റോഡിൽ കുഴി; ഗതാഗതം തടസ്സപ്പെടുന്നതായി പരാതി

ചെന്നൈ : വടപളനിയെയും കോടമ്പാക്കത്തെയും ബന്ധിപ്പിക്കുന്ന ആർക്കോട് റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാരെ വലച്ചു. ശനിയാഴ്ച രാവിലെയാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ആളുകൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും കോർപ്പറേഷൻ അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തത്കാലം ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്‌ വാഹനഗതാഗതത്തെ ബാധിച്ചു. തുടർന്ന്‌ ട്രാഫിക് പോലീസ് നിയന്ത്രണങ്ങളേർപ്പെടുത്തി. പ്രദേശത്തുനടക്കുന്ന മെട്രോറെയിൽ നിർമാണപ്രവർത്തനങ്ങളാണ് കുഴിക്ക് കാരണമെന്നാണ് പ്രാഥമികവിവരം.

Read More

പാട്ടിനെച്ചൊല്ലി വാക്‌തർക്കം; യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

ചെന്നൈ : അണ്ണാനഗറിൽ പാട്ടിനെച്ചൊല്ലിയുള്ള വാക്‌തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. തിരുമംഗലത്തിനടുത്ത് താമസിക്കുന്ന കമലേഷിനാണ് പരിക്കേറ്റത്. സംഭവത്തിൽ കീഴ്‌നടുവങ്കരൈ സ്വദേശി റോബർട്ടിനെ പോലീസ് അറസ്റ്റുചെയ്തു. വാക്‌തർക്കം പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു . ഇതോടെ റോബർട്ട് കമലേഷിന്റെ തലയിൽ കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു. കമലേഷിന്റെ പരാതിയിലാണ് അണ്ണാനഗർ പോലീസ് റോബർട്ടിനെ അറസ്റ്റ് ചെയ്തത്. To advertise here, Contact Us കൊലപാതകമടക്കം റോബർട്ടിന്റെ പേരിൽ നേരത്തെ പല കേസുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Read More

ചരിത്രം കുറിച്ച് വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അഗ്നിവീർ

ചെന്നൈ: താംബരം വ്യോമസേന താവളത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തപ്പോൾ മേഘാ മുകുന്ദൻ കുറിച്ചത് ചരിത്രം. അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളിവനിത എന്ന പെരുമയാണ് ഈ മലമ്പുഴ സ്വദേശി സ്വന്തമാക്കിയത്. വ്യോമസേനയിൽനിന്ന് വിരമിച്ച അച്ഛന്റെ പാത പിന്തുടർന്നാണ് 21-കാരിയായ മേഘ സൈനിക സേവനം തിരഞ്ഞെടുത്തത്. മേഘയടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 234 വനിതകൾ ശനിയാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിനുശേഷം വ്യോമസേനയുടെ ഭാഗമായി. മലമ്പുഴ ശാസ്താ കോളനി വൃന്ദാവൻനഗറിൽ മേഘമൽഹാറിൽ വിമുക്തഭടൻ കെ.വി. മുകുന്ദന്റെയും സുമയുടെയും രണ്ട് പെൺമക്കളിൽ രണ്ടാമത്തെയാളാണ് മേഘ.…

Read More

സംസ്ഥാനത്ത് നിക്ഷേപങ്ങൾ വർധിക്കുന്നു

ചെന്നൈ : ഈവർഷം അഞ്ചുമാസത്തിനിടയിൽ തമിഴ്‌നാട്ടിലേക്കെത്തിയത് ഏഴുലക്ഷം കോടിയുടെ നിക്ഷേപം. ഇതിലൂടെ മൂന്നുദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. വിൻഫാസ്റ്റ്, ടാറ്റ പവർ, ആപ്പിൾ വിതരണക്കാരായ ഫോക്സ്‌കോൺ, ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോൺ തുടങ്ങിയ വൻകിടക്കാരാണ് തമിഴ്‌നാട്ടിൽ നിക്ഷേപമിറക്കാൻ രംഗത്തെത്തിയത്. ഈവർഷംനടന്ന നിക്ഷേപകസംഗമത്തിൽ ഗുജറാത്തിന് 26.33 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചെങ്കിലും ഭൂരിഭാഗവും അന്തിമമായിട്ടില്ല. അതേസമയം, തമിഴ്‌നാട്ടിൽ നിക്ഷേപമുറപ്പിച്ച കമ്പനികളെല്ലാം കരാർ ഒപ്പുവെച്ചതായും ചിലതിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും വ്യവസായവകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പിക്‌സൽ സ്മാർട്ട്‌ഫോണുകൾ നിർമിക്കാൻ ഫോക്സ്‌കോണുമായി ചർച്ചകൾ അന്തിമമായിട്ടുണ്ട്. ഉടൻ…

Read More

സംസ്ഥാനത്ത് ഇന്ത്യസഖ്യത്തിന് വിജയമെന്ന് എന്ന് എക്സിറ്റ് പോളുകൾ

rahul stalin

ചെന്നൈ : തമിഴകത്തിൽ ഇന്ത്യസഖ്യം കരുത്ത് കാട്ടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ നടത്തിയ സർവേകളിൽ ചിലത് 35 സീറ്റുകൾവരെ ഇന്ത്യസഖ്യത്തിന് പ്രവചിക്കുമ്പോൾ എൻ.ഡി.എ. സഖ്യത്തിന് നാലുസീറ്റ് വരെ പ്രവചിക്കുന്നു. അതേസമയം അണ്ണാ ഡി.എം.കെ. സഖ്യം എൻ.ഡി.എ. സഖ്യത്തെക്കാൾ മോശമായ പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നുമാണ് കണ്ടെത്തൽ. അതേസമയം, തമിഴ്‌ചാനലായ തന്തി ടി.വി. നടത്തിയ സർവേയിൽ മുഴുവൻസീറ്റുകളും ഇന്ത്യസഖ്യം നേടുമെന്നാണ് പ്രവചിക്കുന്നത്. കോയമ്പത്തൂരിലും തിരുനെൽവേലിയിലും ബി.ജെ.പി. കടുത്ത വെല്ലുവിളി ഉയർത്തിയാലും ഈ രണ്ടുസീറ്റുകളിലും ഇന്ത്യസഖ്യത്തിൽ മത്സരിച്ച ഡി.എം.കെ, കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് തന്തി ടി.വി. എക്സിറ്റ് പോൾ…

Read More

ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു; രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നൈ : ചെന്നൈയ്ക്കു സമീപം തിരുവള്ളൂരിൽ സ്വകാര്യ പെയിന്റ് ഫാക്ടറിയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുതൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. കാക്കലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പെയിന്റ് ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. മരിച്ച രണ്ടുപേർക്ക് തിരിച്ചറിയാനാകാത്തവിധം പൊള്ളലേറ്റിരുന്നു. സ്ഫോടനത്തിൽ പുറത്തേക്ക് തെറിച്ച ലോഹദണ്ഡ് ദേഹത്തുവീണാണ് മറ്റൊരു തൊഴിലാളി മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലുമുണ്ടോയെന്ന് തിരച്ചിൽ നടത്തുകയാണ് ഫാക്ടറിയിൽനിന്നുള്ള തീയും പുകയും കണ്ട് പരിസരവാസികളാണ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചത്. മണിക്കൂറുകളോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

Read More

സംസ്ഥാനത്ത് കഴിഞ്ഞവർഷം ബൈക്കപകടത്തിൽ മരിച്ചത് 8,113 പേർ

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷം ഇരുചക്രവാഹനാപകടങ്ങളിൽ 8,113 പേരുടെ ജീവൻ പൊലിഞ്ഞു. 2022-ൽ 7,626 പേരാണ് മരിച്ചത്. ഒറ്റവർഷംകൊണ്ട് മരണസംഖ്യയിൽ ആറുശതമാനമാണ് വർധന. സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്. 2023-ൽ സംസ്ഥാനത്തുണ്ടായ വാഹനപകടങ്ങളിലായി മൊത്തം മരിച്ചത് 18,347 പേരാണ്. ഇതിൽ ഇരുചക്രവാഹനാപകടമരണംമാത്രം 44 ശതമാനം വരും. ഇതിൽത്തന്നെ ഹെൽമെറ്റ് ധരിക്കാതെ മരിച്ചവർ 2,426 പേരാണ്‌. മൊത്തമുള്ള മരണത്തിന്റെ 29 ശതമാനമാണിത്. 2022-ൽ ഹെൽമെറ്റ് ധരിക്കാത്തതുമൂലമുള്ള മരണം 2,477 ആയിരുന്നു. 2023-ൽ ഹെൽമെറ്റ് ധരിക്കാതെ ഏറ്റവുംകൂടുതൽ മരണമുണ്ടായത് ചെന്നൈക്കടുത്ത തിരുവള്ളൂരിലാണ്-157. തൊട്ടുപിറകിൽ കോയമ്പത്തൂരും-155.…

Read More

വനമേഖലയിൽ തീപ്പിടിത്തം; ആളപായമില്ല

fire

ചെന്നൈ : ചെന്നൈയ്ക്കടുത്ത പള്ളിക്കരണൈ സംരക്ഷിത വനമേഖലയിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പലയിടങ്ങളും കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. തൊട്ടടുത്ത പട്ടയഭൂമിയിൽ നിന്നാണ് തീ പടർന്നതെന്നു കരുതുന്നു. കഴിഞ്ഞമാസവും വനമേഖലയിൽ ചെറിയ തീപ്പിടിത്തമുണ്ടായി. ജില്ല വനംവകുപ്പ് ഓഫീസർ ശരവണൻ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു. രണ്ട് ഹെക്ടറോളം വനത്തിൽ തീപ്പിടിത്തമുണ്ടായതായി അദ്ദേഹം അറിയിച്ചു. ധാരാളം പക്ഷികൾ കൂട്ടമായെത്തുന്ന പ്രദേശമാണിത്. ഉയർന്ന താപനിലയാവും തീപ്പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.

Read More

വാക്കുതർക്കം; കോയമ്പേട് ചന്തയിലെ തൊഴിലാളിയെ ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു

ചെന്നൈ : വാക്‌തർക്കത്തെത്തുടർന്ന് കോയമ്പേട് ചന്തയിലെ തൊഴിലാളിയെ യുവാവ് ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു. പെരമ്പല്ലൂർ സ്വദേശിയായ ചുമട്ടുതൊഴിലാളി ശേഖർ (48) ആണ് മരിച്ചത്. രാത്രി ചന്തയ്ക്കു സമീപമുള്ള ഹോട്ടലിനുമുന്നിൽ ഉറങ്ങിയ ശേഖറിനെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് ശക്തി എന്നയാൾ വിളിച്ചുണർത്തിയതാണ് പ്രശ്നത്തിനുതുടക്കം. തുടർന്നുണ്ടായ വാക്‌തർക്കം ആക്രമണത്തിൽ കലാശിച്ചു.

Read More

തമിഴ്നാട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 200 കുപ്പി മുലപ്പാൽ കണ്ടെടുത്തു: മരുന്നുകട മുദ്രവെച്ചു

ചെന്നൈ : തമിഴ്നാട്ടിൽ അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ മരുന്നുകടയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മുദ്രവെച്ചു. മാധാവരം കെ.കെ.ആർ. ഗാർഡന് സമീപം സെബിയം മുത്തയ്യ നടത്തിയ മരുന്നുകടയിൽനിന്നാണ് 200-ലേറെ കുപ്പി മുലപ്പാൽ പിടിച്ചെടുത്തത്. സംസ്കരിച്ച മുലപ്പാൽ ഓൺലൈൻവഴിയാണ് വിൽപ്പന നടത്തിയിരുന്നത്. 50 മില്ലീലിറ്റർ മുലപ്പാലിന് 500 രൂപയാണ് ഈടാക്കിയത്. ഏപ്രിലിലാണ് വിൽപ്പന ആരംഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയായി അധികൃതർ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് വിൽപ്പന നടത്തിയിരുന്നത്. മുലപ്പാൽ എവിടെനിന്നാണ് സംസ്കരിച്ചതെന്നും സംസ്കരിക്കാനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോയെന്നും പരിശോധിക്കും. കട നടത്തിയയാളെ തിരയുന്നുണ്ട്. തമിഴ്‌നാട്ടിലെ 35…

Read More