കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച: സംസ്ഥാനത്തിന് വേണ്ട ആവശ്യപട്ടികയുമായി സ്റ്റാലിൻ

ചെന്നൈ : കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച പാർലമെന്ററിൽ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ തമിഴ്‌നാടിന്റെ ആവശ്യങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബജറ്റിൽ ഉൾപ്പെടുത്തേണ്ട സംസ്ഥാനത്തിന്റെ പ്രധാനാവശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിൻ മുന്നോട്ടുവെച്ചത്. ചെന്നൈ മെട്രോ റെയിൽ പദ്ധതിയ്ക്ക് കഴിഞ്ഞമൂന്നുവർഷമായി കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. ഇത് അനുവദിക്കണം. താംബരം-ചെങ്കൽപ്പേട്ട് അതിവേഗ ആകാശപാത, കോയമ്പത്തൂർ, മധുര മെട്രോ റെയിൽ എന്നിവയ്ക്ക് അനുമതിനൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടത്തുമെന്നുപ്രഖ്യാപിച്ചിരിക്കുന്ന റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കണം, കേന്ദ്ര ഭവനനിർമാണ പദ്ധതികൾക്കുള്ള തുക വർധിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Read More

വർധിച്ചുവരുന്ന തീവണ്ടിയപകടങ്ങളുടെ ഉത്തരവാദിത്വം ഉന്നതർക്ക്; ജീവനക്കാരുടെ സംഘടനകൾ

ചെന്നൈ : തീവണ്ടിയപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു മുൻപുതന്നെ ജീവനക്കാരെ പഴിചാരി കൈകഴുകുന്ന അധികൃതരുടെ നടപടികളിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു. വർധിച്ചുവരുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാകാൻ അനുവദിക്കരുതെന്ന് പതിനൊന്ന് റെയിൽവേ സംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു. സുരക്ഷാമാർഗനിർദേശങ്ങൾ അവഗണിക്കാൻ മുകളിൽനിന്ന് നിർദേശംവരുന്നതും ഒഴിവുകൾ നികത്താത്തതും തന്ത്രപ്രധാനമേഖലകൾപോലും സ്വകാര്യവത്കരിക്കുന്നതുമാണ് അടുത്തകാലത്ത് തീവണ്ടിയപകടങ്ങൾ പെരുകാൻ കാരണമെന്ന് പ്രസ്താവന പറയുന്നു. അപകടങ്ങളുണ്ടായാൽ അതിന്റെ കാരണം നിർണയിക്കുന്നതിന്‌ മുൻപുതന്നെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും ട്രെയിൻ മാനേജരുമടക്കമുള്ളവർക്കാണ് ഉത്തരവാദിത്വമെന്ന് പ്രഖ്യാപിക്കുകയാണ് അധികൃതർ ചെയ്യുന്നത്. മിക്ക…

Read More

നെഞ്ചുവേദന; സെന്തിൽ ബാലാജി വീണ്ടും ആശുപത്രിയിൽ

ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽക്കഴിയുന്ന മുൻമന്ത്രി സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് ഓമന്ദുരാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെഷൻസ് കോടതി തിങ്കളാഴ്ച അദ്ദേഹത്തിനെതിരേ കുറ്റംചുമത്താനിരിക്കെയാണിത്. പുഴൽ സെൻട്രൽ ജയിലിലായിരുന്ന ബാലാജിക്ക്‌ ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിച്ചതിനുശേഷം പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നെന്ന് ജയിൽവൃത്തങ്ങൾ പറഞ്ഞു. ഉടൻ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. അവിടെനിന്ന് ഓമന്ദുരാർ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അറസ്റ്റിലായ ബാലാജിയെ നെഞ്ചുവേദനയെത്തുടർന്ന് നേരത്തേ ഇതേ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീടദ്ദേഹത്തിനെ കാവേരി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്തു. നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. അഞ്ചംഗ ഏകോപന സമിതിയിൽ ഉദയനിധിയും; മറ്റ് അംഗങ്ങൾ ഇവർ

udayanidhi

ചെന്നൈ : രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.എം.കെ. യുടെ പ്രധാന സമിതിയിൽ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി. അഞ്ചംഗ ഏകോപന സമിതിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉദയനിധിക്ക്‌ ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോടെ ഡി.എം.കെ.യുടെ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കായികമന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്.…

Read More

ഉപമുഖ്യമന്ത്രി പദം പദവി ലഭിക്കാൻ യോഗ്യത മുഖ്യമന്ത്രിയുടെ മകൻ എന്നത് മാത്രം; ഉദയനിധിയെ പരിഹസിച്ച് അണ്ണാ ഡി.എം.കെ.

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവി ലഭിക്കാൻ കായികമന്ത്രി ഉദയനിധി സ്റ്റാലിനുള്ള യോഗ്യത മുഖ്യമന്ത്രി സ്റ്റാലിന്റെ മകനായത് മാത്രമാണെന്ന് അണ്ണാ ഡി.എം.കെ. പാർട്ടിയുടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കാനുള്ള അവകാശം ഡി.എം.കെ.യ്ക്കുണ്ട്. എന്നാൽ ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആരെയും സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കാത്തതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ചോദിച്ചു. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയകുമാർ. മറ്റ് പ്രധാന നേതാക്കളെ തഴഞ്ഞു ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നതിന് കാരണം ഡി.എം.കെ. യിൽ കുടുംബ രാഷ്ട്രീയമായതിനാലാണെന്നും ജയകുമാർ കുറ്റപ്പെടുത്തി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന…

Read More

കേരളത്തിൽ നിപ; അതിർത്തിയിൽ ജാഗ്രത; ചെക്‌പോസ്റ്റുകളിൽ ജീവനക്കാരെ നിയോഗിച്ച് ആരോഗ്യവകുപ്പ്

ചെന്നൈ : കേരളത്തിൽ നിപമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ തമിഴ്‌നാട് ജാഗ്രതാ നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട്ടിൽ ആർക്കും നിപ ബാധയില്ലെന്നും നിലവിലുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരള അതിർത്തിയിൽ കോയമ്പത്തൂർ, നീലഗനിരി, തിരുപ്പുർ, തേനി, തെങ്കാശി, കന്യാകുമാരി ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിപയോട് സാമ്യമുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമാന ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്കു വിധയമാക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Read More

കോൺഗ്രസ് പാർട്ടി ശക്തിപ്പെടാൻ സംസ്ഥാനത്തുടനീളം യാത്ര; രാഹുൽ ഉദ്ഘാടനം ചെയ്യും

ചെന്നൈ : പാർട്ടി ശക്തിപ്പെടുത്തുന്നതിന് തമിഴ്‌നാട്ടിലുടനീളം യാത്രനടത്താൻ സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യാത്ര ഉദ്ഘാടനംചെയ്യും. കന്യാകുമാരിമുതൽ ചെന്നൈവരെയും നാഗപട്ടണംമുതൽ നീലഗിരിവരെയുമാണ് യാത്ര. രാഹുൽ ഗാന്ധി കാണിച്ചപാതയിൽ ശരിയായദിശയിലാണ് കോൺഗ്രസ് മുന്നേറുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവ പെരുന്തുഗൈ പറഞ്ഞു. പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചാൽ തമിഴ്‌നാട്ടിൽ അധികാരത്തിലേക്കുള്ളദൂരം കുറയും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യമുന്നണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്. -അദ്ദേഹം പറഞ്ഞു.

Read More

ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രിപദവി : ഊഹാപോഹങ്ങൾ തള്ളി ഉദയനിധി

ചെന്നൈ : തന്റെ ഉപമുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി യുവജനക്ഷേമ-കായികവകുപ്പുമന്ത്രി ഉദയനിധി സ്റ്റാലിൻ. നിലവിൽ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ സെക്രട്ടറിസ്ഥാനം ഹൃദയത്തോട്‌ ചേർത്തുനിർത്തുകയാണെന്നും ഉദയനിധി പറഞ്ഞു. ശനിയാഴ്ചനടന്ന ഡി.എം.കെ. യുവജനവിഭാഗം 45-ാം സ്ഥാപകദിനാഘോഷത്തിൽത്തന്നെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പ്രമേയം പാസാക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ ഗോസിപ്പുകളിലൂടെയും ഊഹാപോഹങ്ങളിലൂടെയും ഞാൻ ഉപമുഖ്യമന്ത്രിയാകുമെന്ന നിഗമനത്തിൽ നിങ്ങളെത്തി. ഉപമുഖ്യമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയമുന്നേറ്റമുണ്ടായത് യുവജനവിഭാഗത്തിലൂടെയാണ്. മറ്റെല്ലാവിഭാഗത്തെക്കാളും യുവജനവിഭാഗം എല്ലായ്‌പ്പോഴും മുൻനിരയിലാണ്. മറ്റുപദവികളിലേക്ക് ഉയർത്തപ്പെട്ടാലും യുവജനവിഭാഗം സെക്രട്ടറി പദവി ജീവിതത്തിൽ ഒരിക്കലും മറക്കില്ല’’- ഉദയനിധി പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി…

Read More

പൊൽപ്പനായിക്കോട്ടെ രണ്ടാംഘട്ട ഖനനത്തിൽ ചെമ്പ് ആണികൾ കണ്ടെത്തി

ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊൽപ്പനായിക്കോട്ടയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട ഖനനത്തിൽ ചെമ്പ് ആണികൾ കണ്ടെത്തി. പുതുക്കോട്ട ജില്ലയിലെ പൊൽപ്പനായിക്കോട്ടയിൽ തമിഴ്‌നാട് സർക്കാർ ആദ്യഘട്ട ഖനനം നടത്തിയപ്പോൾ സ്വർണ്ണ മൂക്കുത്തികൾ, കറുപ്പും ചുവപ്പും കലർന്ന പാത്രങ്ങൾ, പായൽ മുത്തുകൾ എന്നിവയുൾപ്പെടെ ധാരാളം പുരാതന വസ്തുക്കൾ കണ്ടെത്തിയിരുന്നു. അതിനുശേഷം ജൂൺ 18 ന് കൊട്ടാര സമുച്ചയത്തിൻ്റെ തെക്ക് ഭാഗത്ത് രണ്ടാം ഘട്ട ഖനനം ആരംഭിച്ചത്. ചെന്നൈയിൽ നിന്ന് വീഡിയോയിലൂടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് ഖനനം ഉദ്ഘാടനം ചെയ്തത്. 6 സ്ഥലങ്ങളിൽ കുഴിയെടുത്ത് രണ്ടാംഘട്ട ഖനന ജോലികൾ നടന്നുവരികയാണ്. എക്‌സ്‌വേഷൻ…

Read More