സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ : സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത നാലുശതമാനം വർധിപ്പിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സർക്കാർജീവനക്കാർക്കും അധ്യാപകർക്കും നൽകിയിരുന്ന ക്ഷാമബത്ത 46 ശതമാനത്തിൽനിന്ന് 50 ശതമാനമായാണ് ഉയർത്തിയത്. 16 ലക്ഷം സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെപ്രയോജനം ലഭിക്കും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 2587.91 കോടി രൂപയുടെ അധികചെലവു വരും.

Read More

ശ്രദ്ധിക്കുക സംസ്ഥാനത്ത് രണ്ടുദിവസം ചൂടുകൂടും; വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക

ചെന്നൈ : തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രണ്ടുദിവസം ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസ്‌വരെ താപനില ഉയരാനാണ് സാധ്യത. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. ചെന്നൈയിൽ കൂടിയതാപനില 34 മുതൽ 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞതാപനില 25 മുതൽ 26 ഡിഗ്രി സെൽഷ്യസുമാണെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

Read More

പൗരത്വം നൽകാൻ അവകാശം കേന്ദ്ര സർക്കാരിന്; നിയമം നടപ്പാക്കില്ലെന്ന് പറയാൻ സ്റ്റാലിന് അധികാരമില്ല; അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നുപറയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അധികാരമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പൗരത്വം നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂ. മറ്റാർക്കും ഈ നിയമം തടയാൻ കഴിയില്ല.- അണ്ണാമലൈ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം. പൗരത്വ നിയമ ഭേദഗതിയിൽ എന്താണ് തെറ്റെന്ന് സ്റ്റാലിൻ വിശദീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

Read More

ഒന്നാം നിലയിലേക്ക് കുടിവെള്ള കാൻ കൊണ്ടുപോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ : ചെന്നൈയിലെ വ്യാസർപാടിയിൽ വീടിന്റെ താഴത്തെ നിലയിൽനിന്ന് ഒന്നാം നിലയിലേക്ക് കുടിവെള്ള കാൻ കൊണ്ടു പോകുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വിജയ് ദിലീപൻ ആണ് മരിച്ചത്. ദിലീപും അച്ഛൻ പാർഥിപനും കടയിൽനിന്ന് കുടിവെള്ള കാൻ വാങ്ങിയെത്തിയതായിരുന്നു. ദിലീപൻ ഒരു കാൻ എടുത്ത് പടി കയറാൻ തുടങ്ങി. മുകളിലേക്കു വന്ന അച്ഛൻ, ദിലീപ്‌ വീണുകിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടി എങ്ങനെ കുഴഞ്ഞുവീണു എന്ന് കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടു കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്ന്…

Read More

വാഴത്തോട്ടത്തിൽ ഭീമൻ മുതല; ആശങ്കയിലായി നാട്ടുകാർ

ചെന്നൈ : മേട്ടുപ്പാളയത്തിനടുത്ത് ശിരുമുഖ മുക്കൈമേടിലെ വാഴത്തോട്ടത്തിൽ ഭീമൻ മുതലയെത്തി. തമിഴ് ശെൽവൻ എന്നയാളുടെ കൃഷിയിടത്തിലാണ് മുതലയെ കണ്ടത്. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. വനപാലകരെത്തി മുതലയെ പിടികൂടി.

Read More

മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് തടഞ്ഞത് 7486 ബാലവിവാഹം

ചെന്നൈ : സർക്കാർവകുപ്പുകളുടെ കൂട്ടായപ്രവർത്തനത്തിലൂടെ മൂന്നുവർഷത്തിനിടെ തമിഴ്‌നാട്ടിൽ തടഞ്ഞത് 7400-ലധികം ബാലവിവാഹം. 2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ മൊത്തം 10,686 ശൈശവവിവാഹങ്ങളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 7486 വിവാഹങ്ങൾ തടയാൻ അധികൃതർക്ക് കഴിഞ്ഞതായി സർക്കാർ അറിയിച്ചു. സാമൂഹികക്ഷേമവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ റവന്യു, പോലീസ്, വിദ്യാഭ്യാസ വിഭാഗങ്ങളുടെ സമയോചിതമായ കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാലവിവാഹം തടയാനായത്. ബാലവിവാഹങ്ങൾ നടത്തിക്കൊടുക്കരുതെന്ന് ക്ഷേത്രപൂജാരിമാർക്ക്‌ പ്രത്യേക നിർദേശം നൽകുന്നുണ്ട്. വിവാഹമണ്ഡപങ്ങളുടെ ഉടമകൾക്കും സമാനമായ അറിയിപ്പുനൽകി. നിയമം ലംഘിച്ചാൽ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇതേക്കുറിച്ച് അവബോധമുണ്ടാക്കി. ചെറുപ്പത്തിലേ വിവാഹിതരായാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്…

Read More

തമിഴ്‌നാട്ടിൽ താമര വിരിയുമോ? സംസ്ഥാനത്ത് നേരിട്ടിറങ്ങി മോദി പ്രചാരണം നടത്തും

ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ തുടർച്ചയായ സന്ദർശനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്. ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്. 16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം,…

Read More

നടൻ രജനീകാന്തിന്റെ ആരാധകസംഘടനയിൽ ചോർച്ച; ഏതാനും നേതാക്കൾ ബി.ജെ.പി.യിലേക്ക് ചേക്കേറി

ചെന്നൈ: നടൻ രജനീകാന്തിന്റെ ആരാധകസംഘടനയിലെ ഏതാനും നേതാക്കൾ ബി.ജെ.പി.യിൽചേർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പാർട്ടി മുതിർന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ നേതാക്കളെ സ്വീകരിച്ചു. രജനി ഫാൻസ് അസോസിയേഷൻ തിരുപ്പത്തൂർ ജില്ലാസെക്രട്ടറി എൻ. രാമേശ്വരൻ, അംഗങ്ങളായ രവികുമാർ, രാമസ്വാമി, കവികുമാർ തുടങ്ങിയവർ ബി.ജെ.പി.യിൽ ചേർന്നവരിൽ ഉൾപ്പെടും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രത്യേകമായി സഖ്യം രൂപവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ് ഇതിനകം സഖ്യത്തിൽ ചേർന്നിട്ടുണ്ട്.

Read More

വിദ്യാര്‍ത്ഥികള്‍ക്ക്  അതിദാരുണാന്ത്യം: റോഡിലേക്ക് ബസില്‍ നിന്നും തെറിച്ചു വീണ 4 വിദ്യാര്‍ത്ഥികളുടെ   ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം. ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക്…

Read More

ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ച് നടൻ ശരത് കുമാറിന്‍റെ പാർട്ടി

ചെന്നൈ: തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്‍റെ ‘സമത്വ മക്കള്‍ കക്ഷി’ ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. ‘സമത്വ മക്കള്‍ കക്ഷി’ തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.

Read More