കാലാവസ്ഥാവ്യതിയാനം; സംസ്ഥാനത്ത് മുല്ലപ്പൂവിളവെടുപ്പ് കുറഞ്ഞു

ചെന്നൈ : കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് തമിഴ്നാട്ടിൽ മുല്ലപ്പൂവിളവ് കുറഞ്ഞു. കൃത്യമായി മഴ ലഭിക്കാത്തതിനാലാണ് വിളവ് കുറഞ്ഞതെന്നും കയറ്റുമതിചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തതിനാൽ മുല്ലപ്പൂവിന്റെ വില കുറഞ്ഞെന്നും കർഷകർ ആരോപിച്ചു. മുല്ലപ്പൂ കയറ്റുമതിചെയ്യാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് 2023-ൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വാഗ്ദാനംചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വസിച്ച് കൂടുതൽ സ്ഥലത്ത് മുല്ലപ്പൂ കൃഷിചെയ്തു. 2022-2023-ൽ 1574 ഹെക്ടറിലാണ് കൃഷിചെയ്തിരുന്നത്. 2023-2024-ൽ 1711 ഹെക്ടറിൽ കൃഷിചെയ്തു. മഴ ലഭിക്കാത്തതും കടുത്തചൂടും കാരണം ഉത്പാദനം പകുതിയായി കുറഞ്ഞു. കയറ്റുമതിചെയ്യാൻ സർക്കാർ കൂളർ ബോക്സുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആ വാഗ്ദാനവും സർക്കാർ…

Read More

ദ്രാവിഡമണ്ണിൽ താമരയില്ല; തകർന്നടിഞ്ഞ് എഐഎഡിഎംകെ. ഇന്ത്യയ്ക്ക് 40 ൽ 40

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത് എക്സിറ്റ് പോൾ ഫലങ്ങളെയൊക്കെ അട്ടിമറിച്ച് വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഒരിടത്തും എൻഡിഎയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ ആശ്വസിയ്ക്കാൻ ഒരവസരം പോലുമുണ്ടാക്കിയില്ല ഡിഎംകെ സഖ്യം. അണ്ണാ ഡിഎംകെ സഖ്യത്തിൽ…

Read More

സംസ്ഥാനത്തെ 37 ലക്ഷം സ്കൂൾവിദ്യാർഥികൾക്ക് സേവിങ്‌സ് അക്കൗണ്ട് പദ്ധതിക്ക് ഇന്ന് മുതൽ തുടക്കം; വിശദാംശങ്ങൾ

ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 37 ലക്ഷം വിദ്യാർഥികൾക്ക് സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമായി. മൂന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളുടെ പേരിലാണ് പോസ്റ്റ്ഓഫീസുകളിൽ അക്കൗണ്ടുകൾ തുറക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പും തപാൽവകുപ്പും ധാരണാപത്രം ഒപ്പുവെച്ചു. ജൂൺ പത്തിന് സ്കൂൾ തുറന്നാലുടൻ നടപടികളാരംഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ സുഗമമാക്കാൻ അക്കൗണ്ടുകളിലൂടെ സാധിക്കും. സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ അക്കൗണ്ട് ആവശ്യമാണ്. അവസാനനിമിഷം അക്കൗണ്ടിനായി നെട്ടോട്ടമോടേണ്ട പ്രയാസങ്ങളും ഒഴിവാക്കാം. അതത്‌ സ്‌കൂളുകൾക്ക് സമീപമുള്ള…

Read More

കരുണാനിധിയുടെ 100-ാം ജന്മവാർഷികം ആഘോഷിച്ച് ഡി.എം.കെ.; കരുണാനിധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ 100-ാം ജന്മവാർഷികം ഡി.എം.കെ.യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണം കൂടാതെ തമിഴ്‌നാട്ടിൽ എല്ലാ ജില്ലകളിലും കരുണാനിധിയുടെ സ്മരണ പുതുക്കുന്ന ചടങ്ങുകൾ നടത്തി. ഡൽഹിയിലെ ഡി.എം.കെ. ഓഫീസിൽ നടന്ന അനുസ്മരണത്തിൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ചായിരുന്നു സ്റ്റാലിൻ അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. പിന്നീട് മറീന കടൽക്കരയിലെ കരുണാനിധി സമാധി സന്ദർശിച്ചു. അവിടെയും പുഷ്പങ്ങൾ അർപ്പിച്ചു. മകനുംകായികമന്ത്രിയുമായ ഉദയനിധി…

Read More

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ കലാക്ഷേത്രയിലെ മലയാളിയായ മുൻഅധ്യാപകന് ജാമ്യം.

ചെന്നൈ : മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻഅധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയ്ക്ക് ജാമ്യം. ശ്രീജിത്ത് കൃഷ്ണയുടെ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ടി.വി. തമിഴ്‌സെൽവിയാണ് ജാമ്യം അനുവദിച്ചത്. കലാക്ഷേത്രയിൽ 15 വർഷംമുമ്പ് അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്തുതാമസിക്കുന്ന രണ്ട് വിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതിനൽകിയത്. ഏപ്രിൽ 22-നാണ് ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽനിന്ന് ശ്രീജിത്ത് അറസ്റ്റിലായത്. ശ്രീജിത്തിനെതിരേ കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്നും അനാവശ്യമായി ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ പോലീസ് ശ്രമിക്കുകയാണെന്നും ഇയാളുടെ അഭിഭാഷകൻ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ; സംസ്ഥാനത്ത് സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാർ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ​ഇന്ന് നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാരെ നിയോഗിക്കും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ 1000 പോലീസുകാരുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമാത്രമായി 40,000 പേരുണ്ടാകും. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. ദ്രുതകർമസേനയും ഉണ്ടായിരിക്കും. ഇതിനുപുറമെ, 15 കമ്പനി അർധസൈനികരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഡി.ജി.പി. ശങ്കർ ജിവാൽ പറഞ്ഞു. ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് സംസ്ഥാനത്തെല്ലായിടത്തും ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന ഡി.ജി.പി. പറഞ്ഞു. പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വോട്ടെണ്ണുന്ന അണ്ണാ സർവകലാശാല, ക്യൂൻ മേരീസ് കോളേജ്,…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: തൂത്തുക്കുടിയിൽ ഇക്കുറി ആര് ?

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ രണ്ടാമൂഴം ലക്ഷ്യമിട്ടായിരുന്നു ഡിഎംകെയുടെ കെ കനിമൊഴി മത്സരത്തിനിറങ്ങിയത്. അണ്ണാ ഡിഎംകെയ്ക്കായി ആ‍ർ ശിവസ്വാമി വേലുമണി ആണ് മത്സരിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനായി തമിഴ് മാനില കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥി എസ്ഡിആ‍ർ വിജയശീലനാണ് ജനവിധി തേടിയത്. നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥി ജെ റൊവിന റുത്ത് ജാനും മത്സരരംഗത്ത് ഉണ്ടായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 347,209 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനിമൊഴി വിജയിച്ചത്. കനിമൊഴിക്ക് 5,63,143 വോട്ടുകൾ ലഭിച്ചപ്പോൾ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനായി…

Read More

സംസ്ഥാനത്ത് ബിജെപി സ്ഥാനാർഥി അണ്ണാമലൈ പിന്നിൽ;  ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ

ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം ബഹുദൂരം മുന്നിൽ. ആകെയുള്ള 39 സീറ്റുകളിൽ നിലവിൽ 35 ഇടത്താണ് ഡിഎംകെയും കോൺ​ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. എൻഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാൽ പ്രമുഖ ബിജെപി സ്ഥാനാർഥികൾ പിന്നിലാണ്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാർഥി ഡോ. തമിളിസൈ സൗന്ദരരാജൻ പിന്നിലാണ്. രാമനാഥപുരത്ത് ഇൻഡ്യ…

Read More

മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ നടൻ ശരത്കുമാർ ശയനപ്രദക്ഷിണം നടത്തി

ചെന്നൈ : നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിന് നടനും ബി.ജെ.പി. നേതാവുമായ ശരത്കുമാർ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്തി. വിരുദുനഗർ പരാശക്തി മാരിയമ്മൻ ക്ഷേത്രത്തിലാണ് പ്രദക്ഷിണം നടത്തിയത്. വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ ഭാര്യ രാധികയുടെ വിജയത്തിന് വേണ്ടി കൂടിയായിരുന്നു ശരത്കുമാറിന്റെ ശയനപ്രദക്ഷിണം. അണ്ണാ ഡി.എം.കെ. യിലും ഡി.എം.കെ. യിലും പ്രവർത്തിച്ചിരുന്ന ശരത്കുമാർ 2007-ൽ സമത്വ മക്കൾകക്ഷി എന്ന പേരിൽ പുതിയ പാർട്ടി ആരംഭിച്ചിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച പാർട്ടി രണ്ടു സീറ്റിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട്…

Read More

സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും വൈദ്യുതി

ചെന്നൈ : തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തടസമില്ലാതെ വൈദ്യുതിലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറും വൈദ്യുതി തടസമില്ലാതെ നോക്കും. ഇത്‌ ഉറപ്പാക്കാൻവേണ്ടിമാത്രം രണ്ട് എക്സിക്യുട്ടീവ് എൻജിനിയർമാരെ പ്രത്യേകം നിയോഗിച്ചു. അടിയന്തര ജോലികൾക്കായും സബ് സ്റ്റേഷനുകളിലെ പ്രശനം ഉടൻ പരിഹരിക്കുന്നതിനും ജീവനക്കാർക്ക് നിർദേശംനൽകി.

Read More