വിവരാവകാശപ്രവർത്തകന്റെ കൊല: എട്ടുവർഷത്തിന് ശേഷം 12 പ്രതികളെ വെറുതേ വിട്ടു

ചെന്നൈ : എട്ടുവർഷം മുൻപ്‌ വിവരാവകാശപ്രവർത്തകൻ ജെ. പരസ്മലിനെ വെട്ടിക്കൊന്ന കേസിലെ 12 പ്രതികളെയും കോടതി വെറുതേ വിട്ടു. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. തോത്രമേരിയുടെ വിധി. ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് ഒന്നരക്കിലോമീറ്റർമാത്രം അകലെ വെപ്പേരിയിൽവെച്ച് 2016 ജൂൺ ഏഴിനാണ് പരസ്മൽ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗസംഘമാണ് കൊല നടത്തിയത്. റിയൽഎസ്റ്റേറ്റ് ഇടപാടുകാരനായ രമേഷ് കുമാർ മോദി ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. രമേഷ് കുമാർ മോദിയുൾപ്പെടെ 12 പേരെ കേസിൽ…

Read More

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി കൈലാസ്‌നാഥ് ഇന്നു സ്ഥാനമേൽക്കും

പുതുച്ചേരി : പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി കെ. കൈലാസ്‌നാഥ് ബുധനാഴ്ച രാവിലെ സ്ഥാനമേൽക്കും. ചൊവ്വാഴ്ച പുതുച്ചേരിയിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി എൻ.രംഗസാമി, സ്പീക്കർ ആർ. സെൽവം, എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കൈലാസ്‌നാഥിനെ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചുകൊണ്ട് ജൂൺ 28-നാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്. വടകര വില്യാപ്പള്ളി സ്വദേശിയാണ്.

Read More

ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരതിൽ ഫോൺ പൊട്ടിത്തെറിച്ചു

ചെന്നൈ : ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരതിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് തീവണ്ടിയിൽ പുക പടർന്നതോടെ യാത്രക്കാർ ഭീതിയിലായി. സി11 കോച്ചിലെ യാത്രക്കാരനായ കുഷ്‌നാഥ്കറിന്റെ ഫോണാണ് തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിൽ വെച്ചു പൊട്ടിത്തെറിച്ചത്. തുടർന്ന് തീവണ്ടി 35 മിനിറ്റ് നിർത്തിയിട്ടു. തീവണ്ടിയുടെ സ്വയം പ്രവർത്തിത കതകുകൾ തുറന്നിട്ട് പുകയൊഴിവാക്കി. ജോലാർപ്പേട്ട റെയിൽവേ പോലീസെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതരും അറിയിച്ചു.

Read More

മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി നൽകി പൂർവവിദ്യാർഥി

ചെന്നൈ : പൂർവവിദ്യാർഥിയും ഇൻഡോ യു.എസ്. എം.ഐ.എം. ടെക് സ്ഥാപകനുമായ കൃഷ്ണ ചിവുക്കുല മദ്രാസ് ഐ.ഐ.ടി.ക്ക് 228 കോടി രൂപ സംഭാവന നൽകി. മദ്രാസ് ഐ.ഐ.ടി.യുടെ ചരിത്രത്തിൽ ഒരു വ്യക്തിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സംഭാവനയാണ് ഇത്. മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് 1970-ൽ എയ്‌റോ സ്പെയ്‌സ് എൻജിനിയറിങ്ങിൽ എം.ടെക് ബിരുദം നേടിയ ചിവുക്കുല ചൊവ്വാഴ്ച വൈകീട്ട് ഐ.ഐ.ടി.യിൽ നടന്ന ചടങ്ങിലാണ് സംഭാവന പ്രഖ്യാപിച്ചത്. ഗവേഷണങ്ങൾക്കും സ്കോളർഷിപ്പിനും ഫെലോഷിപ്പിനുമായാണ് ഈ തുക വിനിയോഗിക്കുക. ചിവുക്കലയോടുള്ള ആദരമായി ഐ.ഐ.ടി.യിലെ ഒരു പഠന വിഭാഗത്തിന് കൃഷ്ണ ചിവുക്കുല ബ്ലോക്ക് എന്നു…

Read More

പോക്സോ കേസ് പ്രതി അതിജീവിതയുടെ അച്ഛനെ കൊന്നു

ചെന്നൈ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു. പെൺകുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിൽ, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസിൽ പിടിയിലായത്. പെൺകുട്ടിയും വെങ്കട്ടുംതമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛൻ കഴിഞ്ഞവർഷം നവംബറിൽ പരാതിനൽകി. പോക്സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടർന്നു. പെൺകുട്ടിയുടെ…

Read More

ഒരാൾ പഠിപ്പിക്കുന്നത് 22 കോളേജുകളിൽ; 676 പ്രൊഫസർമാർക്ക് എതിരേ കേസ്

ചെന്നൈ : ഒരേസമയം പല എൻജിനിയറിങ് കോളേജുകളിൽ പഠിപ്പിച്ച അണ്ണാ സർവകലാശാലയിലെ 676 പ്രൊഫസർമാർക്കെതിരേ കേസെടുത്തു. വിവിധ എൻജിനിയറിങ് കോളേജുകളിൽ ഒരേസമയം പ്രൊഫസർമാർ ക്ലാസെടുക്കുന്നെന്ന പരാതിയെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗസമിതിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഇവരുെട പരാതിയിലാണ് പോലീസ് കേസെടുത്തത്. 676 പ്രൊഫസർമാർ പലകോളേജുകളിലായി പഠിപ്പിക്കുന്നതായി മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതിൽ ഒരു പ്രൊഫസർ 22 കോളേജുകളിൽ പഠിപ്പിക്കുന്നതായും തെളിഞ്ഞു.വ്യാജ ആധാർ നമ്പർ നൽകിയാണ് ഇവർ പലകോളേജുകളിലായി പഠിപ്പിച്ചത്.

Read More

പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉദ്ഘാടനം കാത്ത് എട്ട് വന്ദേഭാരത് വണ്ടികൾ

ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉദ്ഘാടനം കാത്തുകിടക്കുന്നത് എട്ട് വന്ദേഭാരത് തീവണ്ടികൾ. ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയായെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് റെയിൽവേയിൽനിന്ന് അറിയിപ്പുണ്ടായിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റൂട്ടുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാജ്യത്ത് ഇതുവരെ വന്ദേഭാരതിന്റെ ഉദ്ഘാടനംനടത്തിയിട്ടില്ല. എപ്പോൾനടത്തുമെന്ന പ്രഖ്യാപനവും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വന്ദേ മെട്രോ പരീക്ഷണയോട്ടം നടത്തിയിയെങ്കിലും ഏതുറൂട്ടിൽ ഓടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഐ.സി.എഫിന്റെ വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ പണിയും പുരോഗമിക്കുന്നു. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.-ബെമൽ) സഹകരണത്തോടെ 20 കോച്ചുകളടങ്ങിയ…

Read More

കാറ്റിൽനിന്നും വെയിലിൽനിന്നും വൈദ്യുതി : ഉത്പാദനത്തിൽ റെക്കോഡ് അടിച്ച് സംസ്ഥാനം

ചെന്നൈ : കാറ്റിൽനിന്നും വെയിലിൽനിന്നുമുള്ള വൈദ്യുതോത്പാദനത്തിൽ കഴിഞ്ഞദിവസങ്ങളിൽ തമിഴ്‌നാട് റെക്കോഡ്നേട്ടം കൈവരിച്ചു. കാലാവസ്ഥ അനുകൂലമായതാണ് പുനരുപയോഗസ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം വർധിക്കാൻ വഴിയൊരുക്കിയത്. ഓഗസ്റ്റ് നാലിനാണ് സൗരോർജപദ്ധതികളിൽനിന്ന് ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിച്ചത്. 5704 മെഗാവാട്ട് ആണ് ഒറ്റദിവസംകൊണ്ട് ഉത്പാദിപ്പിച്ചത്. ജൂലായ് 24-നായിരുന്നു ഇതിനുമുൻപത്തെ ഏറ്റവുംകൂടിയ ഉത്പാദനം. 5512 മെഗാവാട്ട്. കാറ്റിൽനിന്ന് ഏറ്റവുമധികം വൈദ്യുതിയുത്പാദിപ്പിച്ചത് ജൂലായ് 31-നാണ് 5899 മെഗാവാട്ട് ആയിരുന്നു ഉത്പാദനം. 2023 സെപ്റ്റംബർ 10-ന്റെ റെക്കോഡാണ് (5838 മെഗാവാട്ട്) അന്ന് ഭേദിച്ചത്. കൂടുതൽ സൗരോർജപ്ലാന്റുകൾ സ്ഥാപിച്ചതും തെളിഞ്ഞകാലാവസ്ഥയുമാണ് സൗരവൈദ്യുതിയുടെ ഉത്പാദനം വർധിക്കാൻകാരണം. കാറ്റിന്റെശക്തി കൂടിയതാണ് കാറ്റാടിനിലയങ്ങളിൽനിന്നുള്ള…

Read More

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് തടഞ്ഞ ഓട്ടോ മറിഞ്ഞു അഞ്ച് വയസുകാരൻ മരിച്ചു

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പോലീസ് തടഞ്ഞ ഓട്ടോറിക്ഷ മറിഞ്ഞു അഞ്ചുവയസ്സുകാരൻ മരിച്ചു. ചെന്നൈ മറീന കാമരാജർ ശാലൈയിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ട്രിപ്ലിക്കേൻ സ്വദേശിയായ അലോക്‌നാഥാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന അലോക്‌നാഥിന്റെ മുത്തച്ഛൻ ശ്രീധർ, മുത്തശ്ശി ശാലിനി, വാഹനംതടഞ്ഞ പോലീസ് കോൺസ്റ്റബിൾ മഹേന്ദ്രൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. മഹേന്ദ്രനെതിരേ കേസെടുത്തു. ഓട്ടോഡ്രൈവറായ ശ്രീധറും ഭാര്യയും കൊച്ചുമകനുമായി മറീന കടൽക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനുമുൻപ് ഓടിയെത്തിയ കോൺസ്റ്റബിൾ മഹേന്ദ്രൻ അതുവഴിവന്ന വാഹനങ്ങൾ തടഞ്ഞു. ഇതിനിടെ നിയന്ത്രണംവിട്ട…

Read More

ഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം: പ്രതികരിച്ച് സ്റ്റാലിൻ

ചെന്നൈ : മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളെ പരിഹസിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തിയാർജിച്ചുവരുകയാണല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശക്തിയാർജിച്ചതേയുള്ളൂ മൂത്തിട്ടില്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെ.യുടെ ഉന്നതനേതാക്കളടക്കം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതുവരെ സ്റ്റാലിൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഉടൻ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മദ്യദുരന്തമടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടപടി വൈകുകയായിരുന്നു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മാസം സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുന്നുണ്ട്. ഇതിനായി…

Read More