മെയ് 14 വരെ തമിഴ്‌നാട്ടിലെ 8 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

rain

ചെന്നൈ: നീലഗിരി, കോയമ്പത്തൂർ, തേനി, ജില്ലകളിൽ ഇന്ന് മുതൽ മെയ് 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്‌നാട്ടിൽ രണ്ടിടത്ത് മഴ പെയ്തിട്ടുണ്ട്. എന്നാൽ പുതുവൈയിലും കാരയ്ക്കലിലും പൊതുവെ വരണ്ട കാലാവസ്ഥയാണ്. തമിഴ്‌നാട്ടിലെ ഉൾനാടൻ ജില്ലകളിലെ സമതലങ്ങളിൽ പലയിടത്തും ഉയർന്ന താപനില സാധാരണയോട് അടുത്തും രണ്ടിടങ്ങളിൽ സാധാരണയേക്കാൾ വളരെ കൂടുതലുമായിരുന്നു. തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ഉയർന്ന താപനില ആണെങ്കിലും പൊതുവെ സാധാരണ നിലയ്ക്ക് അടുത്തു തന്നെയാണ്. കരൂർ പരമത്തിയിൽ 41.5 ഡിഗ്രി സെൽഷ്യസ്…

Read More

സംസ്ഥാനത്ത് 23 ഇനം നായകൾക്ക് വിലക്ക്; ഉത്തരവിറക്കി തമിഴ്‌നാട് മൃഗക്ഷേമവകുപ്പ്

ചെന്നൈ : അപകടകാരികളായ 23 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതും പ്രജനനം നടത്തുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് തമിഴ്‌നാട് മൃഗക്ഷേമവകുപ്പ് ഉത്തരവിറക്കി. രജിസ്‌ട്രേഷനില്ലാതെ നായകളെ വളർത്തുന്നവർക്ക് 1000 രൂപ പിഴശിക്ഷ വിധിക്കുമെന്ന് ചെന്നൈ നഗരസഭയും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് രണ്ട് റോട്ട് വീലർ നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് വളർത്തുനായകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അപകടകാരികളായ നായകളുടെ പ്രജനനം തടയണമെന്നാവശ്യപ്പെട്ട് രണ്ടുമാസംമുമ്പ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയത്. റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, കോക്കേഷ്യൻ ഷെപേർഡ്, വൂൾഫ്…

Read More

പടക്ക നിർമാണ കേന്ദ്രങ്ങളിലെ തുടർ അപകടങ്ങൾ: അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ ക്ഷേമ വകുപ്പ്

blast crackers

ചെന്നൈ: പടക്ക അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പടക്ക നിർമാണശാലകൾക്ക് അനുമതി നൽകുന്നതും തൊഴിലാളി സുരക്ഷയും സംബന്ധിച്ച് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ ക്ഷേമ വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. നിരവധി പടക്കനിർമാണ ശാലകളുള്ള തമിഴ്നാട്ടിലും വിരുദുനഗർ ജില്ലയിലും പടക്കനിർമാണ ശാലകളുള്ള മറ്റു പ്രദേശങ്ങളിലും പലപ്പോഴും അപകടങ്ങൾ ഉണ്ടാകുകയും ജീവഹാനി വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. വില്ലുപുരത്തും ഇപ്പോൾ ശിവകാശിയിലും അടുത്തിടെയുണ്ടായ അപകടങ്ങൾ കാരണം പൊതുജനങ്ങൾ ഏറെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ, തമിഴ്‌നാട്ടിലെ പടക്കനിർമാണശാലകൾ ശരിയായ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത്, തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ…

Read More

ചെന്നൈ | അറ്റകുറ്റപ്പണികൾ: ചില ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി

train

ചെന്നൈ: ചെങ്കൽപട്ട് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ചെന്നൈ ബീച്ച്-ചെങ്കൽപട്ട് ഇടയിൽ രാവിലെ 9.25നും 10നും ചെങ്കൽപട്ട്-ചെന്നൈ ബീച്ചിനുമിടയിൽ 11.30നും 12നും സർവീസ് നടത്തുന്ന ഇലക്ട്രിക് ട്രെയിനുകൾ നാളെ (12ന്) സിംഗപ്പെരുമാൾകോവിൽ-ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.

Read More

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 % മിന്നും വിജയം; പെൺകുട്ടികൾ മുന്നിൽ

students

ചെന്നൈ : തമിഴ്‌നാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 ശതമാനം വിജയം. സംസ്ഥാനത്ത് 38 ജില്ലകളിൽ അരിയല്ലൂർ ജില്ലയിലാണ് കൂടുതൽ വിജയശതമാനം. ഇവിടെ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 97.31 ശതമാനം പേർ ജയിച്ചു. ശിവഗംഗ, രാമനാഥപുരം ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനം. ശിവഗംഗയിൽ പരീക്ഷയെഴുതിയ 97.02 ശതമാനവും രാമനാഥപുരത്ത് 96.02 ശതമാനം വിദ്യാർഥികളും വിജയിച്ചു. 4,105 സ്കൂളുകൾ 100 ശതമാനം വിജയംനേടി. ഇതിൽ 1,364 എണ്ണവും സർക്കാർ സ്കൂളുകളാണ്. പരീക്ഷയെഴുതിയ ഭിന്നശേഷിക്കാരായ 13,510 വിദ്യാർഥികളിൽ 12,491 പേർ വിജയിച്ചു. ഗോത്രവർഗക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 92…

Read More

നഗരത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ ദമ്പതിമാർക്ക് പരിക്കേറ്റു.

ചെന്നൈ : ചൂളൈമേടിൽ തെരുവുനായയുടെ കടിയേറ്റ് ദമ്പതിമാർക്ക് പരിക്കേറ്റു. ഇവിടെ താമസിക്കുന്ന സുരേഷ്, ഭാര്യ നീല എന്നിവരുടെ കാലിനാണ് കടിയേറ്റത്. ഇരുവരും വീടിനുസമീപത്തെ കടയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്തു.  

Read More

‘തമിഴ് പുതൽവൻ’ പദ്ധതി അടുത്തമാസം മുതൽ; സംസ്ഥാനത്തെ കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ; വിശദാംശങ്ങൾ

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് തമിഴ്‌നാട്ടിൽ അടുത്തമാസം തുടക്കമാവും. മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനംചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചത്. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂൺമാസത്തിൽ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. പന്ത്രണ്ടാംക്ലാസു കഴിഞ്ഞ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള…

Read More

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് അവതരിപ്പിച്ച് സർക്കാർ

ചെന്നൈ : സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ ഈ മാസം അവസാനത്തോടെ നടപ്പാക്കും. 100 എം.ബി.പി.എസ്. (മെഗാബൈറ്റ്സ് പെർ സെക്കൻഡ്) വേഗമുള്ള ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷനുകളാകും എല്ലാ സ്കൂളുകളിലും ലഭ്യമാക്കുക. സംസ്ഥാനത്തെ 46 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സ്കൂളുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 6223 ഗവ. ഹൈസ്കൂൾ ആൻഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 5907 എണ്ണത്തിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിച്ചു. 6992 ഗവ. മിഡിൽ…

Read More

ശിവകാശിയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പത്തുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുസ്ത്രീകളുൾപ്പെടെ പത്തുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സെങ്കമലപ്പട്ടിയിൽ സുദർശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനമുണ്ടായത്. അടുത്തടുത്തുള്ള പത്തുമുറികളിലായാണ് ശാല പ്രവർത്തിച്ചിരുന്നത്. ഓരോ മുറിയിലും മൂന്നും നാലും പേർ ജോലിചെയ്യുന്നുണ്ടായിരുന്നു. നിർമാണത്തിനിടെ രാസവസ്തുക്കൾ തമ്മിലുരഞ്ഞ് തീപടർന്നാണ് പൊട്ടിത്തെറിച്ചത്. മിക്കമുറികളും സ്ഫോടനത്തിൽ നിലംപൊത്തി. നാലുപേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്. മരണമടഞ്ഞവരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽനിന്നുള്ളവരാണ്. പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. തിരഞ്ഞെടുപ്പുകമ്മിഷന്റെ അനുമതി ലഭിച്ചശേഷം സഹായധനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി…

Read More

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവേശനത്തിന് വിദ്യാർഥികൾ കൂടുന്നു

ചെന്നൈ : പ്ലസ് ടു കഴിഞ്ഞ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിച്ച് പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് പോകുന്നതാണ് നല്ലതെന്ന് ഒരുവിഭാഗംവിദ്യാർഥികൾ പറയുന്നു. ഡിഗ്രിക്ക് നല്ല കോഴ്‌സുകൾ പഠിച്ച് ഉപരിപഠനത്തിന് വിദേശത്ത് പോകണമെന്നാഗ്രഹിക്കുന്നവരുമുണ്ട് എൻജിനിയറിങ് പഠനത്തിന് ശേഷം ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാത്തതും ജോലിയുള്ളവരിൽ ഏറെ പേർക്കും കുറഞ്ഞ വേതനം ലഭിക്കുന്നതുമാണ് വിദ്യാർഥികളെ മറ്റുകോഴ്‌സുകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

Read More