പാലാർ നദിയിൽ അണക്കെട്ടുമായി ആന്ധ്രയും; തമിഴ്‌നാട്ടിൽ പ്രതിഷേധം; പുതിയ തർക്കം ഉടലെടുത്തത് കർണാടകവുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ

ചെന്നൈ : പാലാർ നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള ആന്ധ്ര സർക്കാരിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് രംഗത്തെത്തി. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നദികളിൽ അണകെട്ടുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈമുരുകൻ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ടിന്റെ പേരിൽ കർണാടകവുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ തർക്കം. തമിഴ്‌നാട്ടിലെ വാണിയമ്പാടിയോടു ചേർന്ന് കുപ്പം മണ്ഡലത്തിൽ 535 കോടി രൂപ ചെലവിൽ പാലാർ നദിയിൽ രണ്ട് ഭീമൻ തടയണകൾ നിർമിക്കുമെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ സംഭരിക്കുന്ന വെള്ളംകൊണ്ട് 5,000 ഏക്കർ കൃഷിഭൂമിയിൽ വെള്ളമെത്തിക്കാനാണ് പദ്ധതി. വാണിയമ്പാടിക്കടുത്ത് പില്ലൂരിൽ…

Read More

മാനനഷ്ട ഹർജി: മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

ചെന്നൈ : നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ച പിഴ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്ന് മത്സരിക്കാൻ തയ്യാറായി ശരത് കുമാർ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽനിന്ന് മത്സരിക്കുന്നകാര്യം പരിഗണിക്കുന്നതായി ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ അറിയിച്ചു. ഏതുമുന്നണിയിലാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോടൊപ്പം ചേരണമെന്ന് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് നടൻ ശരത്കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്. 1998-ൽ ഡി.എം.കെ. ടിക്കറ്റിൽ തിരുനെൽവേലിയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ൽ പാർട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. 2007-ലാണ് അണ്ണാ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്; ഇനി റെയിൽവേ സ്റ്റേഷനോ തീവണ്ടിയോ വൃത്തികേടാക്കിയാൽ ടി.ടി.ഇ.യും പിഴയീടാക്കും

ചെന്നൈ : റെയിൽവേ സ്റ്റേഷനും തീവണ്ടിയും വൃത്തികേടാക്കുന്നവർക്ക് പിഴ ചുമത്താൻ ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയുടെ നിർദേശം. ശുചിത്വമുറപ്പാക്കാനാണ് ഇതെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് ഡിവിഷനുകളിലേക്ക് അയച്ച ഉത്തരവിൽ പറയുന്നു. തീവണ്ടികളിലും സ്റ്റേഷനുകളിലും പുകവലിക്കുകയോ മുറുക്കിത്തുപ്പുകയോ ചവറു വലിച്ചെറിയുകയോ ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കാനാണ് നിർദേശം. പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിലുണ്ട്.  

Read More

ആറ് പുതിയ വന്ദേഭാരത് തീവണ്ടികൾകൂടി; ഐ.സി.എഫ് എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കും

ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് (ഐ.സി.എഫ്) എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു. ഒന്ന് ദക്ഷിണ റെയിൽവേയിലേക്കും മറ്റൊന്ന് സൗത്ത് സെൻട്രൽ റെയിൽവേക്കും അയച്ചു. മറ്റ് നാലുസോണുകളായ വെസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് റേക്കുകൾ അടുത്ത ദിവസങ്ങളിൽ ഐ.സി.എഫിൽനിന്ന് അയക്കും. 2019 മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 41 വന്ദേഭാരത് വണ്ടികളാണ് ഇറക്കിയത്. ആറെണ്ണം കൂടി സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്ത് സർവീസ്…

Read More

സംസ്ഥാനത്ത് 17,300 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ : തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 17,300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കംകുറിച്ചു. സംസ്ഥാനം വികസനപാതയിൽ മുന്നേറുകയാണെന്നും തമിഴ്‌നാടിനെ സേവിക്കാനും വിധി തിരുത്തിയെഴുതാനുമാണ് താൻ വന്നതെന്നും തൂത്തുക്കുടിയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖത്തിന്റെ ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 7056 കോടിരൂപ ചെലവിലാണ് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നത്. 13 തുറമുഖങ്ങളിൽ 900 കോടി രൂപയുടെ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചതായും 2500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. 10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 75…

Read More

വീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിൽ മനംനൊന്ത്‌ ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി

ചെന്നൈ : വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകൻ മദൻകുമാറാണ് (23) മരിച്ചത്. മദ്യലഹരിയിലായിരുന്ന മദൻകുമാർ അച്ഛൻ വടമലൈയുടെ മുന്നിൽനിന്ന് വിഷം കഴിക്കുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. പത്താംക്ലാസോടെ പഠനം അവസാനിപ്പിച്ച മദൻകുമാർ, പിന്നീട് കൃഷിപ്പണിചെയ്ത് ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാൾ മുമ്പ് മദൻകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഇതുകേട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ വിവാഹപ്രായമായിട്ടില്ലെന്നും കുറച്ചുവർഷംകൂടി കാത്തിരിക്കാനും വടമലൈ ആവശ്യപ്പെട്ടു. തുടർന്ന്,…

Read More

റോഡരികിൽ മാലിന്യം കുമിഞ്ഞു കൂടുന്നു; കന്നുകാലി ശല്യവും രൂക്ഷം

ചെന്നൈ: തുറന്ന പ്രദേശത്തും റോഡരികിലും മാലിന്യം തള്ളുന്നതുമൂലം അവ കഴിക്കാൻ എത്തുന്ന തെരുവ് നായ്ക്കളും കന്നുകാലികളുടെയും ശല്യം കൂടുന്നതായി പരാതി പറഞ്ഞ് പരിസരവാസികൾ. പഴത്തൊലി, ഫാസ്റ്റ് ഫുഡ് പാക്കറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ മുതൽ സോഫ തലയണകൾ, പൊട്ടിയ സെറാമിക് ടോയ്‌ലറ്റ് ഫിറ്റിംഗുകൾ തുടങ്ങി എല്ലാം സ്റ്റേഷൻ ബോർഡർ റോഡിൽ പലയിടത്തും ചിതറിക്കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പരിസരത്ത് ചവറ്റുകുട്ടയില്ലാത്തത് സ്ഥിരം പരാതിയാണെങ്കിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം തടയണമെന്ന ആവശ്യ മാണ് ഇപ്പോൾ ശക്തമാകുന്നത്. രാവിലെയേക്കാൾ വൈകുന്നേരമാണ് മാലിന്യം കൂടുതലായി കാണപ്പെടുന്നതെന്ന് ആണ് പ്രദേശവാസികളുടെ ആരോപണം.…

Read More

നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന; നടപടി ശക്തമാക്കി പോലീസ്

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയ്‌ക്കെതിരെ സിറ്റി പോലീസ് നീക്കം ശക്തമാക്കുകയും ജനുവരിയിൽ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ 102 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,000 കിലോ കള്ളക്കടത്ത് പിടികൂടുകയും ചെയ്തു. 96 കള്ളക്കടത്തുകാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 50 നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നടത്തിയ കടകൾ സീൽ ചെയ്യുകയും ചെയ്തു. അധികാരപരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കും സ്റ്റോക്കിംഗിനുമെതിരെയുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട് എന്ന് നോർത്ത് അഡീഷണൽ പോലീസ് കമ്മീഷണർ അസ്ര ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിൽ മാത്രം 3000 കിലോയിലധികം നിരോധിത പുകയില…

Read More

എംടിസി ബസുകൾക്ക് മാർച്ച് ആദ്യവാരം ഓട്ടോമേറ്റഡ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും

ചെന്നൈ: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) മാർച്ച് ആദ്യവാരത്തോടെ ഓട്ടോമേറ്റഡ് ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസിൽ (ഐഐടി-എം) ചൊവ്വാഴ്ച ‘ഈസ് ഓഫ് മൂവിംഗ് ഇൻഡെക്‌സ് ഓഫ് ചെന്നൈ’ റിപ്പോർട്ടിൻ്റെ പ്രകാശനത്തിൽ പങ്കെടുത്ത എംടിസി മാനേജിംഗ് ഡയറക്ടർ ആൽബി ജോൺ, യാത്രക്കാർക്ക് ഉടൻ തന്നെ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പിഐഎസ്) നൽകുമെന്നും അറിയിച്ചു. ബസുകളിൽ, പൈലറ്റ് പ്രോജക്റ്റിൽ 50 ബസുകളാണ് തയ്യാറാക്കിയട്ടുള്ളത്. 2025 ജൂണിൽ എംടിസിയുടെ മുഴുവൻ വാഹനങ്ങളും ആവശ്യമായ പിഐഎസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 1,500 ഇലക്ട്രിക് ബസുകൾ –…

Read More