നളിനി വീണ്ടും മുരുകനുവേണ്ടി ഹൈക്കോടതിയിൽ

ചെന്നൈ : വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഭർത്താവ് മുരുകനെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഓഫീസിൽ ഹാജരാക്കുന്നതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സുന്ദർ മോഹൻ പിൻമാറിയതുകാരണം മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനിച്ചു. രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽ കിടന്ന ആറുപ്രതികളെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതിൽ തമിഴ്‌നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി…

Read More

മഞ്ഞുമ്മൽ ബോയ്‌സ് ഇഫെക്ട്: വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിൽ ഒഴുകിയെത്തി സന്ദർശകർ

ചെന്നൈ : വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന് അനുഗ്രഹമായി മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം . പരീക്ഷാക്കാലമായിട്ടും ഇവിടെ സന്ദർശകരുടെ തിരക്കേറിയിരിക്കുകയാണ്. ചിത്രത്തിൽ കാണിക്കുന്ന ഗുണ ഗുഹയും പരിസരവും കാണാനാണ് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. കൊടൈക്കനാലിൽ വിനോദസഞ്ചാരികളായെത്തുന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരാൾ ഗുണ ഗുഹയിൽ അകപ്പെടുന്നതും അവിടെനിന്ന് രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മലയാളികളെക്കൂടാതെ തമിഴ് താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെന്നപോലെ തമിഴ്‌നാട്ടിലും വൻവരവേത്‌പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 50 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 250-ലേറെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പല ഷോകളും ഹൗസ്‌ഫുള്ളാണ്. തമിഴ്‌നാട്ടിൽ…

Read More

വീണ്ടും തമിഴ്‌നാട്ടിൽ സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി: 22-ന് പ്രചാരണം നടത്തും

ചെന്നൈ : കഴിഞ്ഞ രണ്ടുമാസത്തിൽ നാലുതവണ തമിഴ്‌നാട്ടിൽ സന്ദർശനംനടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തുന്നു. ഈ മാസം 22-ന് സംസ്ഥാനത്ത് എത്തുന്ന മോദി കോയമ്പത്തൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്നാണ് വിവരം. ബി.ജെ.പി. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങളിലെ പ്രചാരണത്തിനായിട്ടാണ് ഇവിടെ എത്തുന്നത്.

Read More

അവധിക്കാല യാത്രാതിരക്ക്: ചെന്നൈ-നാഗർകോവിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ചെന്നൈ : അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ കടന്നുപോകുന്ന വിധത്തിൽ ചെന്നൈ-നാഗർകോവിൽ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 1. നാഗർകോവിൽ-ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി(06019) മാർച്ച് 10, 24 തീയതികളിൽ വൈകീട്ട് 5.45-ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.10-ന് ചെന്നൈയിലെത്തും. മടക്ക സർവീസ് (06020) മാർച്ച് 11, 25 തീയതികളിൽ വൈകീട്ട് 3.10-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ…

Read More

ദളപതി വിജയ് ഉടൻ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തും, ആളുകൾക്ക് സൗജന്യ വീടുകൾ നൽകി

ചെന്നൈ: ജനപ്രിയ തമിഴ് നടനും തമിഴക വെട്രിക് കഴകം പ്രസിഡൻ്റുമായ ‘തലപതി’ വിജയ് ഉടൻ തന്നെ 234 നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുമെന്ന് വിജയ് ഫാൻസ് ക്ലബ് പ്രസിഡൻ്റ് ബസ്സി ആനന്ദ് അറിയിച്ചു. പര്യടനം മാർച്ച് 9 മുതൽ സംസ്ഥാനത്തുടനീളം ആരംഭിക്കാനാണ് പദ്ധതി. മുൻപും പല സഹായ പദ്ധതികളും ചെയ്തിട്ടുണ്ടെങ്കിൽ വിജയ് തമിഴക വെട്രിക് കഴകം എന്ന രാഷ്ട്രീയ സംഘടന ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് നടൻ നേരിട്ട് എത്തി ക്ഷേമനിധി സഹായങ്ങൾ നൽകിത്തുടങ്ങിയത്. ഗമ്മിടിപൂണ്ടിക്ക് സമീപം അദ്ദേഹത്തിൻ്റെ പേരിൽ ഫാൻസ് ക്ലബ്ബംഗങ്ങൾ…

Read More

ഈ മാസത്തിന് ശേഷം പാരിസ്-ചെന്നൈ വിമാനം എയർ ഫ്രാൻസ് സർവീസ് നിർത്തും

ചെന്നൈ: പാരീസിലേക്കുള്ള ചെന്നൈ വിമാനം (AF108/AF115) എയർ ഫ്രാൻസ് മാർച്ച് 31-ന്  അവസാന വിമാനത്തോടെ സർവീസ് നിർത്തും. “2024 മാർച്ചോടുകൂടി നേരിട്ടുള്ള ഫ്ലൈറ്റ് താൽക്കാലികമായി നിർത്തിവെക്കുമെന്നും മാർച്ച് 31 ന് ശേഷം വിമാനം ബുക്ക് ചെയ്യുന്നവർക്ക് അറിയിപ്പ് നൽകിയട്ടുണ്ടെന്നും അവർക്ക് പണം തിരികെ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സ്കൈടീം അംഗ എയർലൈനിൻ്റെ നാലാമത്തെ ഇന്ത്യൻ ഗേറ്റ്‌വേയാണ് ചെന്നൈ, COVID-19 പാൻഡെമിക്കിനെ തുടർന്നുള്ള അനിശ്ചിതത്വത്തിന് ശേഷം 2021-ൽ ആരംഭിച്ച ഫ്ലൈറ്റ് നന്നായി സർവീസ് നടത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 29-ന് പാരീസ് ചാൾസ് ഡി ഗല്ലിലേക്കുള്ള (AF115)…

Read More

നഗരത്തിൽ കാൽനട യാത്രക്കാരുടെ അപകടങ്ങൾ വർധിക്കുന്നു: ഉടൻ വരും നടപ്പാലങ്ങൾ

ചെന്നൈ: ചീറിപ്പായുന്ന വാഹനങ്ങളും അപകടങ്ങളും കാരണം കാൽനടയാത്രക്കാരുടെ പേടിസ്വപ്നമായി മാറിയ ജിഎസ്ടി റോഡിൽ കൂടുതൽ നടപ്പാലങ്ങൾ നിർമിക്കുന്നതിന് വഴിയൊരുങ്ങുന്നു. റോഡപകടങ്ങളെ തുടർന്ന് ഒട്ടേറെ കാൽനടയാത്രക്കാരുടെ ജീവൻ പൊലിഞ്ഞ താംബരം–ചെങ്കൽപെട്ട് റോഡിൽ 7 നടപ്പാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളിലേക്ക് ദേശീയ ഹൈവേ അതോറിറ്റി കടന്നിട്ടുണ്ട്. ഭിന്നശേഷിക്കാർക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളോടു കൂടിയാകും നടപ്പാലങ്ങൾ നിർമിക്കുക.

Read More

പിതാവിൻ്റെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ 14 കാരിയായ മകൾ ആത്മഹത്യ ചെയ്തു

ചെന്നൈ: പിതാവിന്റെ മരണത്തിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മകൾ ആത്മഹത്യാ ചെയ്തു. കടലൂർ ജില്ലയിലെ ചിദംബരത്തിനടുത്തുള്ള കിള്ളായി പട്ടരയാടി ഗ്രാമത്തിൽ നിന്നുള്ളയാളാണ് സെംബരൻ (45 വയസ്സ്) സുകന്യയാണ് ഭാര്യ. ഇവരുടെ മകൾ പൃത (14) ആണ് ആത്മഹത്യ ചെയ്തത്. അതേ പ്രദേശത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംതരത്തിൽ പഠിക്കുകയായിരുന്നു കുട്ടി. ജനുവരി 17ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് സെംബരൻ അന്തരിച്ചത്. ഇയാളുടെ മരണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പൃതയും അമ്മ സുകന്യയും ദുഃഖത്തിലായിരുന്നു.

Read More

സനാതനധർമ വിവാദം: ഉദയനിധിക്ക് മന്ത്രിസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി

ചെന്നൈ : സനാതനധർമ വിവാദത്തിൽ മന്ത്രിമാരായ ഉദയനിധി സ്റ്റാലിനെയും ശേഖർ ബാബുവിനെയും എ. രാജ എം.പി.യെയും സ്ഥാനഭ്രഷ്ടരാക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. എന്നാൽ സനാതന ധർമത്തെപ്പറ്റി ഇവർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഭരണഘടനാ പദവിയിലിരിക്കുന്നവർക്ക് യോജിച്ചതല്ലെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ജസ്റ്റിസ് അനിത സുമന്തിന്റെ ബെഞ്ച് ബുധനാഴ്ച അഭിപ്രായപ്പെട്ടു. സനാതനധർമത്തെ ഉൻമൂലനം ചെയ്യണമെന്നാവശ്യപ്പെടുന്ന ചടങ്ങിൽ പ്രസംഗിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെയും ചടങ്ങിൽ സംബന്ധിച്ച പി.കെ. ശേഖർബാബുവിനെയും മന്ത്രിസഭയിൽനിന്ന് നീക്കണമെന്നും ഇതേ ആവശ്യം ഉന്നയിച്ച എ. രാജ എം.പി.യെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമുന്നണി നേതാക്കളായ ടി. മനോഹർ, ജെ.…

Read More

സ്റ്റേഷനിൽ അറ്റകുറ്റപ്പണി: തിരുപ്പതിയിലേക്കുള്ള തീവണ്ടികൾ റദ്ദാക്കി

ചെന്നൈ : തിരുപ്പതി സ്‌റ്റേഷനിൽ പ്രധാന വികസന പ്രവർത്തനങ്ങൾക്കായുള്ള പണികൾ നടക്കുന്നതിനാൽ ചെന്നൈയിൽനിന്നും തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും പുതുച്ചേരിയിൽനിന്നുമുള്ള തീവണ്ടികൾ റദ്ദാക്കി. ചെന്നൈ മൂർമാർക്കറ്റ് കോംപ്ലക്സിൽനിന്ന് തിരുപ്പതിയിലേക്ക് രാവിലെ 9.50-നുള്ള മെമു (06727) മാർച്ച് 10 വരെ റദ്ദാക്കി. തിരുപ്പതി-മൂർമാർക്കറ്റ് കോംപ്ലക്സിലേക്ക് ഉച്ചയ്ക്ക് 1.35-ന് പുറപ്പെടേണ്ട മെമു എക്സ്‌പ്രസ് (06728) മാർച്ച് ഏഴുമുതൽ പത്തുവരെ റദ്ദാക്കി. വിഴുപുരത്തുനിന്ന് രാവിലെ 5.35-നുള്ള തിരുപ്പതിയിലേക്കുള്ള എക്സ്‌പ്രസ് (16854) ഏഴുമുതൽ 14 വരെ റദ്ദാക്കി. തിരുപ്പതിയിൽനിന്ന് വിഴുപുരത്തേക്ക് 1.40-ന് പുറപ്പെടുന്ന എക്സ്‌പ്രസ് (16853) ഈ മാസം 14 വരെ…

Read More