ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റൗഡിക്ക്‌ സുരക്ഷ നൽകണമെന്ന് ഭാര്യ

ചെന്നൈ : ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റൗഡി നഗേന്ദ്രന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വിശാലാക്ഷി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ.ആംസ്‌ട്രോങിന്റെ കൊലപാതകവുമായി നഗേന്ദ്രന് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നതിനെത്തുടർന്നാണ് വിശാലാക്ഷി കമ്മിഷൻ പരാതി നൽകിയത്. ഇതേകേസിലെ പ്രതികളിൽ ഒരാളായ തിരുവെങ്കടത്തെപ്പോലെ തന്റെ ഭർത്താവും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട വെല്ലൂരിലെ ജയിലിൽ കഴിയുന്ന നഗേന്ദ്രനെ ആംസ്‌ട്രോങ് കൊലപാതക കേസിൽ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. കസ്റ്റഡിയിൽ…

Read More

ഒരുവയസ്സുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി

ചെന്നൈ : പിതൃത്വത്തിൽ സംശയിച്ച് അരിയല്ലൂരിൽ ഒരു വയസ്സുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. അരിയല്ലൂർ കോട്ടക്കാട് സ്വദേശികളായ രാജയുടെയും സന്ധ്യയുടെയും മകൾ കൃതികയെയാണ് രാജയുടെ അമ്മ വിരുദമ്മാൾ (60) കൊലപ്പെടുത്തിയത്. സന്ധ്യ കഴിഞ്ഞദിവസം പാലുവാങ്ങുന്നതിനായി കടയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിയെ മയങ്ങിവീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുത്തശ്ശിയായ വിരുദമ്മാളാണ് കൊലനടത്തിയതെന്ന് തെളിഞ്ഞത്. പോലീസ് ചോദ്യം ചെയ്യലിൽ തനിക്ക് വിരുദമ്മാളിനെ സംശയമുണ്ടെന്ന് സന്ധ്യ പറഞ്ഞിരുന്നു. കൃതിക തന്റെ മകൻ രാജയുടേതല്ലെന്നും അതിനാലാണ് കൊല നടത്തിയതെന്നും വിരുദമ്മാൾ…

Read More

കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച: സംസ്ഥാനത്തിന് വേണ്ട ആവശ്യപട്ടികയുമായി സ്റ്റാലിൻ

ചെന്നൈ : കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച പാർലമെന്ററിൽ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ തമിഴ്‌നാടിന്റെ ആവശ്യങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിൽ ഉൾപ്പെടുത്തേണ്ട സംസ്ഥാനത്തിന്റെ പ്രധാനാവശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിൻ മുന്നോട്ടുവെച്ചത്. ചെന്നൈ മെട്രോ റെയിൽ പദ്ധതിയ്ക്ക് കഴിഞ്ഞമൂന്നുവർഷമായി കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. ഇത് അനുവദിക്കണം. താംബരം-ചെങ്കൽപ്പേട്ട് അതിവേഗ ആകാശപാത, കോയമ്പത്തൂർ, മധുര മെട്രോ റെയിൽ എന്നിവയ്ക്ക് അനുമതിനൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടത്തുമെന്നുപ്രഖ്യാപിച്ചിരിക്കുന്ന റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കണം, കേന്ദ്ര ഭവനനിർമാണ പദ്ധതികൾക്കുള്ള തുക വർധിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Read More

വർധിച്ചുവരുന്ന തീവണ്ടിയപകടങ്ങളുടെ ഉത്തരവാദിത്വം ഉന്നതർക്ക്; ജീവനക്കാരുടെ സംഘടനകൾ

ചെന്നൈ : തീവണ്ടിയപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു മുൻപുതന്നെ ജീവനക്കാരെ പഴിചാരി കൈകഴുകുന്ന അധികൃതരുടെ നടപടികളിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു. വർധിച്ചുവരുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാകാൻ അനുവദിക്കരുതെന്ന് പതിനൊന്ന് റെയിൽവേ സംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. സുരക്ഷാമാർഗനിർദേശങ്ങൾ അവഗണിക്കാൻ മുകളിൽനിന്ന് നിർദേശംവരുന്നതും ഒഴിവുകൾ നികത്താത്തതും തന്ത്രപ്രധാനമേഖലകൾപോലും സ്വകാര്യവത്കരിക്കുന്നതുമാണ് അടുത്തകാലത്ത് തീവണ്ടിയപകടങ്ങൾ പെരുകാൻ കാരണമെന്ന് പ്രസ്താവന പറയുന്നു. അപകടങ്ങളുണ്ടായാൽ അതിന്റെ കാരണം നിർണയിക്കുന്നതിന്‌ മുൻപുതന്നെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും ട്രെയിൻ മാനേജരുമടക്കമുള്ളവർക്കാണ് ഉത്തരവാദിത്വമെന്ന് പ്രഖ്യാപിക്കുകയാണ് അധികൃതർ ചെയ്യുന്നത്. മിക്ക…

Read More

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ജോ ബൈഡൻ ; കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആയേക്കും

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായി ജോ ബൈഡൻ പിൻമാറി. രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിൻമാറ്റം. തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു…

Read More

നെഞ്ചുവേദന; സെന്തിൽ ബാലാജി വീണ്ടും ആശുപത്രിയിൽ

ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് ഓമന്ദുരാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെഷൻസ് കോടതി തിങ്കളാഴ്ച അദ്ദേഹത്തിനെതിരേ കുറ്റംചുമത്താനിരിക്കെയാണിത്. പുഴൽ സെൻട്രൽ ജയിലിലായിരുന്ന ബാലാജിക്ക്‌ ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിച്ചതിനുശേഷം പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നെന്ന് ജയിൽവൃത്തങ്ങൾ പറഞ്ഞു. ഉടൻ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടെനിന്ന് ഓമന്ദുരാർ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അറസ്റ്റിലായ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് നേരത്തേ ഇതേ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീടദ്ദേഹത്തിനെ കാവേരി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തു. നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. അഞ്ചംഗ ഏകോപന സമിതിയിൽ ഉദയനിധിയും; മറ്റ് അംഗങ്ങൾ ഇവർ

udayanidhi

ചെന്നൈ : രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.എം.കെ. യുടെ പ്രധാന സമിതിയിൽ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി. അഞ്ചംഗ ഏകോപന സമിതിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉദയനിധിക്ക്‌ ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ ഡി.എം.കെ.യുടെ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കായികമന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്.…

Read More

നിപ; ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ 

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്. ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു…

Read More

ഉപമുഖ്യമന്ത്രി പദം പദവി ലഭിക്കാൻ യോഗ്യത മുഖ്യമന്ത്രിയുടെ മകൻ എന്നത് മാത്രം; ഉദയനിധിയെ പരിഹസിച്ച് അണ്ണാ ഡി.എം.കെ.

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവി ലഭിക്കാൻ കായികമന്ത്രി ഉദയനിധി സ്റ്റാലിനുള്ള യോഗ്യത മുഖ്യമന്ത്രി സ്റ്റാലിന്റെ മകനായത് മാത്രമാണെന്ന് അണ്ണാ ഡി.എം.കെ. പാർട്ടിയുടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കാനുള്ള അവകാശം ഡി.എം.കെ.യ്ക്കുണ്ട്. എന്നാൽ ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആരെയും സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കാത്തതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ചോദിച്ചു. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയകുമാർ. മറ്റ് പ്രധാന നേതാക്കളെ തഴഞ്ഞു ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നതിന് കാരണം ഡി.എം.കെ. യിൽ കുടുംബ രാഷ്ട്രീയമായതിനാലാണെന്നും ജയകുമാർ കുറ്റപ്പെടുത്തി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന…

Read More

വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ; ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്ന തുക

ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…

Read More