അപൂർവമത്സ്യത്തെ ലേലത്തിൽ വിറ്റത് : 1.87 ലക്ഷത്തിന്

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ ഒരു മത്സ്യത്തൊഴിലാളി തമിഴിൽ കൂറൈ കഥഴൈ എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോക്കർ മത്സ്യം ലേലം ചെയ്ത് 1.87 ലക്ഷം രൂപയ്ക്ക്. അതിരമ്പട്ടണം കാരയൂരിലെ മീൻപിടിത്തക്കാരൻ രവിയുടെ വലയിൽ കുടുങ്ങിയ ഈ മത്സ്യത്തിന്റെ ജൈവശാസ്ത്രനാമം ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (protonibia diacanthus) എന്നാണ്. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ…

Read More

ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു: 12 പേർ അറസ്റ്റിൽ

ചെന്നൈ : കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 12 പേർ അറസ്റ്റിലായി. 1.4 ലക്ഷം രൂപ വിലമതിക്കുന്ന ടിക്കറ്റുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മത്സരം നടന്ന ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിനുസമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്ധ്രസ്വദേശി എഴുമലൈ(38), തമിഴ്‌നാട് സ്വദേശികളായ ഹയാത്ത് ബാഷ (38), ശ്യാം (20), കിഷോർ (27), വിനീത് കുമാർ (25), കാളീശ്വരൻ മൂർത്തി (24), രാജ്കുമാർ (34), വിഘ്‌നേശ് (32), സുരേഷ് (47), വെങ്കിട്ടസുബ്രഹ്മണ്യൻ (51), സന്തോഷ് (19), ശ്രീജിത്ത് (27)…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടച്ചു: വേനലവധി തുടങ്ങി

ചെന്നൈ : സർക്കാർ വിദ്യാലയങ്ങൾ ബുധനാഴ്ച അടച്ചതോടെ തമിഴ്‌നാട്ടിൽ വേനലവധി തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ജൂൺനാലിന് ശേഷം മാത്രമേ ഇനി സ്‌കൂളുകൾ തുറക്കുകയുളളൂ. കനത്തചൂട് മൂലം സ്‌കൂളുകൾ തുറക്കുന്നത് വീണ്ടും നീളാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. ക്ലാസുകൾ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.

Read More

ജീവൻ അപകടത്തിൽ; ‘സ്‌മോക്ക്’ ബിസ്‌കറ്റ് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ : വായിൽവെക്കുമ്പോൾ പുകവരുന്ന സ്‌മോക്ക് ബിസ്കറ്റ് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്. ഇതിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികൾ ശക്തമാക്കി. കുട്ടികൾ സ്‌മോക്ക് ബിസ്കറ്റ് കഴിക്കരുതെന്നും ജീവൻ അപകടത്തിലാവുമെന്നും മുന്നറിയിപ്പ് നൽകിത്തുടങ്ങി. ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പ്രത്യേക നിർദേശവും നൽകി. സ്‌മോക്ക് ബിസ്‌കറ്റിനുപുറമേ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻപാടില്ല. ഭക്ഷണത്തിൽ ഡ്രൈ ഐസ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ദ്രവനൈട്രജൻ ശരീരകോശങ്ങളെ മരവിപ്പിക്കുകയും ദഹനനാളിയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പുനൽകുന്നു. ആദ്യഘട്ടത്തിൽ…

Read More

ചൂട് കനക്കുന്നു; സംസ്ഥാനത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്

ചെന്നൈ : കടുത്ത ചൂട് കാരണം തമിഴ്‌നാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. തെക്കൻ ജില്ലകളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് കുറവ് വന്നത്. വെള്ളമില്ലാത്തതിനാൽ വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നുവെന്ന വാർത്തയും വിനോദ സഞ്ചാരികളെ അകറ്റാൻ കാരണമായി. ചൂട് സഹിക്കാൻ കഴിയാത്തതും നദികളിലെയും തടാകങ്ങളിലെയും വെള്ളം വറ്റിയതും സഞ്ചാരികൾ കുറയാൻ കാരണമായി. കഴിഞ്ഞവർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 4.42 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ തമിഴ്‌നാട്ടിലെത്തി. ആഭ്യന്തര സഞ്ചാരികളടക്കം 72 ലക്ഷം പേർ ഇതേ കാലയളവിൽ കഴിഞ്ഞവർഷം തമിഴ്‌നാട്ടിലെത്തിയിരുന്നു. വിനോദ…

Read More

പരീക്ഷണം പലതരം; കർണാടകയിൽ ‘സിംഹം’ എന്ന പേരിൽ അറിയുന്ന അണ്ണാമലൈയെ കേരളത്തിലും കർണാടകയിലും പ്രചാരണത്തിനിറക്കി ബി.ജെ.പി

ചെന്നൈ : കേരളത്തിലും കർണാടകയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂരിലെ സ്ഥാനാർഥി കൂടിയായ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിലും സജീവമായി പ്രചാരണത്തിനിറങ്ങുന്നത്. മുൻ ഐ.പി.എസ്. ഓഫീസറെന്ന നിലയിലും മാധ്യമ ഇടപെടലുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവ സാന്നിധ്യമറിയിക്കാറുള്ള അണ്ണാമലൈയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. കേരളത്തിലും കർണാടകയിലും ആവശ്യമെങ്കിൽ ഉത്തരേന്ത്യയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ ‘സിംഹം’ എന്ന പേരിലാണ് അണ്ണാമലൈ അറിയപ്പെടുന്നത്. തിരുവനന്തപുരം,…

Read More

നഗരത്തിലെ ടാസ്മാകുകളിൽ ബിയർ വിൽപ്പനയിൽ 40 ശതമാനം വർധന

ചെന്നൈ : വേനൽച്ചൂട് കടുത്തതോടെ തമിഴ്‌നാട്ടിൽ ബിയർ വിൽപ്പന കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ബിയർ വിൽപ്പനയിൽ 40 ശതമാനം വർധനവുണ്ടായതായി ടാസ്മാക് അധികൃതർ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷം കെയ്സ് ബിയറാണ് തമിഴ്നാട്ടിൽ വിൽക്കുന്നത്. എന്നാൽ, ഇപ്പോൾ 1.40 ലക്ഷം കെയ്‌സ് ബിയർ വിൽപ്പന നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മേയ് മാസത്തിൽ ചൂട് വീണ്ടും കനക്കുന്നതോടെ വിൽപ്പനയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്നിൽക്കണ്ട് മദ്യനിർമാണശാലകളിൽ കൂടുതൽ ബിയർ ഉത്പദനം ആരംഭിച്ചിട്ടുണ്ടെന്നും ടാസ്മാക് അധികൃതർ അറിയിച്ചു.

Read More

മിതമായ നിരക്കീടാക്കുന്ന ഭക്ഷണസ്റ്റാളുകൾ; ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം

ചെന്നൈ : റെയിൽവേ സ്റ്റേഷനുകളിൽ കുറഞ്ഞവിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. രാജ്യത്ത് 100 സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് സൗജന്യ നിരക്കിലുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയാണ് നിരക്ക്. തൈര്, ലെമൻ റൈസ്, പുളി ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക. വിവിധ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. സീൽ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് വില. ദക്ഷിണ റെയിൽവേയിൽ 34 റെയിൽവേ സ്റ്റേഷനുകളിലാണ്…

Read More

വടക്കൻ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ ഉൾജില്ലകളിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും വടക്കൻ തമിഴ്‌നാടിൻ്റെ ഉൾജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട്: തമിഴ്‌നാട്ടിൽ രണ്ടിടത്ത് മഴ പെയ്തു. പുതുവൈയിലും കാരയ്ക്കലിലും വരണ്ട കാലാവസ്ഥയാണ്. പരമാവധി താപനില: തമിഴ്‌നാട്ടിലെ ഉൾനാടൻ ജില്ലകളിലെ സമതലങ്ങളിൽ പലയിടത്തും ഉയർന്ന താപനില സാധാരണയിൽ നിന്ന് 2 ഡിഗ്രി മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ്.…

Read More

നഗരത്തിലെ 7 സോണുകളിൽ 2 ദിവസത്തേക്ക് കുടിവെള്ള വിതരണത്തെ തടസ്സപ്പെടും; വിശദംശനങ്ങൾ അറിയാൻ  

ചെന്നൈ: ചെന്നൈ കുടിവെള്ള ബോർഡിൻ്റെ പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കൽ ജോലികൾ നടക്കുന്നതിനാൽ വളസരവാക്കം, ആലന്തൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും. ഇത് സംബന്ധിച്ച് ചെന്നൈ കുടിവെള്ള ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ചെന്നൈ മെട്രോ റെയിൽ കമ്പനിയുടെ പേരിൽ മൗണ്ട് പൂന്തമല്ലി റോഡിലെ (ബോറൂർ ജംക്‌ഷൻ) പ്രധാന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കാൻ പോകുകയാണ് . ആയതിനാൽ ഇന്ന് രാത്രി 9 മുതൽ 27 ന് രാത്രി 9 വരെ 2 ദിവസത്തേക്ക് അമ്പത്തൂർ, അണ്ണാനഗർ,…

Read More