മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സ്മാരകം ഉദ്ഘാടനം ഇന്ന് നടക്കും

ചെന്നൈ : മുൻമുഖ്യമന്ത്രി കരുണാനിധിയുടെ നവീകരിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മറീന കടൽക്കരയിൽ കരുണാനിധിയുടെ അന്തിമവിശ്രമ സ്ഥലത്താണ് 39 കോടി രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മ്യൂസിയമടക്കം ഇവിടെയുണ്ട്.

Read More

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധം; ഡി.എം.കെ. നേതാവിനെ പുറത്താക്കി പാർട്ടി

ചെന്നൈ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഡി.എം.കെ. ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനസൈർ എ.ആർ. ജാഫർ സാദിഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സിനിമാ നിർമാതാവുകൂടിയായ സാദിഖുമായി ബന്ധപ്പെടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ ശനിയാഴ്ച കസ്റ്റംസ് അധികൃതർ പിടിച്ചിരുന്നു. സാദിഖും സഹോദരങ്ങളുമാണ് ഈ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നടപടി. പ്രതികളെ പിടികൂടാനായി കസ്റ്റംസ് അധികൃതർ അന്വേഷണം നടത്തി വരുകയാണ്.

Read More

ദ്വീപ് മേള: 42 ദിവസങ്ങളിലായി സന്ദർശിച്ചത് 4.79 ലക്ഷത്തോളം പേർ

ചെന്നൈ: ചെന്നൈ ദ്വീപസമൂഹ പ്രദർശനം 42 ദിവസത്തിനിടെ സന്ദർശിച്ചത് 4.79 ലക്ഷം പേർ. 48-ാമത് ഇന്ത്യാ ടൂറിസം ആൻഡ് ഇൻഡസ്ട്രി എക്‌സ്‌പോ കഴിഞ്ഞ ജനുവരി 14-ന് ചെന്നൈ ഐലൻഡിലാണ് ആരംഭിച്ചത്. 70 ദിവസം നീളുന്ന ടൂറിസം മേളയിൽ 51 ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഹാളുകളിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിവിധ പരിപാടികൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി പ്രദർശിപ്പിക്കും. കൂടാതെ, 32-ലധികം കായിക സൗകര്യങ്ങളും വിനോദ ഫീച്ചറുകൾ ഉൾപ്പെടെയുള്ള ആധുനിക വിനോദ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ വിദ്യാർഥികളുടെ സംഗീത പരിപാടി, നാടൻ കലാപരിപാടികൾ എന്നിവയും നടക്കും.

Read More

നഗരത്തിലും ആറ്റുകാൽപൊങ്കാല ആഘോഷിച്ച് ഭക്തർ

ചെന്നൈ: നഗരത്തിലും ആറ്റുകാൽ ഭഗവതിക്ക് ഭക്തർ പൊങ്കാലയർപ്പിച്ചു. ക്ഷേത്രങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പൊങ്കലയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തത്. ചെന്നൈ കൂടാതെ പുതുച്ചേരിയിലും പൊങ്കാല മഹോത്സവം നടന്നു. പൊങ്കാലയിൽ ഇരുന്നൂറോളംപേരാണ് പങ്കെടുത്തത്. ചെന്നൈ മലയാളീ കുടുംബശ്രീ നടത്തിയ പൊങ്കാല മഹോത്സവത്തിൽ പിന്നണി ഗായിക ശശി രേഖ , കുടുംബശ്രീ ഉപദേശക പ്രിയ അനൂപ് എന്നിവർ ആദ്യ അടുപ്പിൽ തീകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പുതുച്ചേരി ഭഗവതി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൊങ്കാലയിൽ വാഴക്കുളം സെങ്കഴുനീർ അമ്മൻ ക്ഷേത്ര പൂജാരി ഗംഗാധരൻ അയ്യർ പണ്ടാര അടുപ്പിൽ…

Read More

സംസ്ഥാനത്തെ സ്‌കൂളുകളിൽ ആധാർ കേന്ദ്രങ്ങൾ തുറന്നു; വിദ്യാർഥികൾക്ക് സൗജന്യസേവനം

ചെന്നൈ : സംസ്ഥാനത്തെ സ്കൂളുകളിൽ ആധാർ കേന്ദ്രങ്ങൾ നിലവിൽ വന്നു. വിദ്യാർഥികൾക്ക് സൗജന്യസേവനം നൽകുന്ന ഇടംകൂടിയായി ഇതു മാറും. സംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്‌നാട് (എൽകോട്ട്) ആധാർ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസവകുപ്പാണ് മേൽനോട്ടം വഹിക്കുക. ആദ്യഘട്ടത്തിൽ ഓരോജില്ലയിലും ഓരോ സ്കൂളിൽ നടപ്പാക്കും. ആധാർ വകുപ്പിൽനിന്ന് പരിശീലനം നേടിയ എൽകോട്ടിലെ ജിവനക്കാരായിരിക്കും കേന്ദ്രങ്ങളിലുണ്ടാവുക. തമിഴ്‌നാട്ടിൽ 37,000-ത്തോളം സർക്കാർ വിദ്യാലയങ്ങളുണ്ട്. കൂടാതെ ധാരാളം സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളും. രണ്ടുകോടിയിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ആധാർ ലഭിക്കാത്തതിനാൽ കുട്ടികൾക്ക്…

Read More

തമിഴക വെട്രി കഴകം പ്രഥമസമ്മേളനം വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-ന് നടക്കും; ലക്ഷ്യം രണ്ടുകോടി അംഗങ്ങളെ ചേർക്കാൻ

ചെന്നൈ : തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രഥമസമ്മേളനം വിജയ്‌യുടെ വിജയ്‌യുടെ ജന്മദിനത്തിൽ (ജൂൺ 22-ന്) നടക്കും. മധുരയിൽ വൻ ആഘോഷത്തോടെ സമ്മേളനം സംഘടിപ്പിക്കാനാണ് നീക്കം. സമ്മേളനത്തിൽ പാർട്ടി പതാക പുറത്തിറക്കും. നയങ്ങളും പ്രഖ്യാപിക്കും. സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിലുള്ള നയങ്ങളാണ് മുന്നോട്ടുവെക്കുകയെന്ന് തമിഴക വെട്രി കഴകം ഭാരവാഹികൾ അറിയിച്ചു. രണ്ടുകോടി അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനായുള്ള ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. പാർട്ടിയുടെ ജില്ലാഭാരവാഹികൾ, വനിതാഭാരവാഹികൾ തുടങ്ങിയവരെ വൈകാതെ നിയമിക്കും. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പാർട്ടിയെ തമിഴ്‌നാട്ടിലെ നിർണായക ശക്തിയാക്കാനാണ് വിജയ്‌യുടെ…

Read More

പൊതുജനങ്ങൾക്ക് സന്തോഷവാർത്ത; നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ഇനി വൈ-ഫൈ സൗകര്യം ലഭിക്കും

ചെന്നൈ : നഗരത്തിലെ പൊതു ഇടങ്ങളിൽ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി വെള്ളിയാഴ്ച നിലവിൽവന്നു. വിവരസാങ്കേതികവിദ്യാ സമ്മേളനമായ ‘ഉമാജിൻ ടി.എൻ. 2024’-ൽവെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കളായ ആട്രിയ ഫൈബർനെറ്റ് (എ.ടി.സി) ആണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ മറീന ബീച്ച്, ബസന്റ് നഗർ ബീച്ച്, ബസ് സ്റ്റോപ്പുകൾ, കോർപ്പറേഷൻ പാർക്കുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ 500 കേന്ദ്രങ്ങളിലാണ് വൈ-ഫൈ ലഭ്യമാവുക. പിന്നീടിത് 3000 കേന്ദ്രങ്ങളായി വ്യാപിപ്പിക്കും. എ.സി.ടി. വരിക്കാർക്കും വരിക്കാർ അല്ലാത്തവർക്കും പദ്ധതി ഉപയോഗപ്പെടുത്താം. വരിക്കാർ അല്ലാത്തവർക്ക് ആദ്യത്തെ…

Read More

മദ്രാസ് സർവകലാശാലയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ശമ്പളം മുടങ്ങാൻ സാധ്യത

ചെന്നൈ : ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെത്തുടർന്ന് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന മദ്രാസ് സർവകലാശാലയിലെ ജിവനക്കാരുടെ ശമ്പളം മുടങ്ങാൻ സാധ്യത. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 12.5 കോടിരൂപ ആദായനികുതി വകുപ്പ് വെട്ടിക്കുറച്ചതോടെയാണ് ഫണ്ടിന് വൻക്ഷാമമുണ്ടായത്. സംസ്ഥാന സർക്കാരിന്റെ സഹായധനം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. അധ്യാപകർക്കും മറ്റുജീവനക്കാർക്കും ഈ മാസാവസാനം ശമ്പളം നൽകാനാവുമോ എന്ന കടുത്ത ആശങ്കയിലാണെന്ന് സർവകലാശാല ജോയന്റ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സർവകലാശാലയിലെ താത്കാലിക ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് അറിയുന്നത്. ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ വിദ്യാർഥികളും പ്രയാസം നേരിടുന്നു. സർവകലാശാലയുടെ…

Read More

ജയലളിതയുടെ എ.ഐ. ശബ്ദ സന്ദേശം പുറത്ത് വിട്ട് അണ്ണാ ഡി.എം.കെ. നേതൃത്വം

ചെന്നൈ : അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ കൈകൾക്ക് ശക്തിപകരണമെന്ന ആഹ്വാനവുമായി അന്തരിച്ച നേതാവ് ജയലളിതയുടെ ശബ്ദസന്ദേശം. നിർമിത ബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ ജയയുടെ ശബ്ദം പുനഃസൃഷ്ടിച്ചാണ് അണ്ണാ ഡി.എം.കെ. നേതൃത്വം സന്ദേശം തയ്യാറാക്കിയത്. ശനിയാഴ്ച ജയലളിതയുടെ ജന്മദിനത്തിൽ പാർട്ടി ആസ്ഥാനത്തെത്തിയ എടപ്പാടിയും നേതാക്കളും അവർക്ക് ആദരാഞ്ജലിയർപ്പിച്ചതിനുശേഷമാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. പാർട്ടി പ്രവർത്തകരോട് സംസാരിക്കാൻ അവസരമൊരുക്കിയ സാങ്കേതികവിദ്യയ്ക്കു നന്ദി പറയുന്ന ജയലളിത അണ്ണാ ഡി.എം.കെ. ഭരണകാലത്ത് കൈക്കൊണ്ട ജനക്ഷേമ പരിപാടികളെപ്പറ്റി വിവരിക്കുന്നു. ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമർശിക്കുന്നു. സഹോദരൻ എടപ്പാടിയുടെ…

Read More

ബീച്ച് – ചെങ്കൽപ്പെട്ട് റെയിൽവേ റൂട്ടിൽ ഇന്ന് സർവീസ് മുടങ്ങും; യാത്രക്കാർക്ക് വേണ്ടി 150 എം.ടി.സി. ബസുകൾ സർവീസുകൾ നടത്തും

ചെന്നൈ : ചെന്നൈ ബീച്ച് -താബരം- ചെങ്കൽപ്പെട്ട് റൂട്ടിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ സബർബൻ തീവണ്ടികൾ സർവീസ് റദ്ദാക്കുന്നതിനാൽ താംബരത്തുനിന്ന് ചെന്നൈ ബീച്ച് വരെ 150 എം.ടി.സി. ബസുകൾ കൂടുതലായി സർവീസ് നടത്തും. യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ വിമാനത്താവളം – വിംകോ നഗർ റൂട്ടിൽ കൂടുതൽ മെട്രോ തീവണ്ടി സർവീസുകൾ നടത്താൻ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

Read More