ടിക്കറ്റ് നിരക്കിന്റെ ബാക്കി ബസിൽ നിന്ന് 149 രൂപ നൽകിയില്ല : യാത്രക്കാരന് നഷ്ടപരിഹാരം 10,149 രൂപ

ചെന്നൈ : തൂത്തുക്കുടി സ്വദേശി സതീഷ് കുമാറിന് ബസ് ടിക്കറ്റ് നിരക്കിന്റെ ബാക്കിയായി ലഭിക്കാനുണ്ടായിരുന്നത് 149 രൂപയായിരുന്നു. എന്നാൽ, ഇതിന്റെ പേരിലുള്ള തർക്കം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് മുൻപാകെ എത്തിയപ്പോൾ ലഭിച്ചത് 10,149 രൂപ. കണ്ടക്ടറിൽനിന്ന് നേരിട്ട അപമാനവും നിയമച്ചെലവുംകൂടി പരിഗണിച്ചാണ് ഇൗ തുക നഷ്ടപരിഹാരമായി നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി.) ബസിൽനിന്നാണ് ബാക്കി ലഭിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചതിന് ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. തെങ്കാശിയിലേക്ക് പോകുന്നതിന് തിരുനെൽവേലിയിൽനിന്നാണ് സതീഷ്‌കുമാർ ബസിൽ കയറിയത്. 51 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 200 രൂപയാണ്…

Read More

കനത്ത മഴ: പലയിടങ്ങളിലും വെള്ളംകയറി

ചെന്നൈ : കൊത്തഗുഡം, ഖമമം ജില്ലകളിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഭദ്രാചലം ടൗണിൽ വെള്ളംകയറി. കൊത്തഗുഡം കൽക്കരി ഖനികളിൽ ഉത്പാദനംനിലച്ചു. ഗോദാവരിനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഭദ്രാചലം ക്ഷേത്രനഗരിയിൽ വെള്ളം കയറി. റോഡുകളും അന്നദാന മണ്ഡപവും മുങ്ങി. വെള്ളക്കെട്ടുള്ളതിനാൽ ജനം വലഞ്ഞു. ക്ഷേത്രനഗരിയിൽനിന്ന്‌ ഗോദാവരി നദിയിലേക്ക് വെള്ളം പമ്പുചെയ്തുമാറ്റാൻ മന്ത്രി തുമ്മല നാഗേശ്വര റാവു നിർദേശിച്ചു. തുടർന്ന് വെള്ളം നദിയിലേക്ക് മാറ്റി.

Read More

ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് റദ്ദാക്കി

ചെന്നൈ: ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം പെട്ടെന്ന് റദ്ദാക്കിയത് 210 യാത്രക്കാര്‍ക്ക് ദുരിതത്തിലാക്കി. ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പാസഞ്ചര്‍ വിമാനം ദിവസവും പുലര്‍ച്ചെ 3.30ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തുകയും തുടര്‍ന്ന് 5.35ന് ചെന്നൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ഇന്നലെ വൈകിട്ട് 240ഓളം യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ച് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ ഇടപെട്ടത്. എന്നാല്‍, വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍…

Read More

ചെന്നൈയില്‍ 800 കിലോ പഴകിയ ഇറച്ചി പിടികൂടി

ചെന്നൈ: ചെന്നൈ സെനായ് നഗര്‍ മേഖലയിലെ കടകളില്‍ അഴുകിയ ഇറച്ചി വിതരണം ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സെനായ് സിറ്റിയിലെ അരുണാചലം സ്ട്രീറ്റില്‍ ശക്തിവേലിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി. അവിടെ് ബീഫ് ചീഞ്ഞളിഞ്ഞ നിലയില്‍ പെട്ടികളില്‍ സൂക്ഷിച്ചിരുന്നതായും മാംസത്തില്‍ ഉറുമ്പും ഈച്ചയും നിറഞ്ഞതായും കണ്ടെത്തി. തുടര്‍ന്ന് ഇവരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. കൂടാതെ 800 കിലോ…

Read More

വയനാടിനായുള്ള കരുതല്‍; മാതൃകയായി തമിഴ്‌നാട്ടിലെ ഈ ഒമ്പതാം ക്ലാസുകാര്‍ 

ചെന്നൈ: വയനാടിനുണ്ടായ ദുരന്തത്തില്‍ കൈകോര്‍ക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും സഹായങ്ങള്‍ എത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ശിവലിംഗപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് 13,300 രൂപയാണ് നല്‍കിയത്. ഈ സ്‌കൂളിലെ കുട്ടികളില്‍ അധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഒമ്പതാം ക്ലാസിലെ 13 കുട്ടികള്‍ ചേര്‍ന്നാണ് തുക കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ പങ്കിടുന്നതിനായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിലൂടെയാണ് വയനാടിന്റെ അവസ്ഥ കുട്ടികള്‍ അറിഞ്ഞതെന്ന് സുപാത്ര എന്ന വിദ്യാര്‍ഥി പറഞ്ഞു. പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭാവന ചെയ്യുന്നത്…

Read More

സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; വിചാരണയ്ക്ക് തുടക്കം

ചെന്നൈ : മുൻമന്ത്രി സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ ആരംഭിച്ചു. വ്യാഴാഴ്ച കേസ് പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബാലാജിയെ ഹാജരാക്കി. ജഡ്ജി എസ്. അല്ലി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റങ്ങൾ നിഷേധിച്ച ബാലാജി താൻ നിരപരാധിയാണെന്നും രാഷ്ട്രീയകാരണങ്ങളുടെ പേരിലെടുത്ത കേസാണിതെന്നും ആരോപിച്ചു. സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കേസ് 16-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡിയും അതുവരെ നീട്ടി.മുൻഅണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്ദാനംചെയ്തു പലരിൽനിന്നായി പണം വാങ്ങിയെന്നാണ് ബാലാജിക്കെതിരേയുള്ള…

Read More

ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങി

ചെന്നൈ : മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പൽ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടൻ അറിയിക്കുമെന്നും സർവീസ് ഏറ്റെടുത്ത ഇൻഡ്ശ്രീ ഫെറി സർവീസസ് അറിയിച്ചു. നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം തുടങ്ങിയ ശ്രീലങ്കൻ കപ്പൽ സർവീസ് ഒക്ടോബർ അവസാനം നിർത്തിവെച്ചതാണ്. ഈ വർഷം ജനുവരിയിൽ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. സർവീസ് നടത്താനുള്ള ശിവഗംഗ എന്ന കപ്പൽ നാഗപട്ടണത്ത് എത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തിനുശേഷം, ഒരാഴ്ചയ്ക്കകം സമയക്രമം പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്‌നാട്ടിലെ…

Read More

കരുണാനിധിയുടെ ചരമവാർഷികദിനം; മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി

ചെന്നൈ : മുൻമുഖ്യമന്ത്രിയും പാർട്ടിയധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ആറാം ചരമവാർഷികദിനത്തിൽ ഡി.എം.കെ. അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും അനുസ്മരണ യോഗങ്ങൾ നടത്തി. ചെന്നൈ ഓമന്തൂരാർ സർക്കാർ ആശുപത്രി വളപ്പിലുള്ള കരുണാനിധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പൂക്കളർപ്പിച്ചുകൊണ്ട് അനുസ്മരണത്തിന് തുടക്കിട്ടു. പിന്നീട് ഇവിടെനിന്ന് മറീനയിലുള്ള കരുണാനിധി സ്മാരകംവരെ പദയാത്ര നടത്തി. സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, മന്ത്രിമാരായ കെ. പൊൻമുടി, കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, മുതിർന്ന ഡി.എം.കെ.…

Read More

വയനാടിന് വേണ്ടി തമിഴ്നാട് കമ്പം ടൗണിലെ 140 സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ ദിവസവരുമാനം നൽകി

കുമളി (ഇടുക്കി): കമ്പത്തെ ആ 140 ഓട്ടോറിക്ഷകളിലും ഓരോ കുടുക്കകൾ വെച്ചിരുന്നു. അവയിലെല്ലാം തമിഴ്നാടിന്റെ ‘അൻപ്’ നിറഞ്ഞു. തമിഴ്‌നാട് കമ്പം ടൗണിലെ സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ബുധനാഴ്ച ഒാട്ടോ ഓടിച്ചത് വയനാടിന്റെ കണ്ണീരൊപ്പുന്നതിൽ പങ്കാളികളാകാനായിരുന്നു. ബുധനാഴ്ച ഓട്ടോ ഓടി കിട്ടിയ തുക എല്ലാം വയനാട് ദുരിതാശ്വാസത്തിനായി കൊടുക്കും. രാവിലെ എട്ടുമുതലാണ് 140 ഓട്ടോറിക്ഷകൾ സർവീസ് ആരംഭിച്ചത്. ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവർക്ക് ഓട്ടോക്കൂലി ദുരിതാശ്വാസ നിധിക്കായി ഓട്ടോയിൽ സജ്ജീകരിച്ച കുടുക്കയിൽ നിക്ഷേപിക്കാം. നല്ലൊരുകാര്യത്തിനാണ് സർവീസ് നടത്തുന്നതെന്നറിഞ്ഞ യാത്രക്കാർ ഓട്ടോക്കൂലിയേക്കാൾ ഇരട്ടി തുകയാണ് കുടുക്കയിൽ നിക്ഷേപിച്ചത്. കമ്പംമേഖലയിൽ…

Read More

സൂളൂർ വ്യോമസേനാ താവളത്തിൽ ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചു

കോയമ്പത്തൂർ : ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ‘തരംഗ് ശക്തി-2024’ സൂളൂർ വ്യോമസേനാ താവളത്തിൽ ആരംഭിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള വ്യോമസേനാംഗങ്ങളും അവരുടെ വിമാനങ്ങളുമാണ് അഭ്യാസത്തിനുള്ളത്. ദ്വിരാജ്യ അഭ്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും 61 വർഷത്തിനുശേഷമാണ് ചരിത്രപരമായ ബഹുരാഷ്ട്ര വ്യോമാഭ്യാസം രാജ്യത്ത് നടക്കുന്നത്. 13-വരെ ഇത് തുടരും. ഓരോ രാജ്യത്തിന്റെയും വ്യോമസേനയുടെ പക്കലുള്ള യുദ്ധവിമാനങ്ങളുടെ അഭ്യാസവും പ്രകടനങ്ങളും ഉണ്ടാകും. ഇന്ത്യയുടെ റാഫേൽ, സുഖോയ് -30 എം.കെ.ഐ, തേജസ്, മിറാഷ്, മിഗ്-29 കെ തുടങ്ങിയ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്…

Read More