ചെന്നൈ രാജ അണ്ണാമലൈ മൺട്രത്തിൽ കലൈഞ്ജരുടെ ഫോട്ടോ പ്രദർശനം കാണാൻ സ്റ്റാലിനും ഭാര്യയും എത്തി

ചെന്നൈ : മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ജിവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം കാണാൻ മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഭാര്യ ദുർഗയും എത്തി. ചെന്നൈയിലെ രാജ അണ്ണാമലൈ മൺട്രത്തിൽ നടക്കുന്ന പ്രദരശനത്തിനെത്തിയ സ്റ്റാലിനും ഭാര്യയും ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സാഹിത്യം, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങി കരുണാനിധിയുടെ ജിവിതത്തിന്റെ പലവിധ ഏടുകൾ ത്രിമാന ദൃശ്യമായാണ് പ്രദർശിപ്പിക്കുന്നത്. നിർമിത ബുദ്ധിയിൽ തയ്യാറാക്കിയ കരുണാനിധിയുടെ ജീവൻ തുടിക്കുന്ന ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കരുണാനിധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്…

Read More

തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ചു; നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ

ചെന്നൈ : നാം തമിഴർ കക്ഷി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ച് സംസ്ഥാന പാർട്ടി പദവി നേടിയതിന് അഭിനന്ദനമറിയിച്ച നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ. ജനങ്ങളുടെ വിശ്വാസമാർജിച്ച നാം തമിഴർ കക്ഷി സംസ്ഥാനപദവി നേടിയെന്നും ഇതിൽ ആത്മാർഥമായി അഭിനന്ദനമറിയിച്ച വിജയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും സീമാൻ ‘എക്സി’ൽ കുറിച്ചു. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി ലോക്‌സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയിരുന്നു. പുതിയപാർട്ടി തുടങ്ങി രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്, നാം തമിഴർ കക്ഷിയെയും സംസ്ഥാനപദവി നേടിയ ദളിത് പാർട്ടിയായ വി.സി.കെ.യെയും അഭിനന്ദിച്ചിരുന്നു. ഡി.എം.കെ.യെ…

Read More

കിളാമ്പാക്കം ബസ്‌സ്റ്റാൻഡിന്‌ സമീപം തീപ്പിടിത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു

ചെന്നൈ : കിളാമ്പാക്കം ബസ്‌സ്റ്റാൻഡിനു സമീപത്ത് പഴയസാധനങ്ങൾ വില്ക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. നിരവധി സാധനങ്ങൾ കത്തിനശിച്ചു. 60 അടി ഉയരത്തിലുള്ള സ്ഥാപനത്തിലെ പഴയ സാധനങ്ങൾക്ക് തീപ്പിടിച്ചതിനാൽ അണയ്ക്കാൻ രണ്ടുമണിക്കൂറെടുത്തു.

Read More

മധ്യവേനലവധി കഴിഞ്ഞു: സംസ്ഥാനത്ത് സ്കൂളുകൾ ഇന്നു തുറക്കും; മലയാളവിദ്യാലയങ്ങൾ വിപുലമായ ചടങ്ങുകളോടെ പ്രവേശനോത്സവം

ചെന്നൈ : മധ്യവേനൽ അവധിക്കുശേഷം തമിഴ്‌നാട്ടിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ജൂൺ മൂന്നിന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ചൂടുകാരണം നീട്ടുകയായിരുന്നു. കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ അലങ്കരിച്ചും സമ്മാനങ്ങൾ കരുതിവെച്ചും വിദ്യാലയങ്ങൾ ഒരുങ്ങി. ചെന്നൈയിലെ മലയാളവിദ്യാലയങ്ങൾ വിപുലമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തും. കേരള വിദ്യാലയത്തിലും മലയാള വിദ്യാലയത്തിലും പാടി യു.സി.സി. കൈരളി സ്കൂളിലും, സാലിഗ്രാമം വിദ്യാക്ഷേത്രം സ്കൂളിലും എം.ഇ.എസ്. റസീന സ്കൂളിലും ഉൾപ്പെടെ വമ്പിച്ച പ്രവേശനോത്സവ ഒരുക്കങ്ങളാണ് നടത്തിയത്. സർക്കാർ സ്കൂളുകളിൽ സ്കൂൾ തുറക്കുന്ന ദിവസം മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ശർക്കര…

Read More

ബെംഗളൂരു കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുകടത്ത്‌ നടത്തുന്ന സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ചെന്നൈ : ബെംഗളൂരു കേന്ദ്രീകരിച്ച്‌ മെത്താഫെറ്റാമിനടക്കം മയക്കുമരുന്നുവിൽപ്പന നടത്തിവന്ന കെനിയൻ സ്വദേശിനിയുൾപ്പെടെ മൂന്നുപേരെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കെനിയൻ സ്വദേശിനി ഇ.വി. ബോനുകെ (26), ദിണ്ടിക്കൽ സ്വദേശി പ്രവീൺകുമാർ, കോയമ്പത്തൂർ രാമനാഥപുരം സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുകടത്തിന് നേതൃത്വം നൽകുന്നത് കെനിയൻ സ്വദേശിയാണെന്ന് പോലീസ് വെളിപ്പെടുത്തി. കോളേജ് വിദ്യാർഥികളെ വലയിലാക്കി അവർ വഴിയാണ് ലഹരിവസ്തുക്കൾ വിറ്റിരുന്നത്. കുറച്ച് ദിവസംമുമ്പ് 102 ഗ്രാം മെത്താഫെറ്റാമിനുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീൺകുമാർ, വിനോദ് എന്നിവരെക്കുറിച്ച് തെളിവ് ലഭിക്കുന്നത്.

Read More

വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിന് 20 വർഷം കഠിനതടവ്

ചെന്നൈ : വിവാഹവാഗ്ദാനം നൽകി സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവും 7,000 രൂപ പിഴയും. തേനി ഉത്തമപാളയം സ്വദേശി എസ്. മണികണ്ഠനെയാണ് (31) തിരുപ്പൂർ മഹിളാകോടതി ജഡ്ജി ശ്രീധർ ശിക്ഷിച്ചത്. സർക്കാർ സംവിധാനം മുഖേന പെൺകുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. 2021-ലാണ് സംഭവം നടന്നത്.

Read More

സംസ്ഥാനത്ത് ഒരിക്കലും ജയിക്കാത്ത പാർട്ടി ബി.ജെ.പി.; അണ്ണാ ഡി.എം.കെ. മുതിർന്നനേതാവ്

ചെന്നൈ : തമിഴ്‌നാട്ടിൽ ഒരിക്കലും ജയിക്കാത്ത പാർട്ടിയാണ് ബി.ജെ.പി.യെന്ന് അണ്ണാ ഡി.എം.കെ. മുതിർന്നനേതാവ് ഡി.ജയകുമാർ. ഐ.പി.എല്ലിൽ ഒരിക്കലും ചാമ്പ്യന്മാരാകാത്ത ബാംഗ്ലൂർ റോയൽചലഞ്ചേഴ്‌സ് ടീമിന്റെ വിധിയാണ് തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടേത്. അണ്ണാ ഡി.എം.കെ. പല വിജയങ്ങൾനേടിയ ചെന്നൈ സൂപ്പർ കിങ്സാണെന്നും ജയകുമാർ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക്‌ രാഷ്ട്രീയനേതാവാകാൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും ഐ.പി.എസ്. ഉദ്യോഗസ്ഥനെ പോലെയാണ് പെരുമാറുന്നതെന്നും ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടുതവണ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി. എന്നിട്ടും ഒരു സീറ്റ് നേടാൻ പോലും ബി.ജെ.പി.ക്ക്‌ സാധിച്ചില്ല. ജി.കെ. മൂപ്പനാരുടെ കാലത്ത്…

Read More

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍…

Read More

നഗരത്തിൽ ഉണ്ടായ കനത്തമഴയിൽ വിമാനസർവീസുകൾ വൈകി

ചെന്നൈ : കനത്തമഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള വിമാനസർവീസുകൾ വൈകി. ഇവിടെനിന്ന് പുറപ്പെടേണ്ട 18 വിമാനങ്ങളാണ് വൈകിയത്. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള സർവീസുകളാണ് വൈകിയത്. മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറിയതും ശക്തമായ ഇടിയും മിന്നലുമുണ്ടായതും കണക്കിലെടുത്ത് ഏറെനേരം വിമാനങ്ങൾ പുറപ്പെടുന്നത് വൈകിപ്പിക്കുകയായിരുന്നു. ഡൽഹി, കൊൽക്കത്ത, െബംഗളൂരു, മധുര, തിരുച്ചിറപ്പള്ളി, ഗോവ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനസർവീസുകളെയാണ് മഴബാധിച്ചത്. വിവിധയിടങ്ങളിൽനിന്ന് ചെന്നൈയിലേക്കുള്ള 17 വിമാനങ്ങൾ എത്താനും വൈകി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് സർവീസുകൾ വൈകിപ്പിക്കാൻ തീരുമാനിച്ചതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

Read More

കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം പാരിതോഷികം നൽകാൻ ഒരുങ്ങി തമിഴ് പാർട്ടി

ഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം നൽകാൻ തമിഴ് പാർട്ടി. ഒരുങ്ങി കോൺസ്റ്റബിളായ കുൽവിന്ദർ കൗറിന് സാമൂഹ്യപരിഷ്‌കർത്താവ് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകാൻ ആലോചിക്കുന്നതായി കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടിപിഡികെ) അറിയിച്ചു. ടിപിഡികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ‘ക‍ർഷക‍ർക്കൊപ്പം നിന്ന കുൽവിന്ദർ കൗറിന് എട്ട് ഗ്രാം വരുന്ന സ്വർണമോതിരം തിങ്കളാഴ്ച അയച്ചുനൽകാൻ ആലോചിക്കുന്നതായി കെയു രാമകൃഷ്ണൻ പറഞ്ഞു. ക‍ർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കുൽവിന്ദർ കൗറിൻ്റെ അമ്മയും…

Read More