കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും. അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും.…
Read Moreവര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്ത് പക്ഷെ 2026ൽ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ
വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു. വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന്…
Read Moreഅമേരിക്കയില്‍ ജനവിധി ഇന്ന്; കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍.
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്. ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന് പി വി ഗോപാലന് ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ്…
Read Moreഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചെന്നൈ: ഐ.ആർ.ഡബ്ല്യു ചെന്നൈ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗൃഹ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഡയാർ കെ.പി.എം പ്രൈമറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എം.ഇ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ കെ.ഷജീർ സ്വാഗതവും സെക്രട്ടറി ശബീബ്.ടി നന്ദിയും പറഞ്ഞു
Read Moreമഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.
ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…
Read Moreചാരുഹാസൻ ആശുപത്രിയിൽ
ചെന്നൈ : വീണു പരിക്കേറ്റതിനെത്തുടർന്ന് നടൻ ചാരുഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദീപാവലിത്തലേന്നത്തെ വീഴ്ചയെത്തുടർന്നാണ് ചാരുഹാസൻ ആശുപത്രിയിലായത്.
Read Moreദീപാവലി ആഘോഷിക്കാൻ സ്വന്തം നാടുകളിലേക്ക് ആളുകളുടെ നെട്ടോട്ടം; ഒരുപോലെ തിങ്ങി ബസ് സ്റ്റാണ്ടുകളും റെയിൽവേ സ്റ്റേഷനും
ചെന്നൈ : ദീപാവലി ആഘോഷിക്കാൻ ആളുകൾ നഗരത്തിൽനിന്ന് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടപ്പോൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ തിരക്ക്. കഴിഞ്ഞദിവസംതന്നെ തിരക്ക് വർധിച്ചെങ്കിലും ബുധനാഴ്ച തിരക്ക് ഇരട്ടിച്ചു. സെൻട്രൽ, എഗ്മോർ റെയിൽവേ സ്റ്റേഷനുകൾ, കിളാമ്പാക്കം, കോയമ്പേട് ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് ദൃശ്യമായത്. തീവണ്ടികളിൽ റിസർവേഷൻ കിട്ടാതെ വന്നതോടെ ജനറൽ കംപാർട്ട്മെന്റുകളിൽ തിക്കുംതിരക്കുമായി. തുടർച്ചയായി നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ദീപവലിക്ക് മുൻ വർഷങ്ങളെക്കാൾ തിരക്കേറി. ഇത് മുന്നിൽ കണ്ട് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 14,000 പ്രത്യേക ബസ് സർവീസുകൾ…
Read Moreഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!
ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.
Read More13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; യുവാവ് അറസ്റ്റിൽ
ചെന്നൈ : ശിവഗംഗയിൽ 13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽതള്ളിയ സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. ശിവഗംഗ കാട്ടാണിക്കുളം സ്വദേശി സതീഷ് കുമാറാണ് (32) പിടിയിലായത്. വ്യാഴാഴ്ച രാവിലെ ശിവഗംഗയ്ക്ക് സമീപം കൽക്കുളം ഗ്രാമത്തിലെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആരാണെന്നു വ്യക്തമല്ലാത്തതിനാൽ ദുരൂഹമരണത്തിനു കേസെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്ന് മധുര പോലീസ് സ്റ്റേഷനിൽ പരാതിലഭിച്ചതായി വിവരംലഭിച്ചു. അടുത്തിടെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ മകളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ഭാര്യയെ പ്രസവത്തിനായി ഇതേആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സതീഷ് കുമാർ പെൺകുട്ടിയുമായി സൗഹൃദത്തിലായതെന്നും തുടർന്ന് വിജനമായസ്ഥലത്തു കൊണ്ടുപോയി…
Read Moreതമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാർട്ടി പതാക ഉയർത്തുക. 600 മീറ്റർ റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍…
Read More