ലോക്‌സഭാ തിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. യുടെ നിയന്ത്രണം ദിനകരന്റെ കൈകളിലെത്തും; അണ്ണാമലൈ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണ്ണാ ഡി.എം.കെ. യുടെ നിയന്ത്രണം ടി.ടി.വി. ദിനകരന്റെ കൈകളിൽ എത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. തേനിയിൽ എൻ.ഡി.എ. സഖ്യത്തിന് വേണ്ടി മത്സരിക്കുന്ന ദിനകരന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അണ്ണാമലൈ. എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ. യെ കരാറുകാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ ദിനകരന് ഒപ്പമാണ്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകും. അണ്ണാ ഡി.എം.കെ. യുടെ നേതൃത്വം നേരത്തേ തന്നെ ദിനകരന് ലഭിച്ചിരുന്നുവെങ്കിൽ സ്റ്റാലിന് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം നേടാൻ സാധിക്കില്ലായിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.…

Read More

ഇന്ന് വിഷു. ആഘോഷങ്ങളുമായി ചെന്നൈ മലയാളികളും!!

ചെന്നൈ : നഗരത്തിൽ വിഷുവിനെ വരവേറ്റ് മറുനാടൻ മലയാളികൾ. ഒരുപക്ഷേ ഇന്നു കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കേരളത്തിൽ ഒരുക്കുന്ന കണി പോലെ ഒരുപക്ഷെ അതിലും മനോഹരമായി അവർ കുടുംബത്തോടൊപ്പം ചേർന്ന് കണി ഒരുക്കി വിഷു ആഘോഷിക്കുന്ന തിരക്കിലാണ്. അവര്‍ക്കിത് വെറുമൊരു വിഷുവല്ല സ്വന്തം നാട് വിട്ട് മാറിനിൽക്കേണ്ടി വന്നത് കൊണ്ടുതന്നെ നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ് ഓരോ വിഷുവും വിഷു ആഘോഷിക്കാനുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരങ്ങളും അവർ മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്. കണിയൊരുക്കിയും കൈനീട്ടം…

Read More

സംസ്ഥാനത്തെ പോലീസുകാർ തപാൽവോട്ട് ചെയ്ത് തുടങ്ങി

ചെന്നൈ : പോലീസുകാർ തപാൽ വോട്ട് ചെയ്യാൻ തുടങ്ങി. വോട്ടെടുപ്പ് ദിവസം ഇവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമെന്നതിനാലാണ് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്. സംസ്ഥാനത്ത് 1.90 ലക്ഷം പോലീസുകാരുണ്ട്. ഇതിൽ 19,000 പോലീസുകാർ ചെന്നൈയിലാണ്. തപാൽ വോട്ട് ചെയ്യാനായി. സൗത്ത് ചെന്നൈ, സെന്റൽ ചെന്നൈ, നോർത്ത് ചെന്നൈ എന്നിവിടങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെയാണ് വോട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നത്

Read More

രാമനവമി യാത്രയ്ക്ക് സംസ്ഥാനത്തെ 11 ജില്ലകളിൽ അനുമതി അനുമതി നിഷേധി മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടിലെ 11 ജില്ലകളിൽ രാമനവമി യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നിഷേധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ക്രമസമാധാനപ്രശ്നത്തിനിടയാക്കുമെന്ന് വ്യക്തമാക്കിയാണ് യാത്ര കടന്നുപോകുന്ന ജില്ലകളിൽ ഹൈക്കോടതി അനുമതി നിഷേധിച്ചത്. ശ്രീ ആഞ്ജനേയം എൻഡോവ്‌മെന്റ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തേ യാത്രയ്ക്ക് അനുമതിചോദിച്ച് ട്രസ്റ്റ് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മലപ്പുറത്തുനിന്ന് 12-നാണ് യാത്ര തുടങ്ങുന്നത്. തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ, മധുര ഉൾപ്പെടെ 11 ജില്ലകളിലൂടെ കടന്നുപോയി 17-നാണ് യാത്ര കന്യാകുമാരിയിൽ അവസാനിക്കേണ്ടത്.…

Read More

ബി.ആർ.എസ്. യോഗത്തിൽ പോയ 106 സംസ്ഥാന സർക്കാർ ജീവനക്കാരെ സസ്പെൻഡ്ചെയ്തു

ഹൈദരാബാദ് : തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് മേഡക്ക് മണ്ഡലത്തിലെ ബി.ആർ.എസ്. സ്ഥാനാർഥി പി. വെങ്കടരാമ റെഡ്‌ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തതിന് 106 സംസ്ഥാന സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ്ചെയ്തു. സിദ്ദിപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ മനു ചൗധരിയാണ് ജില്ലാ ഗ്രാമീണ വികസന ഏജൻസിയിലെയും സെർപ്പിലെയും ഇ.ജി.എസിലെയും ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ബി.ജെ.പി.മേദക് സ്ഥാനാർഥി എം. രഘുനന്തൻ റാവുവാണ് പരാതി നൽകിയത്.

Read More

ദിണ്ടിഗലിൽ സൂര്യതാപമേറ്റ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ചെന്നൈ : സൂര്യതാപമേറ്റ് ദിണ്ടിഗൽ ജില്ലയിലെ രണ്ടിടങ്ങളിലായി കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഈറോഡിൽനിന്ന് കുടുംബത്തോടൊപ്പം പഴനി ക്ഷേത്രത്തിലെത്തിയ വിശ്വാസ് (8), വേടത്തൂർ അത്തുമേടിൽ ശക്തിവേൽ (50) എന്നിവരാണ് മരിച്ചത്. നേസലിംഗത്തിന്റെ മകൻ വിശ്വാസും കുടുംബവും വെള്ളിയാഴ്ച രാവിലെ പഴനിക്ഷേത്രം ദർശനം നടത്തിയശേഷം പടിയിറങ്ങി. കടുത്തചൂടിൽ ക്ഷീണിതനായിരുന്ന വിശ്വാസ് അല്പസമയത്തിനുള്ളിൽ തലകറങ്ങിവീണു. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ദിണ്ടിഗൽ ജില്ലയിലെ വേടത്തൂരിലെ അത്തുമേടിലെ ശക്തിവേൽ ബുധനാഴ്ച വയലിൽ ജോലിചെയ്യവേ ഉച്ചയ്ക്ക് 2.30-ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപവാസികൾ വേടത്തൂരിലെ ഗവ.…

Read More

രാമേശ്വരം പാമ്പൻ പാലത്തിനു സമീപം കടൽ ഉൾവലിഞ്ഞു

ചെന്നൈ : രാമേശ്വരം പാമ്പൻ പാലത്തിന് സമീപം കടൽ 200 മീറ്റർ ഉൾവലിഞ്ഞു. തുടർന്ന് നാടൻ തോണികൾ കൂട്ടിയിടിച്ച് കേടുപാടുകൾ സംഭവിച്ചു. കാലവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽ ഉൾവലിഞ്ഞതെന്ന് മറൈൻ ഫിഷറീസ് വകുപ്പധികൃതർ അറിയിച്ചു. ഏതാനും മണിക്കൂറുകൾ കൊണ്ടുതന്നെ കടൽ പൂർവസ്ഥിതി കൈവരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി; ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി മടങ്ങി

ചെന്നൈ : കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ പ്രചാരണ റാലികൾക്കിടയിൽ ഇടവേളയെടുത്ത് കോൺഗ്രസ് എംപി വെള്ളിയാഴ്ച രാത്രി സിംഗല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ചു. അനുയായികൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം കടയിലെത്തിയ രാഹുൽ ഗാന്ധി തൻ്റെ പ്രിയപ്പെട്ട മധുരപലഹാരങ്ങളായ ഗുലാബ് ജാമുനുവും മൈസൂർ പാക്കും വാങ്ങി. പിന്നീട് അവിടെയുള്ള ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കോൺഗ്രസ് നേതാവിൻ്റെ പെട്ടെന്നുള്ള സന്ദർശനത്തിൽ കടയുടമകളും ജീവനക്കാരും അമ്പരന്നിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച മധുരപലഹാരക്കട ഉടമ ബാബു, കോൺഗ്രസ് എംപി…

Read More

കോൺഗ്രസ്സിന് പുതിയ പൊല്ലാപ്പ്; കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ പങ്കെടുത്തവർക്ക് പണം വിതരണം; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ചെന്നൈ : വിരുദുനഗർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മാണിക്കം ടാഗോറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുയോഗത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിരുദുനഗറിൽ വ്യാഴാഴ്ച നടന്ന പ്രചാരണ യോഗത്തിനുശേഷം പങ്കെടുത്തവർക്ക് കോൺഗ്രസ് പ്രവർത്തകർ പണം കവറിലാക്കി നൽകുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാണിക്കം ടാഗോറിന്റെ പ്രചാരണത്തിൽ വൻ ജനക്കൂട്ടമാണ് വിരുദുനഗർ ജില്ല ആസ്ഥാനത്ത് കൂടിയിരുന്നത്. വോട്ടിനു പണം നൽകുന്നതു തടയാൻ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡുകൾ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് പണം വിതരണം പരസ്യമായി നടന്നത്. ഇത് സംബന്ധിച്ച്…

Read More

ചൂടിന് ശമനം; തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ മഴ എത്തി

ചെന്നൈ : കടുത്ത ചൂടിന് ശമനമേകി തെങ്കാശി, തൂത്തുക്കുടി, മധുര, രാമനാഥപുരം ജില്ലകളുടെ പല ഭാഗങ്ങളിലും മഴ പെയ്തു. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന കടുത്ത ചൂടിന് ഇതോടെ താത്കാലിക ശമനമായി. അഞ്ച് ദിവസംകൂടി തെക്കൻ ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.

Read More