ചെന്നൈ | അറ്റകുറ്റപ്പണികൾ: ചില ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ചെങ്കൽപട്ട് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ചെന്നൈ ബീച്ച്-ചെങ്കൽപട്ട് ഇടയിൽ രാവിലെ 9.25നും 10നും ചെങ്കൽപട്ട്-ചെന്നൈ ബീച്ചിനുമിടയിൽ 11.30നും 12നും സർവീസ് നടത്തുന്ന ഇലക്ട്രിക് ട്രെയിനുകൾ നാളെ (12ന്) സിംഗപ്പെരുമാൾകോവിൽ-ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.

Read More

കേരളത്തിൽ ഉള്ളവർക്ക് ഇനി വിയർക്കേണ്ടി വരില്ല; വേനൽ മഴ ശക്തമാകുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: വേനൽ ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ശക്തമാകുന്നു. വ്യാഴാഴ്ച വിവിധ ജില്ലകളിലെ പലയിടത്തും മെച്ചപ്പെട്ട രീതിയിൽ മഴ ലഭിച്ചിരുന്നു. ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതെങ്കിലും അടുത്ത 5 ദിവസം കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 % മിന്നും വിജയം; പെൺകുട്ടികൾ മുന്നിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 ശതമാനം വിജയം. സംസ്ഥാനത്ത് 38 ജില്ലകളിൽ അരിയല്ലൂർ ജില്ലയിലാണ് കൂടുതൽ വിജയശതമാനം. ഇവിടെ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 97.31 ശതമാനം പേർ ജയിച്ചു. ശിവഗംഗ, രാമനാഥപുരം ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനം. ശിവഗംഗയിൽ പരീക്ഷയെഴുതിയ 97.02 ശതമാനവും രാമനാഥപുരത്ത് 96.02 ശതമാനം വിദ്യാർഥികളും വിജയിച്ചു. 4,105 സ്കൂളുകൾ 100 ശതമാനം വിജയംനേടി. ഇതിൽ 1,364 എണ്ണവും സർക്കാർ സ്കൂളുകളാണ്. പരീക്ഷയെഴുതിയ ഭിന്നശേഷിക്കാരായ 13,510 വിദ്യാർഥികളിൽ 12,491 പേർ വിജയിച്ചു. ഗോത്രവർഗക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 92…

Read More

നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റു.

ചെന്നൈ : ചൂളൈമേടിൽ തെരുവുനായയുടെ കടിയേറ്റ് ദമ്പതിമാർക്ക് പരിക്കേറ്റു. ഇവിടെ താമസിക്കുന്ന സുരേഷ്, ഭാര്യ നീല എന്നിവരുടെ കാലിനാണ് കടിയേറ്റത്. ഇരുവരും വീടിനുസമീപത്തെ കടയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്തു.  

Read More

ജയ് ഗണേഷ് ഒടിടി യിലേക്ക് ഉടൻ

തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ്. ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹിമ നമ്പ്യാരാണ്…

Read More

കെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ. മേയ‍ർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. തർക്കം നടന്നതിന്റെ പിറ്റേദിവസം എടിഒയ്ക്ക് മൊഴി നൽകുന്നതിനായി യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയം യദു ഓടിച്ചിരുന്ന ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സിസിടിവി ഇല്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. യദു ബസിൽ കയറി മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം.…

Read More

‘തമിഴ് പുതൽവൻ’ പദ്ധതി അടുത്തമാസം മുതൽ; സംസ്ഥാനത്തെ കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ; വിശദാംശങ്ങൾ

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് തമിഴ്‌നാട്ടിൽ അടുത്തമാസം തുടക്കമാവും. മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനംചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചത്. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂൺമാസത്തിൽ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. പന്ത്രണ്ടാംക്ലാസു കഴിഞ്ഞ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള…

Read More

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് അവതരിപ്പിച്ച് സർക്കാർ

ചെന്നൈ : സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ ഈ മാസം അവസാനത്തോടെ നടപ്പാക്കും. 100 എം.ബി.പി.എസ്. (മെഗാബൈറ്റ്സ് പെർ സെക്കൻഡ്) വേഗമുള്ള ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷനുകളാകും എല്ലാ സ്കൂളുകളിലും ലഭ്യമാക്കുക. സംസ്ഥാനത്തെ 46 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സ്കൂളുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 6223 ഗവ. ഹൈസ്കൂൾ ആൻഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 5907 എണ്ണത്തിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിച്ചു. 6992 ഗവ. മിഡിൽ…

Read More

ശിവകാശിയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പത്തുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുസ്ത്രീകളുൾപ്പെടെ പത്തുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സെങ്കമലപ്പട്ടിയിൽ സുദർശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനമുണ്ടായത്. അടുത്തടുത്തുള്ള പത്തുമുറികളിലായാണ് ശാല പ്രവർത്തിച്ചിരുന്നത്. ഓരോ മുറിയിലും മൂന്നും നാലും പേർ ജോലിചെയ്യുന്നുണ്ടായിരുന്നു. നിർമാണത്തിനിടെ രാസവസ്തുക്കൾ തമ്മിലുരഞ്ഞ് തീപടർന്നാണ് പൊട്ടിത്തെറിച്ചത്. മിക്കമുറികളും സ്ഫോടനത്തിൽ നിലംപൊത്തി. നാലുപേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്. മരണമടഞ്ഞവരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽനിന്നുള്ളവരാണ്. പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. തിരഞ്ഞെടുപ്പുകമ്മിഷന്റെ അനുമതി ലഭിച്ചശേഷം സഹായധനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി…

Read More

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവേശനത്തിന് വിദ്യാർഥികൾ കൂടുന്നു

ചെന്നൈ : പ്ലസ് ടു കഴിഞ്ഞ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിച്ച് പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് പോകുന്നതാണ് നല്ലതെന്ന് ഒരുവിഭാഗംവിദ്യാർഥികൾ പറയുന്നു. ഡിഗ്രിക്ക് നല്ല കോഴ്‌സുകൾ പഠിച്ച് ഉപരിപഠനത്തിന് വിദേശത്ത് പോകണമെന്നാഗ്രഹിക്കുന്നവരുമുണ്ട് എൻജിനിയറിങ് പഠനത്തിന് ശേഷം ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാത്തതും ജോലിയുള്ളവരിൽ ഏറെ പേർക്കും കുറഞ്ഞ വേതനം ലഭിക്കുന്നതുമാണ് വിദ്യാർഥികളെ മറ്റുകോഴ്‌സുകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

Read More