്തുള്ള ഒസ്മാൻ റോഡ് മേൽപ്പാലം നിരോധിച്ചിരിക്കുന്നു. പകരം വാഹനങ്ങൾക്ക് ഫ്ലൈഓവറിൻ്റെ അനുഗു (സർവീസ്)…

Read More

തമിഴ്‌നാട്ടിൽ വേനൽ ചൂട് കൂടുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിൽ വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന ഇറക്കി: വേനൽച്ചൂട് ദിനംപ്രതി വർധിച്ചുവരികയാണ്. അടുത്ത 4 ദിവസത്തേക്ക് വടക്ക് കിഴക്കൻ ഉൾപ്രദേശങ്ങളിൽ അതിശക്തമായ ചൂടും ഉഷ്ണ തരംഗവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ, ആളുകൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം. ചൂടിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആസ്ഥാനത്ത് അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിയാലോചനയും നടത്തി.

Read More